മനാമ > ഇന്ത്യന്‍ സ്കൂള്‍ ഇസ ടൗണ്‍ കാമ്പസില്‍ നടന്ന തരംഗ് കലോത്സവത്തില്‍ ആര്യഭട്ട ഹൗസ് ഓവറോള്‍ ചാമ്പ്യന്മാരായി. 1756 പോയിന്റോടെയാണ് ആര്യഭട്ട ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കിയത്. 1524 പോയിന്റ് നേടിയ വിക്രം സാരാഭായ് ഹൗസാണ് റണ്ണേഴ്സ് അപ്പ്. 1517 പോയിന്റുമായി ജെസി ബോസ് ഹൗസ് മൂന്നാം സ്ഥാനവും 1421 പോയിന്റ് നേടിയ സിവി രാമന് ഹൗസ് നാലാം സ്ഥാനവും കരസ്ഥമാക്കി.
സിവി രാമന് ഹൗസിലെ കൃഷ്ണ രാജീവന് നായര്‍ 66 പോയിന്റോടെ കലാരത്ന പുരസ്കാരവും ആര്യഭട്ട ഹൗസിലെ അരുണ്‍ സുരേഷ് 53 പോയിന്റോടെ കലാശ്രീ പുരസ്കാരവും നേടരി. ഇരുവരും ഇന്ത്യന്‍ സ്കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥികളാണ്.
ഗ്രൂപ്പ് ചാമ്പ്യന്മാര്: അക്ഷയ ബാലഗോപാല്‍ (ലെവല്‍ എ, സിവി രാമന്), ഇഷിക പ്രദീപ് (ലെവല്‍ ബി, സിവി രാമന്), ശ്രേയ മുരളീധരന് (ലെവല്‍ സി, വിക്രം സാരാഭായ് ), ദീപാന്‍ഷി ഗോപാല്‍ (ലെവല്‍ ഡി, വിക്രം സാരാഭായ് ).
ഹൗസ് സ്റ്റാര്‍ അവാര്‍ഡ്: ഹിമ അജിത് കുമാര്‍ (സി.വി രാമന്), രുദ്ര രൂപേഷ് അയ്യര്‍ (വിക്രം സാരാഭായ്), വിഘ്നേശ്വരി നടരാജന് (ആര്യഭട്ട), ജിയോണ്‍ ബിജു മനക്കല് (ജെ.സി ബോസ്).
ബുധനാഴ്ച രാത്രി സ്കൂള്‍ ഗ്രൗണ്ടില്‍ നടന്ന വര്‍ണാഭമായ തരംഗ് ഗ്രാന്‍ഡ് ഫിനാലെയില്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് ട്രോഫികള്‍ സമ്മാനിച്ചു. തൊഴില്‍ മന്ത്രാലയം അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി ഫോര്‍ ലേബര്‍ അഫയേഴ്സ് അഹമ്മദ് ജെഅല് ഹൈക്കി, വിദ്യാഭ്യാസ മന്ത്രാലയം ഡെപ്യുട്ടി ഡയറക്ടര്‍ റീം അല്‍ സാനെയ്, ഷെയ്ഖ അല്‍ സാബെയി (ഡയറക്ടറേറ്റ് ഓഫ് െ്രെപവറ്റ് എജുക്കേഷന്‍) ക്യാപ്റ്റന്‍ ഖുലൂദ് യഹ്യ ഇബ്രാഹിം അബ്ദുല്ല (ട്രാഫിക് ഡയരക്ടറേറ്റ്) എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. ഇന്ത്യന്‍ സ്കൂള്‍ ചെയര്മാന് പ്രിന്‍സ് എസ് നടരാജന്, സെക്രട്ടറി സജി ആന്റണി, വൈസ് ചെയര്മാന് ജയഫര്‍ മൈദാനി, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗംങ്ങളായ പ്രേമലത എന്‍എസ്, അഡ്വ. ബിനു മണ്ണില്‍ വറുഗീസ്, മുഹമ്മദ് ഖുര്‍ഷിദ് ആലം, രാജേഷ് എംഎന്‍, അജയകൃഷ്ണന്‍ വി, മുഹമ്മദ് നയസ് ഉല്ല, പ്രിന്‍സിപ്പല്‍ വിആര്‍ പളനിസ്വാമി, റിഫ കാമ്പസ് പ്രിന്‍സിപ്പല്‍ പമേല സേവ്യര്‍, സ്റ്റാഫ് പ്രതിനിധി ജോണ്സണ് കെ ദേവസ്സി, വൈസ് പ്രിന്‍സിപ്പല്‍മാര്‍ എന്നിവര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
പ്രിന്‍സിപ്പല്‍ വി.ആര് പളനിസ്വാമി സ്വാഗതവും സെക്രട്ടറി സജി ആന്റണി നന്ദിയും പറഞ്ഞു. സമ്മാനാര്‍ഹമായ നാടോടിനൃത്തം, അറബിക് ഡാന്‍സ്, സിനിമാറ്റിക് ഡാന്‍സ് , വെസ്റ്റേണ്‍ ഡാന്‍സ് തുടങ്ങിയവ വേദിയില്‍ അവതരിപ്പിച്ചു. കുട്ടികള്‍ അവതരിപ്പിച്ച ഫ്ളാഷ് മോബ് ഹരം പകര്‍ന്നു. ദേശീയ ഗാനത്തോടെയാണ് പരിപാടികള്‍ ആരംഭിച്ചത്.
ഗ്രാന്‍ഡ് ഫിനാലയോടെ മൂന്നു ദിവസം നീളുന്ന സ്കൂള്‍ മെഗാഫെയറിന് തിരശ്ശീല ഉയര്‍ന്നു. വ്യാഴാഴ്ച സിദ്ധാര്‍ഥ് മേനോനും മൃദുല വാര്യരും സംഘവും അവതരിപ്പിക്കുന്ന സംഗീത പരിപാടിയാണ് മുഖ്യ ആകര്‍ഷണം. വെള്ളിയാഴ്ച ബോളിവുഡ് ഗായിക ഭൂമി ത്രിവേദിയും സംഘവും നയിക്കുന്ന സംഗീത നിശ അരങ്ങേറും. നാഷണല്‍ സ്റ്റേഡിയത്തിനു സമീപം പാര്‍ക്കിങ് സൗകര്യം ഉണ്ട്. നാഷണല്‍ സ്റ്റേഡിയത്തില്‍ നിന്നും സ്കൂളിലേക്ക് ഷട്ടില്‍ ബസ് സൗകര്യം ഏര്‍പ്പെടുത്തി. സംഗീത പരിപാടിയില്‍ പ്രവേശനം ടിക്കറ്റ് മുഖേനയാണ്. ഫെയര്‍ ടിക്കറ്റുകള്‍ സ്കൂളില്‍ ലഭിക്കും. സ്്കൂളിലും പരിസരങ്ങളിലും സിസിടിവി നിരീക്ഷണം ഉള്‍പ്പെടെ സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതായി ഇന്ത്യന്‍ സ്കൂള്‍ അധികൃതര്‍ അറിയിച്ചു.