ആപ്പിൾ സ്വന്തമായി വികസിപ്പിക്കുന്ന എആർ/ വിആർ ഹെഡ്സെറ്റ് ഈ വർഷം അവസാനത്തോടെയോ 2023 ലോ പുറത്തിറക്കിയേക്കുമെന്ന് റിപ്പോർട്ടുകൾ. ഹെഡ്സെറ്റുകൾക്കായി പ്രത്യേക ഓപ്പറേറ്റിങ് സിസ്റ്റം ആയിരിക്കുമെന്നും റിപ്പോർട്ടുകൾ സുചന നൽകുന്നു. ഹെഡ്സെറ്റിന്റേതെന്ന് സംശയിക്കുന്ന റിയാലിറ്റി ഓഎസ് ആപ്പ് സ്റ്റോർ അപ് ലോഡ് ലോഗ്സിൽ കണ്ടെത്തിയതായാണ് മാക്ക് റൂമേഴ്സിന്റെ പുതിയ റിപ്പോർട്ട്.
റിയാലിറ്റി ഓപ്പറേറ്റിങ് സിസ്റ്റം എന്നർത്ഥമാക്കുന്ന നേരത്തെ ആർഓഎസ് എന്ന പേരാണ് ഇതുമായി ബന്ധപ്പെട്ട് പ്രചരിച്ചിരുന്നത്.
ഈ ഹെഡ്സെറ്റ് സാധാരണ ഉപഭോക്താക്കളെ ലക്ഷ്യമിട്ടുള്ളതാവില്ല ഡെവലപ്പർമാർക്കും വാണിജ്യ ഉപഭോക്തക്കാൾക്കും വേണ്ടിയാണ് ഇത് തയ്‌യാറാക്കുന്നത്. 15 ക്യാമറാ മോഡ്യൂളുകൾ ഇതിലുണ്ടായേക്കും. ഐ ട്രാക്കിങ്, ഐറിസ് റെക്കഗ്നിഷൻ പോലുള്ള സംവിധാനങ്ങളും ഇതിലുണ്ടായേക്കും.
2000 ഡോളറിനും (1,49,995 രൂപ) 3000 ഡോളറിനും (2,24.932 രൂപ) ഇടയിലാണ് ഇതിന് വില പ്രതീക്ഷിക്കുന്നത്.
ഒക്യുലസ് ക്വസ്റ്റ് എന്ന വിആർ ഹെഡ്സെറ്റിന് സമാനമായിരിക്കും ആപ്പിൾ ഹെഡ്സെറ്റ്. ചില പ്രോടോ ടൈപ്പുകളിൽ എക്സ്റ്റേണൽ ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്. ഓഗ്മെന്റഡ് റിയാലിറ്റി അനുഭവം സാധ്യമാക്കുന്നതിനാണിത്. കൈകളുടെ ചലനം നിരീക്ഷിക്കാനും വിർച്വൽ കീബോർഡ് പോലുള്ള സംവിധാനങ്ങൾക്ക് വേണ്ടിയും ഈ ക്യാമറകൾ ഉപയോഗിക്കും.
ദീർഘനേരം ധരിക്കാൻ സാധിക്കും വിധം ഭാരം കുറച്ചായിരിക്കും ഇതിന്റെ നിർമാണം.
Content Highlights:Apple working on realityOS for its upcoming AR/VR headset