മലപ്പുറം> സ്വാശ്രയ കോളേജ് ഫീസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനെ കരിപ്പൂര്‍ വിമാനത്താവളത്തിന് പുറത്ത് കരിങ്കൊടി കാണിച്ച് വാഹനം തടഞ്ഞ കേസില്‍ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് തടവുശിക്ഷയും പിഴയും. യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഒരുമാസം തടവും 44,600 രൂപ പിഴയുമാണ് ശിക്ഷ.
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിയാസ് മുക്കോളി, സംസ്ഥാന സെക്രട്ടറി പി നിധീഷ്, സംസ്ഥാന നിര്‍വ്വാഹക സമിതി അംഗം ലത്തീഫ് കൂട്ടാലുങ്ങല്‍, വാഴക്കാട് മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് ജൈസല്‍ എളമരം, അലിമോന് തടത്തില്‍, ജലീല്‍ ആലുങ്ങല്‍, അഷ്റഫ് പറക്കുത്ത്, പി.പി റഹ്മത്തുള്ള എന്നിവരെയാണ് മഞ്ചേരി ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ശിക്ഷിച്ചത്.
റിയാസ് മക്കോളി 8200 രൂപയും കൂട്ടുപ്രതികള്‍ 5200 രൂപ വീതവും പിഴയടക്കണം. 2016 ലാണ് കേസിന് ആസ്പദമായ സംഭവം. കേസില്‍ റിയാസ് മുക്കോളിയും, നിധീഷും, ജൈസലും, നേരത്തെ പതിനാല് ദിവസം മഞ്ചേരി സബ് ജയിലില്‍ റിമാന്‍ഡില്‍ കഴിഞ്ഞിട്ടുണ്ട്.