ചില സമയത്ത് കാര്യങ്ങള്‍ മറന്ന് പോകുന്നത് സാധാരണമാണ്. പക്ഷെ സ്ഥിരമായി മറിവയുണ്ടായാല് കരുതല്‍ വേണ്ടത് വളരെ അത്യാവശ്യമാണ്. വളരെ പ്രധാനപ്പെട്ട ഒരു പരീക്ഷയ്ക്ക് പോകുമ്പോള്‍ അല്ലെങ്കില്‍ എന്തെങ്കിലും അത്യാവശ്യത്തിന് പുറത്ത് പോകുമ്പോള്‍ കാര്യങ്ങള്‍ മറന്ന് പോകുന്നത് വളരെ കഷ്ടമാണ്. പണ്ടൊക്കെ പ്രായമായവരിലാണ് മറവി കൂടുതലായി കണ്ടിരുന്നതെങ്കില്‍ ഇപ്പോള്‍ അത് ചെറുപ്പക്കാരിലും കുട്ടികളിലുമൊക്കെയാണ് കാണുന്നത്. ചില കാര്യങ്ങളൊക്കെ മറക്കുന്നത് സ്വഭാവികമാണെങ്കിലും എപ്പോഴും മറവി ഉണ്ടെങ്കില്‍ കൃത്യമായ ചികിത്സ തേടണം. മറവി പ്രശ്നങ്ങള്‍, അശ്രദ്ധ, തലച്ചോര്‍ ക്ഷയിക്കുക എന്നീ ബുദ്ധിമുട്ടുകള്‍ക്ക് ആയുര്‍വേദത്തിലും പരിഹാരമാര്ഗമുണ്ടെന്ന് തെളിയക്കപ്പെട്ടിട്ടുണ്ട്. കൂടുതല്‍ ശ്രദ്ധയും ഏകാഗ്രതയും ആത്മവിശ്വാസവും ഉള്ളവരാകാന്‍ ഈ ആയുര്‍വേദ നുറുങ്ങുകളും തന്ത്രങ്ങളും പരീക്ഷിച്ച് നോക്കാം.Also Read: Diabatees: പ്രമേഹം കുറയ്ക്കണോ? അറിയാം അടുക്കളയിലെ ഈ സമർത്ഥനമാരെ