Sunday, March 15, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home BUSINESS

എൽഐസി ഓഹരി വിൽപന: പോളിസി ഉടമകൾക്കും ഓഹരിയ്ക്ക് അപേക്ഷിക്കാം

by News Desk
February 23, 2022
in BUSINESS
0
എൽഐസി-ഓഹരി-വിൽപന:-പോളിസി-ഉടമകൾക്കും-ഓഹരിയ്ക്ക്-അപേക്ഷിക്കാം
0
SHARES
19
VIEWS
Share on FacebookShare on TwitterShare on Whatsapp

കൊച്ചി> പൊതുമേഖലാ ഇൻഷുറൻസ് സ്ഥാപനമായ ലൈഫ് ഇൻഷുറൻസ് കോർപറേഷൻ (എൽഐസി) ഓഹരി വിൽപനയ്ക്ക് അനുമതി തേടി സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോഡ് ഓഫ് ഇന്ത്യ (സെബി)യ്ക്ക് കരട് രേഖകൾ സമർപ്പിച്ചു കഴിഞ്ഞു. പൂർണമായും സർക്കാർ ഉമസ്ഥതയിലുള്ള എൽഐസിയുടെ ഓഹരി വില്പനയ്ക്ക് എതിരെ പൊതുജനങ്ങളിൽ നിന്നുള്ള എതിർപ്പിന് തടയിടാൻ പോളിസി ഉടമകൾക്കും ഓഹരി നൽകാൻ എൽഐസി തീരുമാനിച്ചിട്ടുണ്ട്. എത്ര ശതമാനം ഓഹരി നൽകുമെന്ന് കൃത്യമായി പറഞ്ഞിട്ടില്ലെങ്കിലും 10 ശതമാനത്തിൽ കവിയാത്ത ഓഹരി യോഗ്യരായ പോളിസി ഉടമകൾക്കായി നീക്കിവെയ്ക്കുമെന്ന് ഡ്രാഫ്റ്റ് റെഡ്ഹെറിങ് പ്രോസ്പെക്ടസ് (ഡിആർഎച്ച്പി) എന്ന കരട് രേഖ പറയുന്നു.

ഓഹരിയ്ക്ക് അപേക്ഷിക്കാനുള്ള യോഗ്യത

2022 ഫെബ്രുവരി 13ന് ഒരു എൽഐസി പോളിസിയുടെയെങ്കിലും ഉടമയായ, ഇന്ത്യയിൽ താമസിക്കുന്ന വ്യക്തിക്ക് ഓഹരിയ്ക്ക് അപേക്ഷിക്കാൻ അർഹതയുണ്ട്. ഫെബ്രുവരി 13 ന് ശേഷം പോളിസി വാങ്ങിയവർക്ക് ഈ വിഭാഗത്തിൽ സംവരണം ചെയ്തിരിക്കുന്ന ഓഹരിയ്ക്ക് അപേക്ഷിക്കാനാകില്ല. ഗ്രൂപ്പ് ഇൻഷുറൻസ് പോളിസി അംഗത്വവും അപേക്ഷിക്കാനുള്ള യോഗ്യതയായി പരിഗണിക്കില്ല.

പാൻ ലിങ്ക് ചെയ്യണം

ഓഹരിയ്ക്ക് അപേക്ഷിക്കണമെങ്കിൽ പോളിസി ഉടമകൾ 2022 ഫെബ്രുവരി 28 ന് മുമ്പ് പാൻ വിവരങ്ങൾ എൽഐസിയ്ക്ക് നൽകണം. licindia.in എന്ന വെബ്സൈറ്റിൽ ഓൺലൈൻ പാൻ രജിസ്ട്രേഷൻ വിഭാഗത്തിൽ പ്രവേശിച്ച് പാൻ വിവരങ്ങൾ സമർപ്പിക്കാം. CHECK POLICY PAN STATUS എന്നതിൽ ക്ലിക്ക് ചെയ്താൽ നിലവിൽ പാൻ വിവരങ്ങൾ ചേർത്തിട്ടുണ്ടോ എന്ന് അറിയാം.

പുതിയതായി പാൻ ചേർക്കുന്നതിന് PROCEED എന്നതിൽ ക്ലിക് ചെയ്യുക. പേര്, ജനന തിയതി, ഇ മെയിൽ ഐഡി, പാൻ, പോളിസി, മൊബൈൽ ഫോൺ നമ്പർ തുടങ്ങിയ വിവരങ്ങൾ നൽകണം. രജിസ്റ്റർ ചെയ്തിരിക്കുന്ന മൊബൈൻ നമ്പറിൽ ലഭിയ്ക്കുന്ന ഒടിപി സബ്മിറ്റ് ചെയ്ത് പാൻ രജിസ്ട്രേഷൻ പൂർത്തിയാക്കാം. 28 നോ അതിന് മുമ്പോ പാൻ വിവരങ്ങൾ നൽകാത്തവരെ ഓഹരിയ്ക്ക് അർഹരായി പരിഗണിക്കില്ലെന്ന് എൽഐസി വ്യക്തമാക്കിയിട്ടുണ്ട്.

ഡീമാറ്റ് അക്കൗണ്ട് നിർബന്ധം

ഓഹരിയ്ക്ക് അപേക്ഷിയ്ക്കുന്നതിന് മുമ്പ് പോളിസി ഉടമകൾ ഓഹരി ഇടപാടുകൾക്കായുള്ള ഡീമാറ്റ് അക്കൗണ്ട് ആരംഭിയ്ക്കണം. ഓൺലൈനായി ഡീമാറ്റ് അക്കൗണ്ട് തുറക്കാനും എൽഐസി വെബ്സൈറ്റിൽ സൗകര്യമൊരുക്കിയിട്ടുണ്ട്. പാൻ ലിങ്ക് ചെയ്യുന്നതിനുള്ള വിഭാഗത്തിൽ ഏറ്റവും താഴെയായി For DEMAT information, click on the following എന്ന് കാണാം. അതിലെ PROCEED എന്നതിൽ ക്ലിക് ചെയ്യുമ്പോൾ താമസിക്കുന്നത് ഇന്ത്യയിലാണോ വിദേശത്താണോ എന്ന് ഉറപ്പാക്കാൻ ആവശ്യപ്പെടും.

For I AM AN INDIAN RESIDENT എന്നതിൽ ക്ലിക് ചെയ്താൽ Disclaimer പേജ് തുറക്കും. അതിൽ I CONFIRM എന്ന് വരുന്നതിൽ ക്ലിക് ചെയ്താൽ CSDL അല്ലെങ്കിൽ NSDL എന്ന് വരുന്നതിൽ ഒന്നിൽ ക്ലിക് ചെയ്താൽ ഓൺലൈൻ ഡീമാറ്റ് അക്കൗണ്ട് തുറക്കുന്നതിനുള്ള നിർദ്ദേശങ്ങൾ ലഭ്യമാകും.

Previous Post

മുഖ്യമന്ത്രിക്ക് കരിങ്കൊടി: യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് തടവുശിക്ഷ

Next Post

ഈ അഞ്ച് ശരീരഭാഗങ്ങളിൽ എണ്ണ പുരട്ടാൻ മറക്കല്ലേ…

Related Posts

ആടിയുലഞ്ഞ്-ഓഹരി-ഇൻഡക്സുകൾ…-സ്‌റ്റോക്ക്‌-റിവ്യൂ
BUSINESS

ആടിയുലഞ്ഞ് ഓഹരി ഇൻഡക്സുകൾ… സ്‌റ്റോക്ക്‌ റിവ്യൂ

October 7, 2024
70
സ്വർണവിലയിൽ-റെക്കോർഡ്-വർധന;-വില-57,000-രൂപയിലേക്ക്
BUSINESS

സ്വർണവിലയിൽ റെക്കോർഡ് വർധന; വില 57,000 രൂപയിലേക്ക്

October 4, 2024
91
യുദ്ധഭീതി-:-ഓഹരിവിപണിയില്‍-കനത്ത-നഷ്ടം
BUSINESS

യുദ്ധഭീതി : ഓഹരിവിപണിയില്‍ കനത്ത നഷ്ടം

October 4, 2024
70
സ്വര്‍ണവിലയില്‍-വീണ്ടും-കുതിപ്പ്;-പവന്-400-രൂപ-വര്‍ധിച്ചു
BUSINESS

സ്വര്‍ണവിലയില്‍ വീണ്ടും കുതിപ്പ്; പവന് 400 രൂപ വര്‍ധിച്ചു

October 2, 2024
72
കേരള-മുന്നേറ്റം;-രണ്ടര-വർഷത്തിനകം-93000-വനിതാ-വ്യവസായ-സംരംഭകർ-3,00,227-ചെറുകിട-യൂണിറ്റുകൾ
BUSINESS

കേരള മുന്നേറ്റം; രണ്ടര വർഷത്തിനകം 93000 വനിതാ വ്യവസായ സംരംഭകർ 3,00,227 ചെറുകിട യൂണിറ്റുകൾ

October 1, 2024
79
സ്വർണവിലയിൽ-നേരിയ-കുറവ്;-പവന്-കുറഞ്ഞത്-120-രൂപ
BUSINESS

സ്വർണവിലയിൽ നേരിയ കുറവ്; പവന് കുറഞ്ഞത് 120 രൂപ

September 30, 2024
64
Next Post
ഈ-അഞ്ച്-ശരീരഭാഗങ്ങളിൽ-എണ്ണ-പുരട്ടാൻ-മറക്കല്ലേ…

ഈ അഞ്ച് ശരീരഭാഗങ്ങളിൽ എണ്ണ പുരട്ടാൻ മറക്കല്ലേ...

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.