മനാമ> സൗദിയിലേക്ക് വരുന്ന വിദേശികളും സ്വദേശികളും 48 മണിക്കൂറിനിടെ നടത്തിയ കോവിഡ് പിസിആര് നെഗറ്റീവ് സര്ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അടുത്ത ബുധന് പുലര്ച്ചെ ഒന്നിന് പുതിയ വ്യവസ്ഥ പ്രാബല്യത്തില് വരും.
16 വയസിനു മുകളില് പ്രായമുള്ള സൗദികള് രാജ്യത്തിന് പുറത്ത് പോകണമെങ്കില് ബൂസ്റ്റര് ഡോസ് നിര്ബന്ധമാണ്.രണ്ട് ഡോസ് വാക്സിന് എടുത്ത് മൂന്നു മാസം പൂര്ത്തിയാക്കിയവര്ക്കാണ് ബൂസ്റ്റര് ഡോസ് ലഭിക്കുക. തിരിച്ചുവരുന്ന സ്വദേശികള് 48 മണിക്കൂറിനിടെ നടത്തിയ കോവിഡ് പിസിആര് അല്ലെങ്കില് ആന്റിജന് നെഗറ്റീവ് സര്ട്ടഫിക്കറ്റ് വിമാനത്താവളങ്ങളില് ഹാജരാക്കണം. എട്ട് വയസിന് താഴെ പ്രായമുള്ളവര്ക്ക് ടെസ്റ്റ് ആവശ്യമില്ല.















