ആര്‍ത്തവ കാലത്തെ സ്ത്രീകളുടെ ശുചിത്വത്തെക്കുറിച്ച് ചര്‍ച്ചകളും ബോധവത്കരണവുമൊക്കെ വളരെ ഊര്‍ജിതമായി കൊണ്ടിരിക്കുകയാണ്. എത്രത്തോളം കരുതലും ശ്രദ്ധയുമാണ് ഈ സമയങ്ങളില്‍ സ്ത്രീകള്‍ക്ക് ആവശ്യമായിട്ടുള്ളതെന്ന് എല്ലാവര്ക്കും അറിയാം. വ്യത്യസ്തമായ പലതരം ആര്‍ത്തവ സംരക്ഷണ ഉതപ്പന്നങ്ങളും ഇപ്പോള്‍ വിപണയില്‍ വളരെ സുലഭമായി ലഭിക്കുന്നുണ്ട്. ഇതില്‍ സ്ത്രീകളും കുട്ടികളും ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നത് സാനിറ്ററി പാഡുകളാണ്. പക്ഷെ പലര്‍ക്കും ഇത് കാരണം നിരവധി പ്രശ്നങ്ങള്‍ ഉണ്ടാകാറുണ്ട്. ചൊറിച്ചില്‍, തടിപ്പ്, നിറം മങ്ങല്‍ അങ്ങനെ പല പ്രശ്നങ്ങളാണ്. ഇപ്പോള്‍ സാനിറ്ററി പാഡുകളിലെ കെമിക്കലുകള്‍ സ്ത്രീകളില്‍ കാന്‍സറും പ്രത്യുത്പാദന പ്രശ്നങ്ങളുമുണ്ടാക്കുമെന്ന് പഠനം കണ്ടെത്തിയിരിക്കുന്നു.Also Read: Ovarian Cancer: ഭക്ഷണം കഴിക്കുമ്പോൾ ഈ ലക്ഷണങ്ങളുണ്ടോ, അണ്ഡാശയ ക്യാൻസറാകാനുള്ള സാധ്യതയായേക്കാം