തടിയും വയറും ഇന്നത്തെ യുവതലമുറയടക്കം നേരിടുന്ന പ്രധാന പ്രശ്‌നങ്ങളാണ്. ആരോഗ്യത്തേയും സൗന്ദര്യത്തേയും ഒരുപോലെ ബാധിയ്ക്കുന്ന ഈ പ്രശ്‌നത്തിന് നാം അവലംബിച്ചു പോരുന്ന പല കാര്യങ്ങളും അടിസ്ഥാനമാകുന്നു. ഇതിനാല്‍ തന്നെ ഇത്തരം ശീലങ്ങള്‍ മാറ്റേണ്ടത് അത്യാവശ്യമാണ്. നാം രാത്രിയില്‍ ചെയ്യുന്ന ചില കാര്യങ്ങള്‍, ചില ശീലങ്ങള്‍ തടി കൂടാനും അടിവയര്‍ ചാടാനും ഇടയാക്കുന്നവയാണ്. ഇത് എന്താണെന്നറിയൂ. ഇവ നിയന്ത്രിച്ചാല്‍ തടി കുറയ്ക്കുക എന്നുള്ള നിങ്ങളുടെ ലക്ഷ്യത്തിലേയ്ക്കുള്ള ആദ്യ ചവിട്ടു പടിയാകും.















