ലോകം ആരാധിക്കുന്ന മാര്‍ഷ്യല്‍ ആര്‍ടിസ്റ്റും നടനുമായ ബ്രൂസ് ലീയുടെ മരണം (Bruce lee death) അമിതമായി വെള്ളം കുടിച്ചത് കാരണമാകാമെന്ന് പുതിയ പഠനം. 32ാം വയസിലാണ് ബ്രൂസ് ലീ (bruce lee) ദുരൂഹ സാഹചര്യത്തില്‍ മരിച്ചതിനെ തുടര്‍ന്ന് ശാസ്ത്രജ്ഞര്‍ പലപ്പോഴും ഇദ്ദേഹത്തിന്റെ മരണത്തില്‍ പഠനങ്ങള്‍ നടത്തുന്നുണ്ട്. 1973 ജൂലൈയിലാണ് ബ്രൂസ് ലീ മരണമടഞ്ഞത്. എന്നാല്‍ ഇദ്ദേഹത്തിന്റെ മരണ കാരണം ഹൈപ്പോനാട്രീമിയാണെന്നാണ് പുതിയ പഠനം പറയുന്നത്. ക്ലിനിക്കല്‍ കിഡ്നി ജേണലില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് പുതിയ വെളിപ്പെടുത്തല്‍.Also Read: Drinking Water: നല്ല ആരോഗ്യത്തിന് മണിക്കൂറിൽ എത്ര വെള്ളം കുടിക്കണമെന്ന് അറിയാമോ?