ഹല്‍വയും മത്തി കറിയും എന്ന് കേള്‍ക്കുമ്പോള്‍ അയ്യേ എന്ന് പറയുന്നവരാണ് നമ്മളില്‍ പലരും. ദൈനംദിന ജീവിതത്തില്‍ മനപൂര്‍വ്വം അല്ലെങ്കില്‍ പോലും നമ്മള്‍ കഴിക്കുന്ന ചില ഭക്ഷണങ്ങളുടെ കൂട്ട്‌കെട്ട് ആരോഗ്യത്തിന് അത്ര നല്ലതല്ലെന്നാണ് ആയുര്‍വേദം പറയുന്നത്. ശുദ്ധവും ആരോഗ്യകരവുമായ ഭക്ഷണരീതിയാണ് ആയുര്‍വേദം കൂടുതലും പിന്തുണയ്ക്കുന്നത്. ആരോഗ്യകരമായ ജീവിതത്തെയും ഭക്ഷണത്തെയും പ്രോത്സാഹിപ്പിക്കുന്നത് കൊണ്ട് തന്നെ ചില ഭക്ഷണങ്ങള്‍ കഴിക്കുന്നതിലൂടെ ശരീരത്തില്‍ അടിഞ്ഞുകൂടുന്ന വിഷവസ്തുക്കളെ നീക്കം ചെയ്യാന്‍ നിങ്ങള്‍ക്ക് നിരവധി മാര്‍ഗങ്ങളുണ്ട്.ഈ വിഷവസ്തുക്കള്‍ ഹാനികരമാണ് കൂടാതെ സാവധാനത്തിലും നിശബ്ദമായും ഇത് ശരീരത്തിലെ സുപ്രധാന അവയവങ്ങളുടെയും രാസവിനിമയത്തെയും പ്രവര്‍ത്തനത്തെയും ബാധിക്കുന്നു. ദിവസവും കഴിക്കുന്ന ഭക്ഷണത്തില്‍ ഏതൊക്കെയാണ് നമ്മുടെ ആരോഗ്യത്തിന് ഹാനികരമെന്ന് തിരിച്ചറിയേണ്ടത് വളരെ അത്യാവശ്യമാണ്. ഭക്ഷ്യവസ്തുക്കള്‍ സംയോജിപ്പിക്കുമ്പോള്‍ അവയുടെ ഊര്‍ജ്ജം നമ്മുടെ ശരീരത്തില്‍ ദഹനക്കേട്, ഓക്കാനം, അമിതവണ്ണം, ഗ്യാസ്ട്രിക് പ്രശ്‌നങ്ങള്‍ തുടങ്ങി നിരവധി ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കാറുണ്ട്.