പണ്ടുകാലത്ത് പ്രായമായവരില്‍ കണ്ടു വരുന്ന എല്ലുവേദന, തേയ്മാനം പോലുള്ള പ്രശ്നങ്ങള്‍ ഇന്നത്തെ കാലത്ത് നാല്പതുകളില് പോലും പ്രത്യക്ഷപ്പെടുന്നു. നമ്മുടെ ഭക്ഷണ, ജീവിത രീതികള്‍ ഇതിന് പ്രധാനമാണ്. എല്ലുതേയ്മാനം പോലുള്ള പല പ്രശ്നങ്ങളും ഇന്ന് ചെറിയ തലമുറയെ പോലും ബാധിയ്ക്കുന്നുണ്ട്. കാല്‍സ്യം ഗുളികകള്‍ സ്ഥിരം കഴിയ്ക്കുന്നവര്‍ക്ക് പോലും ഇത്തരം പ്രശ്നമുണ്ടാകുന്നു. എല്ല് തേയ്മാനം ഒഴിവാക്കാന്‍ സ്ത്രീകളും പുരുഷന്മാരും ചെയ്യേണ്ട ചില കാര്യങ്ങളുമുണ്ട്. ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ചറിയൂ.