ഇടുക്കി > അടിമാലിയിൽ മൂന്ന് അതിഥി താെഴിലാളികളെ പുഴയിൽ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തി. അടിമാലി രാജാക്കാട് കുത്തുങ്കലിന് സമീപം വെെദ്യുതി നിലയത്തിന് മുകളിൽ പന്നിയാർ പുഴയിൽ ആണ് മൃതദേഹം കണ്ടത്. ഒരു സ്ത്രിയും രണ്ട് പുരുഷൻമാരുമാണ് മരിച്ചത്.
ഫോട്ടോ: വി കെ അഭിജിത്ത്
രാജാക്കാട്ടെ കാേഴിക്കടയിലെ ജീവനക്കാരാണ് മരിച്ചത്. 3 ദിവസമായി ഇവരെ കാണാതായിരുന്നു. ഉടുമ്പൻചോല പൊലീസ്, ഫയർ ഫോഴ്സ് എന്നിവർ സംഭവ സ്ഥലത്തെത്തി. മൃഹദേഹങ്ങൾ പുറത്തെടുത്ത് പോസ്റ്റ്മോർട്ടം കഴിഞ്ഞശേഷമേ കൂടുതൽ വിവരങ്ങൾ ലഭ്യമാകൂ.