കഴിഞ്ഞ ദിവസം ഗൂഗിൾ ഡിസൈനർമാരിലൊരാൾ ട്വിറ്ററിൽ ഒരു പോസ്റ്റിട്ടു. ഗൂഗിൾ ക്രോമിന്റെ പുതിയ ലോഗോ വന്നുവെന്നും എട്ട് വർഷത്തിന് ശേഷമാണ് ഗൂഗിൾ ക്രോമിന്റെ ലോഗോ പരിഷ്കരിക്കുന്നതെന്നും. പുതിയ ലോഗോ താമസിയാതെ തന്നെ എല്ലാ ഉപകരണങ്ങളിലേക്കും എത്തുമെന്നും ട്വീറ്റിൽ പറയുന്നു.
Some of you might have noticed a new icon in Chrome’s Canary update today. Yes! we’re refreshing Chrome’s brand icons for the first time in 8 years. The new icons will start to appear across your devices soon.
&mdash Elvin 🌈 (@elvin_not_11)
ഈ ട്വീറ്റിനെ ആധാരമാക്കി ഗൂഗിൾ ക്രോമിന്റെ പുതിയ ലോഗോ മാറ്റം ആഗോള തലത്തിൽ വാർത്തയാകുകയും ചെയ്തു. എന്നാൽ, മാറിയ ലോഗോ കണ്ടവർ നെറ്റി ചുളിക്കുകയാണുണ്ടായത്. കാരണം. 2014-ൽ അവതരിപ്പിച്ച ലോഗോയും ഇപ്പോഴത്തെ ലോഗോയും തമ്മിൽ കാര്യമായ വ്യത്യാസങ്ങളൊന്നും കണ്ടു പിടിക്കാൻ ഡിസൈനിങ് വൈദഗ്ധ്യമൊന്നുമില്ലാത്ത അവർക്ക് സാധിച്ചില്ല.
Fun fact: we also found that placing certain shades of green and red next to each other created an unpleasant color vibration, so we introduced a very subtle gradient to the main icon to mitigate that, making the icon more accessible.
&mdash Elvin 🌈 (@elvin_not_11)
ലോഗോയിലെന്ത് മാറ്റം എന്ന ചോദ്യം വിവരം പുറത്തുവിട്ട ക്രോം ഡിസൈനർ എൽവിന്റെ ട്വീറ്റിനടിയിൽ പ്രത്യക്ഷപ്പെട്ടു. ഇത് കണ്ട എൽവിൻ ഡിസൈനിലെ മാറ്റങ്ങൾ വിശദമാക്കി.
We simplified the main brand icon by removing the shadows, refining the proportions and brightening the colors, to align with Googles more modern brand expression.
&mdash Elvin 🌈 (@elvin_not_11)
2014-ലെ ലോഗോയിൽനിന്നു ഷാഡോ അഥവാ നിഴൽ ഇഫക്‍ട് മാറ്റിയിട്ടുണ്ട്. ഇതിലെ നിറങ്ങളും അതിന്റെ തെളിച്ചവും ക്രമീകരിച്ചു. ലോഗോയിലുണ്ടായിരുന്ന ഷാഡോ അതിലെ നിറങ്ങൾക്ക് അഭംഗി നൽകിയതിനാൽ അത് ഒഴിവാക്കി പകരം നേരിയ ഗ്രേഡിയന്റ് ഇഫക്‍ട് കൊണ്ടുവരികയും ചെയ്തു. എങ്കിലും ഓരോ ഓപ്പറേറ്റിങ് സിസ്റ്റങ്ങൾക്കും അനുസരിച്ച് ലോഗോയിൽ മാറ്റമുണ്ടാവും. അദ്ദേഹം പറയുന്നു.
മാറ്റങ്ങൾ എൽവിൻ വിശദീകരിച്ചുവെങ്കിലും. സാധാരണക്കാരുടെ കണ്ണിൽ കാര്യമായ മാറ്റമൊന്നും തോന്നുന്നില്ല എന്നാണ് പൊതുവായ അഭിപ്രായം.
Content Highlights: Google Chrome’s New Icon Looks Pretty Much the Same for common people