വേപ്പില വെറും വയറ്റിൽ കഴിയ്ക്കുന്നത് കൊണ്ടുള്ള ചർമ്മത്തിനും മുടിക്കും ആരോഗ്യത്തിനും ലഭിക്കുന്ന ഗുണങ്ങൾ ():
1. മുഖക്കുരു കുറയ്ക്കാൻ
നേരത്തെ സൂചിപ്പിച്ചതു പോലെ, വേപ്പിലയ്ക്ക് ആന്റി ഇൻഫ്ലമേറ്ററി, ആൻറി ബാക്ടീരിയൽ ഗുണങ്ങളുണ്ട്. വേപ്പിൽ അടങ്ങിയിരിക്കുന്ന സംയുക്തങ്ങൾ മുഖക്കുരു, ചർമ്മത്തിലെ ചൊറിച്ചിൽ, പ്രാണികളുടെ കടി, എക്സിമ, വളംകടി, പൊള്ളലേറ്റാൽ ഉണ്ടാകുന്ന സങ്കീർണതകൾ എന്നിവയുൾപ്പെടെ നിരവധി ചർമ്മ അണുബാധകളെ ചെറുക്കാൻ കഴിയും.
വേപ്പ് കഴിക്കുന്നത് നിങ്ങളുടെ രക്തം ശുദ്ധീകരിക്കാനും ആരോഗ്യകരമായ ചർമ്മം നിലനിർത്താനും സഹായിക്കുന്നു. ഇത് നിങ്ങളുടെ ശരീരത്തിലെ വീക്കം കുറയ്ക്കുകയും സെബേഷ്യസ് ഗ്രന്ഥികളുടെ അമിതമായ സെബം ഉൽപാദനത്തെ തടയുകയും ചെയ്യുന്നു. അമിതമായി എണ്ണമയമുള്ള ചർമ്മം മുഖക്കുരു, ബ്ലാക്ക്ഹെഡ്സ്, വൈറ്റ്ഹെഡ്സ് തുടങ്ങിയ പ്രശ്നങ്ങൾക്ക് കാരണമാകും. ഈ പ്രശ്നങ്ങൾ പരിഹരിക്കുവാൻ ആര്യവേപ്പ് പ്രത്യേകിച്ചും സഹായകരമാണ്.
2. ശിരോചർമ്മം ആരോഗ്യകരമാക്കാൻ
വേപ്പില കഴിക്കുന്നത് ശിരോചർമ്മത്തിന്റെ ആരോഗ്യത്തിനും മുടി വളർച്ചയ്ക്കും സഹായിക്കുന്നു. വേപ്പിന്റെ ആന്റിഫംഗൽ ഗുണങ്ങൾ ശിരോചർമ്മത്തിലെ അണുബാധകളെ ചെറുക്കാൻ സഹായിക്കും. വേപ്പില പുരട്ടുന്നതും കഴിക്കുന്നതും തലയിലെ അണുബാധകളെ അകറ്റി നിർത്താൻ സഹായിക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്, ഇത് താരൻ ഉണ്ടാകുന്നത് തടയുകയും ചെയ്യുന്നു.
3. പ്രതിരോധശേഷി കൂട്ടാൻ
വെറും വയറ്റിൽ വേപ്പില കഴിക്കുന്നതിന്റെ ഒരു പ്രധാന ഗുണം നിങ്ങളുടെ കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ അവ സഹായിക്കുന്നു എന്നതാണ്. കുടലിന്റെ ആരോഗ്യം ദഹനം മെച്ചപ്പെടുത്താനും പോഷകങ്ങൾ ആഗിരണം ചെയ്യാനും അനിവാര്യമാണ്; ഒപ്പം, ശരീരത്തിൽ നിന്ന് വിഷവസ്തുക്കളെ പുറന്തള്ളാനും ഇത് സഹായിക്കുന്നു. ഇത്തരം സ്ഥിരമായി ദുഷിപ്പുകൾ നീക്കം ചെയ്യുന്നത് നിങ്ങളുടെ രക്തം ശുദ്ധമായി നിലനിർത്താനും അണുബാധകളെ ചെറുക്കാനുള്ള ശരീരത്തിന്റെ കഴിവ് വർദ്ധിപ്പിക്കാനും പനി, ജലദോഷം തുടങ്ങിയ അവസ്ഥകളെ അകറ്റി നിർത്താനും സഹായിക്കുന്നു.
4. വായയുടെ ആരോഗ്യത്തിന്
വേപ്പിൽ അടങ്ങിയിരിക്കുന്ന ചില സംയുക്തങ്ങൾ പല്ലുകളും മോണകളും ആരോഗ്യത്തോടെ സൂക്ഷിക്കാൻ സഹായിക്കുന്നു. ഈ ഇലകളിലെ ആൻറി ബാക്ടീരിയൽ ഗുണങ്ങൾ വായയിൽ അടിഞ്ഞുകൂടുന്ന ബാക്ടീരിയകളെ ഇല്ലാതാക്കാനും നല്ലതാണ്. വായയിലെ ശുചിത്വ ശീലങ്ങളുടെ അഭാവം മൂലമുണ്ടാകുന്ന വായ്നാറ്റം ഒഴിവാക്കാൻ ഇത് കൂടുതൽ സഹായിക്കും.
5. രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമീകരിക്കാൻ
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനുള്ള വേപ്പിലയുടെ സവിശേഷതയാണ് കൂടുതൽ അറിയപ്പെടുന്നതും ദീർഘകാലമായി പ്രയോജനപ്പെടുത്തുന്നതുമായ ഒരു ഉപയോഗം. വേപ്പിൽ ധാരാളം ഫ്ലേവനോയിഡുകളും ഗ്ലൈക്കോസൈഡുകളും അടങ്ങിയിട്ടുണ്ട്, ഇത് പ്രമേഹം ഉള്ളവരിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് പരമാവധി നിയന്ത്രിക്കാൻ സഹായിക്കും.