Thursday, March 19, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

സുധാകരൻ മറന്നോ സത്യനെയും 
രാജീവനെയും അസ്‌നയെയും

by News Desk
November 12, 2022
in KERALA
0
സുധാകരൻ-മറന്നോ-സത്യനെയും-
രാജീവനെയും-അസ്‌നയെയും
0
SHARES
11
VIEWS
Share on FacebookShare on TwitterShare on Whatsapp

കണ്ണൂർ
ആർഎസ്എസ്സുകാർ ആക്രമിച്ചപ്പോഴെല്ലാം നേരിയ പ്രതിരോധത്തിനുപോലും തയ്യാറാകാതെ കീഴടങ്ങിയ ചരിത്രമാണ് കണ്ണൂർ ജില്ലയിലെ കോൺഗ്രസിനുള്ളത്. ഇതിനു കാരണം സുധാകരന്റെ ആർഎസ്എസ് ബന്ധമാണ്. ജില്ലയിൽ ആർഎസ്എസും കോൺഗ്രസും തമ്മിൽ ഒരിക്കൽ പോലും സംഘട്ടനത്തിലോ സംഘർഷത്തിലോ ഏർപ്പെട്ടിരുന്നില്ലെന്ന കെപിസിസി പ്രസിഡന്റിന്റെ അവകാശവാദവും ശുദ്ധ നുണയാണ്. ആർഎസ്എസ്സുകാർ കോൺഗ്രസുകാരെ ഏകപക്ഷീയമായി ആക്രമിച്ചപ്പോഴെല്ലാം മൃദുസമീപനം സ്വീകരിക്കുകയോ പ്രതികളെ സഹായിക്കുന്ന നിലപാടെടുക്കുകയോ ആയിരുന്നു സുധാകരൻ.

സുധാകരൻ ഡിസിസി പ്രസിഡന്റായിരിക്കെ ജില്ലയിൽ രണ്ട് കോൺഗ്രസ് പ്രവർത്തകരെയാണ് ആർഎസ്എസ്സുകാർ വെട്ടിക്കൊന്നത്. കോൺഗ്രസിന്റെ ശക്തികേന്ദ്രമായിരുന്ന ചെറുവാഞ്ചേരിയിൽ വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന അസ്നയെന്ന പെൺകുട്ടിയുടെ കാൽ അറ്റുപോയതും ആർഎസ്എസ് ബോംബാക്രമണത്തിൽ.

● 1994 മാർച്ച് 24നാണ് കൂത്തുപറമ്പ് ആയിത്തറയിൽ കോൺഗ്രസ് പ്രവർത്തകനും ദേശീയ കായികതാരവുമായിരുന്ന സത്യനെ ആർഎസ്എസ്സുകാർ കൊലപ്പെടുത്തിയത്. ബസ്സിറങ്ങുമ്പോൾ വെട്ടിക്കൊല്ലുകയായിരുന്നു. ബിഎസ്എഫിൽ എഎസ്ഐയായി നിയമനം ലഭിച്ചതിനുപിന്നാലെയായിരുന്നു കൊലപാതകം.

● 1992 ജൂലൈ ഏഴിന് ചെറുവാഞ്ചേരി അത്യാറക്കാവ് ക്ഷേത്രത്തിനുമുന്നിലാണ് കോൺഗ്രസ് പ്രവർത്തകനായ രാജീവനെ ആർഎസ്എസ്സുകാർ കൊലപ്പെടുത്തിയത്. ക്ഷേത്രപരിസരത്ത് ബോംബ് നിർമിക്കുന്നത് ചോദ്യംചെയ്തതിനാണ് ആ പതിനേഴുകാരന്റെ ജീവനെടുത്തത്. ബസ്സിൽനിന്ന് വലിച്ചിറക്കി വെട്ടിക്കൊല്ലുകയായിരുന്നു.

● 2000 സെപ്തംബർ 27ന് കോൺഗ്രസുകാർക്കുനേരെ ആർഎസ്എസ് നടത്തിയ ബോംബാക്രമണത്തിലാണ് അസ്നയുടെ കാൽ നഷ്ടമായത്. കോൺഗ്രസ് ബൂത്ത് കമ്മിറ്റി ഓഫീസിനുനനേരെയെറിഞ്ഞ ബോംബ് തൊട്ടടുത്ത വീട്ടുമുറ്റത്ത് കളിക്കുകയായിരുന്നു അസ്നയടക്കമുള്ള കുട്ടികളുടെ ഇടയിൽ വന്നു പതിക്കുകയായിരുന്നു.

‘കൊന്നവരെ സംരക്ഷിക്കുന്ന 
തിരക്കിൽ മറന്നുപോയതാകാം’

എം സുജാത

എം സുജാത

കോൺഗ്രസും ആർഎസ്എസ്സും തമ്മിൽ കണ്ണൂരിൽ ഒരു പ്രശ്നവുമില്ലെന്ന കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ പ്രസ്താവനയെക്കുറിച്ച്, ആർഎസ്എസ്സുകാർ കൊന്ന കായികതാരം സത്യന്റെ സഹോദരി എം സുജാത പ്രതികരിച്ചു.-

‘ഏട്ടനെ കൊന്നവരെ സംരക്ഷിക്കുന്ന തിരക്കിൽ മറന്നുപോയതാകാം. സജീവ കോൺഗ്രസ് പ്രവർത്തകനായ ഏട്ടന്റെ കുടുംബത്തെ സംരക്ഷിക്കാൻ കോൺഗ്രസ് ഒരുഘട്ടത്തിലും ശ്രമിച്ചില്ല. നേതാക്കളൊന്നും തിരിഞ്ഞുനോക്കിയിട്ടില്ല. മൃതദേഹം കൊണ്ടുവന്ന ആംബുലൻസ് വാടകപോലും കൊടുത്തത് അമ്മയാണ്. കേസുമായി ബന്ധപ്പെട്ടും കോൺഗ്രസ് ഒരു സഹായവും ചെയ്തില്ല. ഞങ്ങളാണ് നോക്കിയത്. പ്രതികൾ ഇപ്പോഴും ശിക്ഷ അനുഭവിക്കുകയാണ്’.

ആർഎസ്എസിനെ 
തൃപ്തിപ്പെടുത്താൻ 
മൗലാന ആസാദ് 
അനുസ്മരണം 
സുധാകരൻ റദ്ദാക്കി
ആർഎസ്എസിനെ തൃപ്തിപ്പെടുത്താൻ സ്വാതന്ത്ര്യസമര സേനാനി മൗലാന അബുൾ കലാം ആസാദ് അനുസ്മരണം കെപിസിസി അധ്യക്ഷൻ കെ സുധാകരൻ ഇടപെട്ട് റദ്ദാക്കി. മുതിർന്ന കോൺഗ്രസ് നേതാവ് എ കെ ആന്റണിയെ പങ്കെടുപ്പിച്ച് കെപിസിസി ന്യൂനപക്ഷ സെൽ വെള്ളിയാഴ്ച നടത്താനിരുന്ന പരിപാടിയാണ് സുധാകരൻ കാരണമില്ലാതെ വിലക്കിയത്. സെൽ അധ്യക്ഷൻ ഷിഹാബുദ്ദീൻ കാരിയത്തിന്റെ നേതൃത്വത്തിൽ കെപിസിസിയിൽത്തന്നെ ആസൂത്രണം ചെയ്തതായിരുന്നു മൗലാനയുടെ ജന്മദിന പരിപാടികൾ. കോൺഗ്രസ് ജന്മദിനങ്ങൾ നടത്താറില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സുധാകരൻ പരിപാടി റദ്ദാക്കിയത്. എന്നാൽ, വിവാദമാകുമെന്നു കണ്ട് കെപിസിസി നേരിട്ട് പരിപാടി പിന്നീട് തട്ടിക്കൂട്ടി.

നേരത്തേ ക്ഷണിച്ച എ കെ ആന്റണിയോ കെപിസിസി അധ്യക്ഷനുൾപ്പെടെ നേതാക്കളോ പങ്കെടുത്തുമില്ല. ആർഎസ്എസ് ശാഖകൾക്ക് സംരക്ഷണം നൽകിയ സുധാകരനിൽനിന്ന് ഇതിലപ്പുറം പ്രതീക്ഷിക്കേണ്ടെന്നാണ് സെൽ നേതാക്കളുടെ പ്രതികരണം. ഇതുസംബന്ധിച്ച് ഹൈക്കമാൻഡിന് പരാതി നൽകാനും ഒരുങ്ങുകയാണ് നേതാക്കൾ. കെ സി വേണുഗോപാൽ നേരിട്ട് നിയമിച്ച കാരിയത്തിനെതിരെ കെ സുധാകരൻ വിവിധ തരത്തിൽ അന്വേഷണം നടത്തി പുറത്താക്കാൻ ശ്രമിച്ചതായും ആക്ഷേപമുണ്ട്.

Previous Post

weight loss: ഈ രാത്രി ശീലങ്ങള്‍ പിന്‍തുടര്‍ന്നാല്‍ തടിയും വയറും പോകും

Next Post

എയിംസ്‌ : കേരളത്തിന്റെ അയോഗ്യത എന്ത്‌ , കേന്ദ്രം വ്യക്തമാക്കണം : മുഖ്യമന്ത്രി

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
എയിംസ്‌-:-കേരളത്തിന്റെ-അയോഗ്യത-എന്ത്‌-,-കേന്ദ്രം-വ്യക്തമാക്കണം-:-മുഖ്യമന്ത്രി

എയിംസ്‌ : കേരളത്തിന്റെ അയോഗ്യത എന്ത്‌ , കേന്ദ്രം വ്യക്തമാക്കണം : മുഖ്യമന്ത്രി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.