നമ്മുടെ ശരീരത്തിലെ കോശങ്ങളുടെ നോര്‍മല്‍ രൂപം മാറി ചിലതിന് അബ്‌നോര്‍മല്‍ രൂപം വരുന്നതും ഇത് വളരുന്നതുമാണ് ക്യാന്‍സര്‍. ഇത്തരം കോശങ്ങള്‍ നമ്മുടെ ശരീരത്തില്‍ തന്നെ ചെറുതായി ഉണ്ടാകാം. ഇവ നമ്മുടെ പ്രതിരോധ കോശങ്ങള്‍ കണ്ടെത്തി നശിപ്പിയ്ക്കുന്നു. എന്നാല്‍ പ്രതിരോധശേഷിയ്ക്ക് നശിപ്പിയ്ക്കാന്‍ സാധിയ്ക്കാതെ വളര്‍ന്നു വരുന്നതാണ് ക്യാന്‍സര്‍ കോശങ്ങള്‍. കണ്ടെത്താന്‍ വൈകുന്നതാണ് പലപ്പോഴും ക്യാന്‍സര്‍ ഗുരുതരമാക്കുന്നത്. തുടക്കത്തില്‍ കണ്ടെത്തിയാല്‍ പൂര്‍ണമായും ചികിത്സിച്ചു മാറ്റാന്‍ സാധിയ്ക്കുന്നതാണ് ക്യാന്‍സര്‍ എന്നത്. തുടക്കത്തിലെ ഇതിന്റെ ലക്ഷണങ്ങള്‍ കണ്ടെത്തിയാല്‍ തന്നെ ചികിത്സ തേടി കാര്യങ്ങള്‍ നമ്മുടെ കയ്യില്‍ നില്‍ക്കും. ക്യാന്‍സറിന്റെ തുടക്കത്തിലെ ലക്ഷണങ്ങളെക്കുറിച്ചറിയൂ.















