ദോഹ > ഗ്രൂപ്പ് ജിയില് കാമറൂണ് – സെര്ബിയ മത്സരം സമനിലയില്. ഇരുവരും മൂന്ന് ഗോള് വീതം നേടി. ആദ്യ മത്സരം പരാജയപ്പെട്ടതുകൊണ്ടുതന്നെ ഇരുടീമുകള്ക്കും ജയം അനിവാര്യമായിരുന്നു. ജീന് ചാള്സ് കസ്റ്റല്ലെറ്റോ, വിന്സെന്റ് അബൂബക്കര് എറിക് മാക്സിം ചൗപോ മോടിംഗ് എന്നവരാണ് കാറൂണിന്റെ ഗോള് നേടിയത്. സ്ട്രഹിഞ്ഞ പാവ്ലോവിച്ച്, മിലിങ്കോവിച്ച് സാവിച്ച്, അലക്സാണ്ടര് മിട്രോവിച്ച് എന്നിവരാണ് സെര്ബിയയുടെ ഗോളുകള് നേടിയത്. സമനിലയോടെ ഇരു ടീമുകള്ക്കും ഓരോ പോയിന്റ് വീതമായി. ബ്രസീല്, സ്വിറ്റ്സര്ലന്ഡ് എന്നിവരാണ് ഗ്രൂപ്പിലെ മറ്റു ടീമുകള്.















