1. കാൽ മുട്ടുകൾ
മുട്ടുവേദനയും സന്ധി വേദനയും പലരുടെയും ദൈനംദിന ജീവിതത്തെ തന്നെ തടസ്സപ്പെടുത്തുന്ന പ്രശ്നമാണ്. ഡോക്ടർ നൽകുന്ന കുറിപ്പടി മരുന്നുകൾ കഴിക്കുന്നതിനൊപ്പം തന്നെ സസ്യങ്ങൾ അടിസ്ഥാനമാക്കിയുള്ള അവശ്യ എണ്ണ ഉപയോഗിച്ച് കാൽമുട്ടുകൾ മസാജ് ചെയ്യുന്നത് വേദന അകറ്റുവാൻ സഹായിച്ചേക്കാം.
ചർമ്മത്തിന്റെ നിറം മെച്ചപ്പെടുത്താനും വേദന ബാധിച്ച കാൽമുട്ടിന് ബലവും വഴക്കും വർദ്ധിപ്പിക്കാനും എണ്ണ കൊണ്ടുള്ള മസാജ് സഹായിക്കുന്നു. കാൽമുട്ടിലെ ഓസ്റ്റിയോ ആർത്രൈറ്റിസ് കൈകാര്യം ചെയ്യുന്ന വ്യക്തികളിൽ വേദന, കാഠിന്യം എന്നിവ ഒഴിവാക്കാനും മൊത്തത്തിലുള്ള ദൈനംദിന പ്രവർത്തനം മെച്ചപ്പെടുത്താനും ഇതിന് കഴിയും.
2. നാഭി
നാഭിയിൽ എണ്ണ പുരട്ടുന്നത് ശരീരത്തിലെ നമ്മുടെ നാഡീ ബന്ധങ്ങളെ സുഖപ്പെടുത്തുകയും ശരിയാക്കുകയും സന്തുലിതമാക്കുകയും ചെയ്യുന്നു. ദിവസവും എണ്ണ തേച്ച് മസാജ് ചെയ്താൽ സ്ത്രീകളിലും പുരുഷന്മാരിലും പ്രത്യുൽപ്പാദനശേഷി വർധിപ്പിക്കാൻ ഇത് ഗുണം ചെയ്യും എന്നാണ് പറയപ്പെടുന്നത്.
പൊക്കിളിൽ എണ്ണ പുരട്ടുന്നത് ഏതെങ്കിലും തരത്തിലുള്ള വീക്കം കുറയ്ക്കുകയും എല്ലാ ഫ്രീ റാഡിക്കലുകളും നീക്കം ചെയ്യുകയും ചർമ്മത്തിലെ അണുബാധകൾ സുഖപ്പെടുത്തുകയും ചെയ്യും. വലുതും ആരോഗ്യകരവുമായ മുടിയുടെ വളർച്ചയ്ക്ക്, വെളിച്ചെണ്ണ, ഒലിവ് ഓയിൽ അല്ലെങ്കിൽ ജൊജോബ ഓയിൽ എന്നിവ നിങ്ങളുടെ പൊക്കിളിൽ പതിവായി മസാജ് ചെയ്യുന്നത് ഗുണം ചെയ്യും.
3. കൈമുട്ടുകൾ
കൈമുട്ടുകളിലെ കറുത്ത പാടുകൾ നീക്കം ചെയ്യുക എന്നത് ഒരു ശ്രമകരമായ കാര്യമാണ്. നീക്കം ചെയ്യുവാൻ ഏറ്റവും ബുദ്ധിമുട്ടുള്ളതും കഠിനവുമായ മേഖലകളിൽ ഒന്നാണ് കൈമുട്ടിലെ കരുവാളിപ്പും കറുപ്പു നിറവും. കൃത്യമായ ഇടവേളകളിൽ കൈമുട്ടിൽ എണ്ണ പുരട്ടുന്നത് ചർമ്മത്തെ മോയ്സ്ചറൈസ് ചെയ്യാനും കരിവാളിപ്പും കറുത്ത പാടുകളും ഇല്ലാതാക്കാനും സഹായിക്കുന്നു.
4. കാൽവിരലിലെ നഖങ്ങൾ
കാൽവിരലിലെ നഖങ്ങളിൽ എണ്ണ പുരട്ടുന്നത് നഖങ്ങളിൽ ജലാംശം നൽകാനും ശക്തിപ്പെടുത്താനും അവയുടെ തിളക്കവും വളർച്ചയും വർദ്ധിപ്പിക്കാനും സഹായിക്കുന്നു. പാദങ്ങളിലേക്കുള്ള രക്തചംക്രമണം കുറയുകയും രോഗപ്രതിരോധ ശേഷി കുറയുകയും ചെയ്യുന്ന വ്യക്തികളിൽ നഖത്തിലെ ഫംഗസ് അണുബാധ ഉണ്ടാകാറുണ്ട്.
പൊട്ടുന്നതും വരണ്ടതുമായ നഖങ്ങളിൽ അണുബാധ എളുപ്പം ഉണ്ടായേക്കാം. നഖത്തിൽ ഫംഗസ് അണുബാധ ഉണ്ടാകുന്നത് തടയാനുള്ള ഏറ്റവും നല്ല മാർഗം പൊട്ടുന്നതും വിണ്ടുകീറിയതുമായ നഖങ്ങൾ ഈർപ്പമുള്ളതാക്കുക എന്നതാണ്. അതിനാൽ, കാൽവിരലിലെ നഖത്തിലെ ഫംഗസ് അണുബാധയുടെ സാധ്യത കുറയ്ക്കുന്നതിനുള്ള ഒരു മികച്ച പ്രതിരോധ മാർഗ്ഗമാണ് എണ്ണ പുരട്ടുക എന്നത്.
വെളിച്ചെണ്ണയുടെ മോയ്സ്ചറൈസിംഗ് ഗുണങ്ങൾ കാരണം പൊട്ടുന്നതും വിണ്ടുകീറിയതുമായ കാൽവിരലുകളിലെ നഖങ്ങളും വിണ്ടുകീറിയ കാൽപാദങ്ങളും ചികിത്സിക്കാൻ ഇവ മികച്ചതാണ്. ഒന്നിലധികം ഫാറ്റി ആസിഡുകൾ അടങ്ങിയിരിക്കുന്ന അനുയോജ്യമായ ചർമ്മ സംരക്ഷണ ഘടകമാണിത്, ഇത് ജലനഷ്ടവും തടയുന്നതിന് ഫലപ്രദമായി പ്രവർത്തിക്കുന്നു. കാൽപ്പാദങ്ങൾക്ക് ടിപ്പ്-ടോപ്പ് ആകൃതി തിരികെ ലഭിക്കാൻ എണ്ണ തേക്കുന്നത് സഹായിച്ചേക്കാം.
5. കാൽപ്പാദം
നടത്തത്തിന്റെ ക്രമക്കേടും ദീർഘനേരം ഇരിക്കുന്നതും നമ്മുടെ പാദങ്ങളിലേക്കുള്ള ശരിയായ രക്തചംക്രമണത്തെ തടസ്സപ്പെടുത്താൻ ഇടയാക്കും. നിങ്ങളുടെ പാദങ്ങൾ ആരോഗ്യകരമായി നിലനിർത്തുന്നതിന്, രക്തചംക്രമണം നിലനിർത്താൻ എണ്ണ പുരട്ടി മസാജ് ചെയ്യുന്നത് സഹായിക്കുന്നു. കിടക്കുന്നതിന് മുമ്പ് കാലിൽ എണ്ണ തേക്കുന്നത് ശരീരത്തെ വിശ്രമിക്കാനും ശാന്തമായ ഉറക്കം പ്രദാനം ചെയ്യാനും സഹായിക്കുന്നു. ഇത് ടെൻഷൻ അകറ്റുകയും ഞരമ്പുകൾക്ക് വിശ്രമം നൽകുകയും ചെയ്യുന്നു.
നമ്മുടെ പാദങ്ങളിൽ ഉറക്കത്തെ പ്രേരിപ്പിക്കുന്ന നിരവധി അക്യുപങ്‌ചർ പോയിന്റുകൾ അടങ്ങിയിരിക്കുന്നു. നിങ്ങൾ പാദങ്ങൾ എണ്ണ ഉപയോഗിച്ച് മസാജ് ചെയ്യുമ്പോൾ, ഈ അക്യുപങ്ചർ പോയിന്റുകളും നിങ്ങൾ സജീവമാക്കുന്നു. അതിനാൽ, വർദ്ധിച്ച രക്തചംക്രമണവും വിശ്രമിക്കുന്ന ഞരമ്പുകളും കൊണ്ട്, ഒരു നല്ല രാത്രി ഉറക്കം ലഭിക്കുന്നത് ഉറപ്പാക്കപ്പെടുന്നു.
രാത്രിയിൽ എണ്ണ പുരട്ടുന്നത് പാദങ്ങളിലെ ഈർപ്പം നിലനിർത്താൻ സഹായിക്കുകയും ചർമ്മം വരണ്ടുപോകുന്നത് തടയുകയും ചെയ്യുന്നു. നിങ്ങളുടെ പാദങ്ങൾ പതിവായി എണ്ണ ഉപയോഗിച്ച് മസാജ് ചെയ്യുന്നത് കാൽപ്പാദങ്ങൾ വിണ്ടുകീറുന്നത് തടയുന്നു, കാരണം ഇത് നിർജ്ജീവ ചർമ്മത്തെ നീക്കം ചെയ്യുന്നു, അങ്ങനെ നിങ്ങളുടെ പാദങ്ങൾ മൃദുവും സുന്ദരവുമാക്കി നിലനിർത്തുന്നു.
നിങ്ങളുടെ ശരീരത്തിലെ ഈ 5 പ്രധാന ഭാഗങ്ങളിൽ എണ്ണ പുരട്ടുന്ന ഈ ശീലം നിങ്ങളുടെ ആരോഗ്യത്തെ പല വിധത്തിൽ വർദ്ധിപ്പിക്കും. ദിവസത്തിലെ ഏത് സമയത്തും ഇത് പരീക്ഷിക്കുക. എന്നിരുന്നാലും, രാത്രിയിൽ വിശ്രമമേകുന്ന മസാജ് ലഭിക്കുന്നതിന്റെ അനുഭവത്തെ മറികടക്കാൻ മറ്റൊന്നിനുമാവില്ല. മസാജ് കൂടുതൽ മനോഹരമായ അനുഭവമാക്കി മാറ്റുവാനായി നിങ്ങളെ സഹായിക്കാൻ നിങ്ങളുടെ പങ്കാളിയോട് ആവശ്യപ്പെടുകയും ചെയ്യാം!