Tuesday, March 10, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home Uncategorized

തിരഞ്ഞെടുപ്പിനിടെ വാട്‌സാപ്പ് ദുരുപയോഗം; ബള്‍ക്ക് മെസേജിങിനെതിരെ നടപടിയെടുക്കുമെന്ന് വാട്‌സാപ്പ്

by News Desk
January 31, 2022
in Uncategorized
0
തിരഞ്ഞെടുപ്പിനിടെ-വാട്‌സാപ്പ്-ദുരുപയോഗം;-ബള്‍ക്ക്-മെസേജിങിനെതിരെ-നടപടിയെടുക്കുമെന്ന്-വാട്‌സാപ്പ്
0
SHARES
10
VIEWS
Share on FacebookShare on TwitterShare on Whatsapp

whatsapp

ന്യൂഡൽഹി: തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കായി വാട്സാപ്പ് വഴി ബൾക്ക് മെസേജുകൾ അയക്കുന്നതിനെതിരെ നടപടി സ്വീകരിച്ചതായി വാട്സാപ്പ്. രാഷ്ട്രീയ പാർട്ടികളും, സ്ഥാനാർത്ഥികളും വാട്സാപ്പ് എപിഐ ടൂളുകൾ ഉപയോഗിച്ച് ലക്ഷക്കണക്കിന് ജനങ്ങളിലേക്ക് പ്രചാരണ സന്ദേശങ്ങൾ വ്യാപകമായി അയക്കുന്നതിനെതിരെയാണ് നടപടി. കഴിഞ്ഞ ദിവസം ഇത് സംബന്ധിച്ച് ഐഎഎൻഎസ് വാർത്ത നൽകിയിരുന്നു.

ഒരു സന്ദേശത്തിന് എട്ട് പൈസ മുതൽ പത്ത് പൈസ വരെ നിരക്കിലാണ് നിമിഷങ്ങൾക്കുള്ളിൽ ലക്ഷക്കണക്കിന് ആളുകളിലേക്ക് സന്ദേശമയക്കാൻ വാട്സാപ്പ് ആപ്ലിക്കേഷൻ പ്രോഗ്രാമിങ് ഇന്റർഫേയ്സ് ഉപയോഗിച്ചുള്ള സംവിധാനങ്ങളിലൂടെ പാർട്ടികളും സ്ഥാനാർത്ഥികളും തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നത്.

വാട്സാപ്പ് വഴിയുള്ള വ്യാജ സന്ദേശ പ്രചാരണങ്ങളും തെറ്റിദ്ധാരണ പരത്തുന്ന സന്ദേശങ്ങളും തടയുന്നതിനായി നിശ്ചിത എണ്ണത്തിൽ കൂടുതൽ സന്ദേശങ്ങൾ ഒരേ സമയം അയക്കുന്നതിന് കമ്പനി വിലക്കേർപ്പെടുത്തിയിരുന്നു. ഇത് കൂടാതെ വാട്സാപ്പ് ബ്രോഡ് കാസ്റ്റ് ലിസ്റ്റിലും ഗ്രൂപ്പുകളിലും അംഗങ്ങളുടെ എണ്ണം 256 ആക്കി നിജപ്പെടുത്തിയിരുന്നു.

ഗ്രൂപ്പുകളും ബ്രോഡ്കാസ്റ്റ് ലിസ്റ്റുകളും ഇല്ലാതെ തന്നെ ലക്ഷക്കണക്കിനാളുകളിലേക്ക് സന്ദേശങ്ങൾ അയക്കാൻ വാട്സാപ്പ് എപിഐ ഉപയോഗിച്ചുള്ള സംവിധാനങ്ങളിലൂടെ സാധിക്കും. ബോട്ടുകൾ, ഓട്ടോമേറ്റഡ് സ്ക്രിപ്റ്റുകൾ,അൽഗൊരിതങ്ങൾ എന്നിവ തയ്‌യാറാക്കിയാണ് സാങ്കേതിക വിദഗ്ദരുടെ സഹായത്തോടെ ഇത് സാധ്യമാവുന്നത്. ഈ സേവനങ്ങൾ നൽകുന്ന സംഘങ്ങളും ഇന്ന് രാജ്യത്തുടനീളം പ്രവർത്തിക്കുന്നുണ്ട്.

ഓട്ടോമേറ്റഡ് ബൾക്ക് മെസേജിങ് നടത്തുന്ന അക്കൗണ്ടുകൾക്കെതിരെ നടപടി സ്വീകരിക്കുന്നതിനായി വാട്സാപ്പിന് 24 മണിക്കൂറും പ്രവർത്തനക്ഷമമായ മെച്ചപ്പെട്ട സ്പാം ഡിറ്റക്ഷൻ സാങ്കേതിക വിദ്യയുണ്ടെന്ന് വാട്സാപ്പ് വക്താവ് പറഞ്ഞു. ഇത്തരം അക്കൗണ്ടുകളെ വാട്സാപ്പിൽ നിന്ന് വിലക്കുകയും ചെയ്‌യും.

ഓട്ടോമേറ്റഡ് ബൾക്ക് മെസേജ് അയക്കുന്നതിനായി വാട്സാപ്പ് ദുരുപയോഗം ചെയ്‌യുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് 2019 ൽ കമ്പനി പറഞ്ഞിരുന്നു. എന്നാൽ അത്തരം ബൾക്ക് മെസേജിങ് സംവിധാനങ്ങൾ വീണ്ടും രംഗപ്രവേശം ചെയ്‌യുകയായിരുന്നു.

പഞ്ചാബ്, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂർ എന്നിവിടങ്ങളിൽ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നതിനിടെയാണ് വാട്സാപ്പ് വഴിയുള്ള പ്രചാരണം ശക്തമായത്. പൊതു റാലികൾക്കും ജാഥകൾക്കും കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി തിരഞ്ഞെടുപ്പ് കമ്മീഷൻ വിലക്കേർപ്പെടുത്തിയതിനും പാർട്ടികളെ മറ്റ് പ്രചാരണ മാർഗങ്ങൾ ഉപയോഗപ്പെടുത്താൻ പ്രേരകമായിട്ടുണ്ട്.

വോട്ടാവശ്യപ്പെട്ടുകൊണ്ടുള്ള സന്ദേശങ്ങൾ മാത്രമല്ല എതിർ സ്ഥാനാർത്ഥികളെ അപകീർത്തിപ്പെടുന്നതും പൊതുവിഷയങ്ങളിലും മറ്റ് പ്രശ്നങ്ങളിലും തെറ്റിദ്ധാരണാജനകമായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതിനും ഇത്തരം സംവിധാനങ്ങൾ ദുരുപയോഗം ചെയ്‌യപ്പെടാനിടയുണ്ട്. അനുവദനീയമല്ലാത്ത രീതിയിലുള്ള പ്രചാരണങ്ങൾ നിയമവിരുദ്ധവുമാണ്.

ഫെബ്രുവരി പത്ത് മുതൽ ഏഴ് ഘട്ടങ്ങളിലായാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. മാർച്ച് പത്തിനാണ് വോട്ടെണ്ണൽ.

Content Highlights: WhatsApp says taking action on bulk messaging for election campaign

Previous Post

Win Win W 653 Lottery Result: 75 ലക്ഷം ഈ നമ്പറിന്, വിൻ വിൻ ലോട്ടറി ഫലം

Next Post

പ്രഥമ കേരള ഒളിമ്പിക്‌ ഗെയിംസ്‌ മെയ്‌ 1 മുതൽ

Related Posts

Uncategorized

ആക്കുളം കായലിന് പുതുജീവന്‍; 96 കോടിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി

July 7, 2022
7
Uncategorized

Shisha Edelstahl: Dein Guide zum Einkauf von Shishab

May 31, 2022
4
Uncategorized

Buying Guide for Patek Philippe Replica Watches

May 5, 2022
4
Uncategorized

ഓങ്‌ സാൻ സൂകിക്ക്‌ 5 വർഷം തടവ്‌

April 28, 2022
4
ഡ്യുവല്‍-ക്യാമറ,-6.51-ഇഞ്ച്-ഡിസ്‌പ്ലേ;-വിവോ-വൈ15എസ്-ഇന്ത്യയില്‍-അവതരിപ്പിച്ചു
Uncategorized

ഡ്യുവല്‍ ക്യാമറ, 6.51 ഇഞ്ച് ഡിസ്‌പ്ലേ; വിവോ വൈ15എസ് ഇന്ത്യയില്‍ അവതരിപ്പിച്ചു

February 19, 2022
16
ഗാലക്‌സി-ടാബ്-എസ്8-പരമ്പര-അടുത്തയാഴ്ച-ഇന്ത്യയിലെത്തിയേക്കും
Uncategorized

ഗാലക്‌സി ടാബ് എസ്8 പരമ്പര അടുത്തയാഴ്ച ഇന്ത്യയിലെത്തിയേക്കും

February 19, 2022
3
Next Post
പ്രഥമ-കേരള-ഒളിമ്പിക്‌-ഗെയിംസ്‌-മെയ്‌-1-മുതൽ

പ്രഥമ കേരള ഒളിമ്പിക്‌ ഗെയിംസ്‌ മെയ്‌ 1 മുതൽ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.