ആരോഗ്യത്തിന് സഹായിക്കുന്നതില്‍ പല വൈറ്റമിനുകളും ഏറെ പ്രധാനമാണ്. ഇത് പലതും പല പ്രത്യേക ഭക്ഷണങ്ങളില്‍ നിന്നാണ് ലഭിയ്ക്കുകയും ചെയ്യുക. സാധാരണ ഗതിയില്‍ നാം പറയും, വൈറ്റമിന്‍ ഗുളികകള്‍ക്ക് പകരം സ്വാഭാവികമായി ഇത് ലഭിയ്ക്കുന്ന ഭക്ഷണങ്ങളെ ആശ്രയിക്കുന്നതാണ് നല്ലതെന്ന്. ഇത് വാസ്തവവുമാണ്. എന്നാല്‍ ചിലപ്പോള്‍ ചില ഭക്ഷണങ്ങള്‍ ചിലര്‍ക്ക് പിടിയ്ക്കാത്ത സാഹചര്യത്തില്‍ ഇതില്‍ നിന്നുള്ള പോഷകങ്ങള്‍ക്ക് സപ്ലിമെന്റുകളെ ആശ്രയിക്കുന്നതാണ് ഗുണം നല്‍കുക. ഇത്തരത്തില്‍ ഒന്നാണ് മീന്‍. പോഷകമൂല്യം ഏറെയുള്ള ഒന്നാണിത്. അപൂര്‍വമായ, അതേ സമയം ശരീരത്തിന് ആവശ്യമായ പല ഗുണങ്ങളും ഇതിലുണ്ട്. എന്നാല്‍ ഇത് കഴിയ്ക്കാത്തവര്‍ക്ക് ഇതില്‍ നിന്നുള്ള ഗുണം ലഭ്യമാക്കാന്‍ ആശ്രയിക്കാവുന്നത് സപ്ലിമെന്റുകളെയാണ്. ഇവിടെയാണ് ഫിഷ് ഓയില്‍ അഥവാ മീനെണ്ണ ഗുളികകളുടെ പ്രധാന്യം. ഇത് രണ്ടു തരമുണ്ട്, ഫിഷ് ഓയില്‍ (fish oil) അഥവാ മീനെണ്ണയും സീ കോഡ് ഓയിലും.