Saturday, April 25, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home HEALTH

സ്ത്രീകളിലെ ക്യാൻസറിന്റെ ഈ മുന്നറിയിപ്പ് ലക്ഷണങ്ങൾ അവഗണിക്കരുത്

by News Desk
February 4, 2022
in HEALTH
0
സ്ത്രീകളിലെ-ക്യാൻസറിന്റെ-ഈ-മുന്നറിയിപ്പ്-ലക്ഷണങ്ങൾ-അവഗണിക്കരുത്
0
SHARES
16
VIEWS
Share on FacebookShare on TwitterShare on Whatsapp

ക്യാൻസർ ബാധിക്കുന്ന സ്ത്രീകളുടെ എണ്ണം മുൻപത്തേക്കാൾ വളരെയധികം വർധിക്കുകയാണ്. രോഗം ഗുരുതരമാകുന്നതിന് മുൻപ് തന്നെ ശരീരം പ്രകടമാക്കുന്ന ലക്ഷണങ്ങൾ അവഗണിക്കുന്നതാണ് ചികിത്സ പരാജയപ്പെടുന്നതിന് കാരണമാകുന്നതും. സ്ത്രീകളിൽ ക്യാൻസർ ബാധിച്ചുകഴിഞ്ഞാൽ ചില കാര്യങ്ങളിൽ പ്രത്യേക ലക്ഷണങ്ങൾ തന്നെ കാണാൻ കഴിയും. എന്നാൽ ഈ ലക്ഷണങ്ങൾ ക്യാൻസറിൻറെ ഭാഗമായുള്ളതാണെന്ന് മനസിലാക്കാതെ പോകുന്നതാണ് കൂടുതൽ പ്രശ്നനങ്ങൾക്ക് വഴിവെക്കുന്നത്. സ്ത്രീകളിൽ ക്യാൻസർ ബാധിച്ചാൽ സാധാരണ കണ്ടുവരുന്ന ചില ലക്ഷണങ്ങൾ () അറിഞ്ഞിരിക്കാം.

സ്തനങ്ങളിൽ മുഴ രൂപപ്പെടുക
സ്ത്രീകളിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന ക്യാൻസർ വിഭാഗമാണ്‌ സ്തനാർബുദം. ലോകത്തെ മുഴുവൻ കണക്കെടുത്താൽ വർഷം 2.1 മില്ല്യൺ സ്ത്രീകളിൽ സ്തനാർബുദം ബാധിക്കുന്നു എന്നാണ് കണക്ക്. രോഗം സംശയിക്കപ്പെടുന്നതിനു വളരെ മുൻപ് തന്നെ സ്തനങ്ങളിൽ ചില ലക്ഷണങ്ങൾ കാണപ്പെടാറുണ്ട്. അതിലൊന്നാണ് ചെറിയ മുഴകൾ. കക്ഷത്തിനോട് ചേർന്നോ സ്തനങ്ങൾക്ക് മുകളിലോ വേദനയില്ലാത്ത ചെറിയ മുഴകൾ കാണപ്പെടുന്നത് സ്തനാർബുദത്തിൻറെ ലക്ഷണമാകാം.

ഇത് വലിയ രീതിയിൽ തെളിഞ്ഞു കാണണമെന്നില്ല, അതിനാൽ തന്നെ ഇടയ്ക്കിടെ സ്തനങ്ങൾ കൈ ഉപയോഗിച്ച് പരിശോധിക്കുന്നത് ഗുണം ചെയ്യും. ഇത് നിശ്ചിത ഇടവേളകളിൽ ചെയ്യണം. സ്വയം പരിശോധിക്കുന്നതിലൂടെ തന്നെ ഇത് തിരിച്ചറിയാം. അല്ലെങ്കിൽ വിദഗ്ദ സഹായത്തോടെയും ഇത് കണ്ടെത്താൻ കഴിയും. വളരെ സാധാരണമായി കണ്ടുവരുന്ന ഒരു ലക്ഷണമാണിത്. കൂടാതെ നിപ്പിളിലൂടെ മുലപ്പാൽ അല്ലാതെ മറ്റെന്തെങ്കിലും തരത്തിലുള്ള ദ്രാവകങ്ങൾ പുറത്തേക്ക് വരുന്നുവെങ്കിലും ലക്ഷണം ഗൗരവകരമായി കണക്കാക്കുകയും ഡോക്ടറെ സമീപിക്കുകയും വേണം.

അമിതമായ ആർത്തവം
പിരീഡ് കാലഘട്ടം കൂടുതലാവുന്നത് നല്ല ലക്ഷണമല്ല, ഒരാഴ്ചയോ അല്ലെങ്കിൽ അതിൽ കൂടുതലോ ദിവസം തുടർച്ചയായി ബ്ലീഡിംഗ് ഉണ്ടാകുന്നുവെങ്കിൽ നിങ്ങൾ പ്രത്യേകമായി ശ്രദ്ധിക്കണം. മുൻപില്ലാത്ത വിധത്തിൽ ബ്ലീഡിംഗ് കൂടുന്നുവെങ്കിൽ ഇക്കാര്യം ശ്രദ്ധിക്കണം. ഡോക്ടറുടെ ഉപദേശം തേടുന്നതാണ് ഉചിതം.

ക്രമരഹിതമായ ബ്ലീഡിംഗ്
പിരീഡ് ദിനങ്ങൾക്ക് പുറമേ ബ്ലീഡിംഗ് കണ്ടുവരുന്നുവെങ്കിൽ ശ്രദ്ധിക്കണം. ശാരീരിക ബന്ധത്തിന് ശേഷം ബ്ലീഡിംഗ് അനുഭവപ്പെടുക, പിരീഡ് പൂർത്തിയായ ശേഷം അടുത്ത പിരീഡ് കാലഘട്ടത്തിന് മുൻപ് ബ്ലീഡിംഗ് ഉണ്ടാകുക എന്നിങ്ങനെ കണ്ടാൽ തീർച്ചയായും ഇത് നിങ്ങളിൽ ഗർഭാശയവുമായി ബന്ധപ്പെട്ട ക്യാൻസർ ലക്ഷണങ്ങളായി പരിഗണിക്കണം.

ആർത്തവ വിരാമത്തിന് ശേഷം ബ്ലീഡിംഗ് ഉണ്ടാകുന്നത്
ആർത്തവ വിരാമം സംഭവിച്ച് ഒന്നോ രണ്ടോ വർഷത്തിന് ശേഷം ബ്ലീഡിംഗ് സംഭാവിക്കുന്നവരുണ്ട്. ഇതൊരു സാധാരണ കാര്യമായി കാണാൻ കഴിയില്ല. ഒരുപക്ഷെ സെർവിക്കൽ ക്യാൻസർ ഗുരുതര ഘട്ടത്തിലേക്ക് മാറുന്നതിൻറെ സൂചനയാകാം ഇത്. അതുകൊണ്ട് തന്നെ ഇത്തരം ലക്ഷണങ്ങൾ അനുഭവപ്പെട്ടാൽ ഉടൻ തന്നെ ഒരു ഗൈനക്കോളജിസ്റ്റിനെ സമീപിച്ച് ആവശ്യമായ പരിശോധനകൾ നടത്തണം. ഗർഭ പത്രത്തിലോ സെർവിക്സ് ഭാഗത്തോ ഏതെങ്കിലും തരത്തിലുള്ള മുഴകൾ ഉണ്ടെങ്കിൽ കണ്ടെത്താനും വളരെ വേഗത്തിൽ തന്നെ ചികിത്സ ആരംഭിക്കാനും ഇതിനു സാധിക്കും.

പിരീഡ് സമയത്തെ അസഹനീയമായ വേദന
ഡിസ്മെനോറിയ അല്ലെങ്കിൽ അസാധാരണ വേദനയുള്ള പിരീഡ്സ് ആർത്തവത്തിന്റെ ഭാഗമായുള്ള സാധാരണ ലക്ഷണമായി കണക്കാക്കരുത്. ആർത്തവ സമയത്ത് വേദനയും അസ്വസ്ഥതയും സാധാരണമാണെങ്കിലും ഒരു പരിധിയിൽ കൂടുതൽ വേദന ഉണ്ടാകുന്നുവെങ്കിൽ ഇത് ശ്രദ്ധിക്കേണ്ടത് തന്നെയാണ്. ഗർഭപാത്രത്തിലെ ക്യാൻസറിന്റെ സൂചന തന്നെയാകാം ഇത്. ഇതോടൊപ്പം ക്രമരഹിതമായ ബ്ലീഡിംഗ് കൂടിയുണ്ടെങ്കിൽ തീർച്ചയായും നിങ്ങൾ ഒരു വിദഗ്ദനെ സമീപിക്കേണ്ടത് അത്യാവശ്യമാണ്.

ദുർഗന്ധത്തോട് കൂടിയ വജൈനൽ ഡിസ്ചാർജ്
ഗർഭപാത്രത്തിലോ സെർവിക്സ് ഭാഗത്തോ ക്യാൻസർ ബാധിചിട്ടുണ്ടെങ്കിൽ വജൈനൽ ഡിസ്ചാർജ് വലിയ ദുർഗന്ധത്തോട് കൂടി പുറത്ത് വരാൻ സാധ്യതയുണ്ട്. ചില സമയങ്ങളിൽ നിറ വ്യത്യാസവും അനുഭവപ്പെടാം. അതിനാൽ ഇത്തരത്തിൽ വജൈനൽ ഡിസ്ചാർജിൽ അസാധാരണമായ മാറ്റങ്ങൾ കണ്ടാൽ തീർച്ചയായും ശ്രദ്ധിക്കണം.

വിശപ്പ്‌ കുറയൽ, ഭാരം കുറയൽ
വളരെ പെട്ടെന്ന് ശരീര ഭാരം കുറയുക, വിശപ്പ്‌ കുറയുക തുടങ്ങിയ ലക്ഷണങ്ങളും ശ്രദ്ധിക്കണം. മുകളിൽ പരാമർശിച്ച ഏതെങ്കിലും ലക്ഷണങ്ങൾ അനുഭവപ്പെട്ടാൽ ഉടൻ തന്നെ പരിശോധന നടത്തുകയും ആവശ്യമായ ശ്രദ്ധ എല്ലാ കാര്യങ്ങളിലും നൽകുകയും വേണം. ജീവിതശൈലി ക്രമീകരിക്കുന്നത് ഇതിൽ പ്രധാനമാണ്. ആവശ്യത്തിന് വ്യായാമം ചെയ്യുക, നല്ല ഭക്ഷണം കഴിക്കുക, ലഹരി ഉത്പന്നങ്ങൾ ഉപേക്ഷിക്കുക തുടങ്ങിയ കാര്യങ്ങൾ ചെയ്യുന്നത് ചികിത്സയെ സഹായിക്കും.

Previous Post

സൗദിയിലേക്ക് വരുന്നവര്‍ക്ക് 48 മണിക്കൂറിനിടെയുള്ള പിസിആര്‍ നെഗറ്റീവ് റിസല്‍ട്ട് നിര്‍ബന്ധം

Next Post

വി.സി നിയമനത്തില്‍ പങ്കില്ല, മുൻകൈയെടുത്തത് മുഖ്യമന്ത്രിയും ഉന്നതവിദ്യാഭ്യാസമന്ത്രിയുമെന്ന് ഗവർണർ

Related Posts

കേരളത്തിൻ്റെ ആരോഗ്യമേഖലയെ പറ്റി കൂടുതൽ അറിയുവാനും , സഹകരിക്കാനും ഓസ്‌ട്രേലിയൻ സംഘം കേരളം സന്ദർശിച്ചു.
AUSTRALIA

കേരളത്തിൻ്റെ ആരോഗ്യമേഖലയെ പറ്റി കൂടുതൽ അറിയുവാനും , സഹകരിക്കാനും ഓസ്‌ട്രേലിയൻ സംഘം കേരളം സന്ദർശിച്ചു.

October 14, 2023
542
സവാള-പച്ചയ്ക്ക്-കഴിച്ചാൽ-പലതുണ്ട്-ഗുണങ്ങൾ
HEALTH

സവാള പച്ചയ്ക്ക് കഴിച്ചാൽ പലതുണ്ട് ഗുണങ്ങൾ

September 9, 2023
260
ഇഞ്ചി-ആൾ-ചില്ലറക്കാരനല്ല,-ദിവസവും-ഭക്ഷണത്തിൽ-ഉൾപ്പെടുത്തിയാൽ-പലതുണ്ട്-ഗുണങ്ങൾ
HEALTH

ഇഞ്ചി ആൾ ചില്ലറക്കാരനല്ല, ദിവസവും ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ പലതുണ്ട് ഗുണങ്ങൾ

September 9, 2023
155
വയറും-തടിയും-കുറയ്ക്കാന്‍-ജീരകവെള്ളം-തയ്യാറാക്കേണ്ട-വിധം….
HEALTH

വയറും തടിയും കുറയ്ക്കാന്‍ ജീരകവെള്ളം തയ്യാറാക്കേണ്ട വിധം….

September 8, 2023
180
40-കഴിഞ്ഞ-സ്ത്രീകളും-പുരുഷന്മാരും-ശ്രദ്ധിക്കേണ്ട-ചില-കാര്യങ്ങൾ
HEALTH

40 കഴിഞ്ഞ സ്ത്രീകളും പുരുഷന്മാരും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ

September 7, 2023
81
തടിയും-വയറും-പെട്ടെന്ന്-കുറയാന്‍-വെറുംവയറ്റില്‍-ഈന്തപ്പഴം
HEALTH

തടിയും വയറും പെട്ടെന്ന് കുറയാന്‍ വെറുംവയറ്റില്‍ ഈന്തപ്പഴം

September 7, 2023
14
Next Post
വി.സി-നിയമനത്തില്‍-പങ്കില്ല,-മുൻകൈയെടുത്തത്-മുഖ്യമന്ത്രിയും-ഉന്നതവിദ്യാഭ്യാസമന്ത്രിയുമെന്ന്-ഗവർണർ

വി.സി നിയമനത്തില്‍ പങ്കില്ല, മുൻകൈയെടുത്തത് മുഖ്യമന്ത്രിയും ഉന്നതവിദ്യാഭ്യാസമന്ത്രിയുമെന്ന് ഗവർണർ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.