കഴിഞ്ഞ കുറച്ച് നാളുകളായി ജിമ്മില്‍ വ്യായാമം ചെയ്യുന്നതിനിടെ മരണപ്പെടുന്ന യുവാക്കളുടെ എണ്ണം വര്‍ധിച്ച് വരികയാണ്. ഹിന്ദി സീരിയല്‍ നടന്‍ സിദ്ധാന്ത് വീര്‍ സൂര്യവംശിയുടെ മരണമാണ് (Actor Siddhaanth Death) ഏറ്റവും ഒടുവില്‍ ഞെട്ടലോടെ നമ്മള്‍ അറിഞ്ഞത്. വെറും 46 വയസുള്ള നടന്‍ ജിമ്മില്‍ വ്യായാം ചെയ്യുന്നതിനിടെ ആണ് ഹൃദയാഘാതം (Heart attack) വന്ന മരണപ്പെട്ടത്. മുന്‍പ് കോമഡി താരം രാജു ശ്രീവാസ്തവയും നടന്മാരായ സിദ്ധാര്‍ത്ഥ്, പൂനീത് രാജ്കുമാര്‍ എന്നിവരും ഇത്തരത്തിൽ മരണപ്പെട്ടിരുന്നു. ഇതു കൂടാതെ കെ കെ എന്ന് അറിയപ്പെടുന്ന ഗായകന്‍ കൃഷ്ണകുമാര്‍, സിനിമതാരം ചീരഞ്ജീവി സര്‍ജ എന്നിവരുടെ മരണം ചെറുപ്രായത്തിലെ ഹൃദയാഘാതം മൂലമായിരുന്നു. പ്രത്യക്ഷത്തില്‍ പൂര്‍ണ ആരോഗ്യവാന്മാരാണെന്ന് തോന്നുന്ന കൃത്യമായി വ്യായാമവും ജോഗിങ്ങുമെല്ലാം നടത്തുന്ന ഇവര്‍ക്കെല്ലാം കുറഞ്ഞ പ്രായത്തില്‍ തന്നെ ഹൃദയാഘാതം വന്നു എന്നതാണ് ആശങ്കപ്പെടേണ്ട സാഹചര്യം. എന്തുകൊണ്ടാണ് വ്യായാമം ചെയ്യുന്നതിനിടെ ഇവരില്‍ പലരും മരണപ്പെട്ടത്? ജിമ്മിൽ വ്യായാമം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളിതാ..Also Read: World Heart Day 2022: അമിത വ്യായാമം ഹൃദയാഘാതത്തിന് കാരണമാകുമോ?