ഐഫോൺ ആരാധകർക്ക് ഐഫോൺ 13 വലിയ വിലക്കുറവിൽ വാങ്ങാൻ ഇപ്പോൾ അവസരം. വിവിധ ഇകൊമേഴ്സ് വെബ്സൈറ്റുകളിലും ആപ്പിളിന്റെ ഔദ്യോഗിക വെബ്സൈറ്റിലും ഫോൺ വിൽപനയ്‍ക്കുണ്ട്. എന്നാൽ ആമസോണും ഫ്ളിപ്കാർട്ടും ഐഫോണുകൾക്ക് വലിയ വിലക്കിഴിവും ആകർഷകമായ എക്സ്ചേഞ്ച് ഓഫറും നൽകിയിരിക്കുകയാണ്. ഐഫോൺ നിങ്ങൾക്ക് എക്സ്ചേഞ്ച് വഴി ഫ്ളിപ്കാർട്ടിൽ നിന്ന് 56050 രൂപയ്‍ക്കും ആമസോണിൽ നിന്ന് 59050 രൂപയ്‍ക്കും വാങ്ങാൻ സാധിക്കും. വിശദവിവരങ്ങൾ അറിയാം.
ആമസോണിലെ ഓഫർ
ഐഫോൺ 13 (പിങ്ക്, 128 ജിബി) ആറ് ശതമാനം വിലക്കിഴിവിൽ 74900 രൂപയ്‍ക്ക് വാങ്ങാം. 79900 രൂപയാണ് ഇതിന്റെ വിപണി വില. ഇത് ഫ്ളിപ്കാർട്ടിന് സമാനമാണ്. എക്സ്ചേഞ്ചിലൂടെ 15850 രൂപ വരെ കുറഞ്ഞു കിട്ടും. ഇതുവഴി 59050 രൂപയ്‍ക്ക് ഐഫോൺ 13 വാങ്ങാം. നിങ്ങളുടെ പിൻകോഡിൽ എക്സ്ചേഞ്ച് ലഭ്യമാണെങ്കിൽ മാത്രമേ ഇത് ലഭിക്കുകയുള്ളൂ. നിങ്ങൾ നൽകുന്ന മോഡലിനനുസരിച്ചും നിരക്കിൽ മാറ്റമുണ്ടാവും. ഇതോടൊപ്പം വിവിധ ബാങ്കുകളുടെ ഓഫറുകളും ലഭ്യമാണ്.
കുറഞ്ഞത് 47940 രൂപയ്‍ക്ക് സാധനം വാങ്ങിയാൽ. എസ്ബിഐ ക്രെഡിറ്റ് കാർഡ്, ഐസിഐസിഐ ക്രെഡിറ്റ് കാർഡ്, കൊടാക്ക് ബാങ്ക് കാർഡ്, ഐസിഐസിഐ ഡെബിറ്റ് കാർഡ്, എന്നിവയ്‍ക്ക് 6000 രൂപ ഇൻസ്റ്റന്റ് ഡിസ്കൗണ്ടും ആമസോൺ പേ ഐസിഐസിഐ ക്രെഡിറ്റ് കാർഡിന് 3603 രൂപ ഡിസ്കൗണ്ടും ലഭിക്കും.
ഫ്ളിപ്കാർട്ടിലെ ഓഫർ
79900 രൂപയ്‍ക്ക് വിൽക്കുന്ന ഐഫോൺ 13 (128ജിബി പിങ്ക്) ഫ്ളിപ്കാർട്ടിൽ ആറ് ശതമാനം ഡിസ്കൗണ്ടിൽ 75900 രൂപയ്‍ക്ക് വാങ്ങാം. 5000 രൂപയോളം ഡിസ്കൗണ്ടിലാണ് ഇത് ലഭിക്കുന്നത്. ഇത് കൂടാതെ മറ്റ് ചില ഓഫറുകളുമുണ്ട്. ഫ്ളിപ്കാർട്ട് ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപയോക്താക്കൾക്ക് അഞ്ച് ശതമാനം പരിധിയില്ലാത്ത കാഷ്ബാക്ക് ലഭിക്കും. എക്സ്ചേഞ്ചിലൂടെയും ഫ്ളിപ്കാർട്ടിൽ വിലക്കുറച്ചുകിട്ടും.
എക്സ്ചേഞ്ച് ഓഫറിലൂടെയാണ് നിങ്ങൾ ഐഫോൺ 13 വാങ്ങുന്നത് എങ്കിൽ 18850 രൂപ വരെ കിട്ടും. ഇതുവഴി 56050 രൂപവരെ ഫോണിന് വില കുറഞ്ഞുകിട്ടും. നിങ്ങളുടെ പിൻകോഡിൽ എക്സ്ചേഞ്ച് ലഭ്യമാണെങ്കിൽ മാത്രമേ ഇത് ലഭിക്കുകയുള്ളൂ. നിങ്ങൾ നൽകുന്ന മോഡലിനനുസരിച്ചും നിരക്കിൽ മാറ്റമുണ്ടാവും.
Content Highlights: iphone 13 price cut on amazon and flipkart