ആൻഡ്രോയിഡ് ടാബ് ലെറ്റുകൾക്ക് ഗൂഗിൾ മുമ്പത്തെക്കാളേറെ പ്രാധാന്യം നൽകുകയാണ്. അടുത്തിടെയാണ് ടാബുകൾക്ക് വേണ്ടി പ്രത്യേകം തയ്‌യാറാക്കിയ ആൻഡ്രോയിഡ് 12എൽ ഗൂഗിൾ പുറത്തിറക്കിയത്. ആൻഡ്രോയിഡ് ടാബ് ലെറ്റുകളിൽ കൂടുതൽ ശ്രദ്ധപതിപ്പിച്ചുള്ള പദ്ധതികളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഗൂഗിളിന്റെ പദ്ധതി. ഇതിന്റെ ഭാഗമായി ആൻഡ്രോയിഡിന്റെ സ്ഥാപകരിൽ ഒരാളായ റിച്ച് മൈനർ ഓഎസ് ടീമിൽ തിരികെയെത്തി.
| ഓഫറിൽ വാങ്ങാൻ ലിങ്കിൽ ക്ലിക്ക് ചെയ്‌യുക
കംപ്യൂട്ടിങ്ങിന്റെ ഭാവി കൂടുതൽ കഴിവുറ്റതും ശക്തിയേറിയതുമായ ടാബ് ലെറ്റുകളിലേക്ക് തിരിയുകയാണെന്നാണ് ഞങ്ങൾ വിശ്വസിക്കുന്നത്. ഞങ്ങളുടെ പ്ലാറ്റ്ഫോമുകളിലുടനീളം തടസ്സമില്ലാത്ത പിന്തുണ നൽകികൊണ്ട് കമ്പ്യൂട്ടിങ്ങിന്റെ അടുത്ത അധ്യായം തുറക്കുന്നതിനായി ഞങ്ങൾ പ്രവർത്തിക്കുന്നു. അടുത്തിടെ ആൻഡ്രോയിഡ് ടാബ് ലെറ്റ് ആപ്പ് എക്സ്പീരിയൻസിന് വേണ്ടിയുള്ള സീനിയർ എൻജീനീയറിങ് മാനേജർ തസ്തികയിലേക്ക് ക്ഷണിച്ചുകൊണ്ട് ഗൂഗിൾ പറഞ്ഞു.
| ഓഫറിൽ വാങ്ങാൻ ലിങ്കിൽ ക്ലിക്ക് ചെയ്‌യുക
ആൻഡ്രോയിഡ് ടാബ് ലെറ്റുകൾ ഗൂഗിളിന്റെ പ്രത്യേക സംരംഭമായി മാറിയിട്ടുണ്ട്. ആപ്പ് ഡെവലപ്പർമാരുമായും ഉപകരണ നിർമാതാക്കളുമായും ആൻഡ്രോയിഡ് ഒഎസുമായും ചേർന്ന് പ്രർത്തിക്കുന്നതിനായാണ് ഈ പ്രത്യേക വിഭാഗത്തെ തയ്‌യാറാക്കിയിരിക്കുന്നത്. ആൻഡ്രോയിഡ് സഹസ്ഥാപകൻ റിച്ച് മൈനർ ഓപ്പറേറ്റിങ് സിസ്റ്റം ഡിവിഷനിൽ തിരികെ എത്തിയിരിക്കുന്നതും ഈ ഉദ്യമങ്ങൾക്ക് ശക്തിപകരാൻ തന്നെ. 2021 മാർച്ചിലാണ് മൈനർ ആൻഡ്രോയിഡ് ടാബ് ലെറ്റിൽ ചേർന്നത്.
| ഓഫറിൽ വാങ്ങാൻ ലിങ്കിൽ ക്ലിക്ക് ചെയ്‌യുക
നേരത്തെ ആൻഡ്രോയിഡ് ഫോണുകളുടെ വലിയ പതിപ്പായി മാത്രമാണ് ടാബുകളെ കരുതിയിരുന്നതെങ്കിൽ ഇപ്പോൾ അങ്ങനെയല്ല. നേരത്തെ സൂചിപ്പിച്ച പോലെ വലിയ സ്ക്രീനുകൾക്ക് വേണ്ടിയുള്ള പ്രത്യേകം ഓഎസ് പതിപ്പ് അവതരിപ്പിക്കുകയും ടാബുകൾക്ക് വേണ്ടി ആപ്പുകൾ പുനർനിർമിക്കാൻ ആവശ്യപ്പെടുകയും ചെയ്‌യുകയാണ് കമ്പനി. ആകർഷകമായ യൂസർ ഇന്റർഫേയ്സും ഇനി ടാബുകൾക്ക് കൈവരും.
ഗൂഗിളിന്റെ ഹാർഡ് വെയർ ഡിവിഷൻ പുതിയൊരു ടാബ് ലെറ്റ് പുറത്തിറക്കാൻ പോവുന്നതുമായി ബന്ധപ്പെട്ട് നിലവിൽ സൂചനകൾ ഒന്നുമില്ല. പുറത്തുനിന്നുള്ള കമ്പനികളുമായി സഹകരിച്ച് തന്നെയായിരിക്കും പുതിയ ടാബ് ലെറ്റുകൾ എത്തുക. നേരത്തെ ഗൂഗിളിന് നെക്സസ് 7, നെക്സസ് 10, നെക്സസ് 9 ടാബ് ലെറ്റുകൾ ഉണ്ടായിരുന്നു. ഒരു പിക്സൽ സി ടാബ് ലെറ്റും ഉണ്ടായിരുന്നു.
| ഓഫറിൽ വാങ്ങാം
ക്രോംബുക്കിനൊപ്പം തന്നെ ടാബ് ലെറ്റുകൾക്കും പ്രാധാന്യം നൽകിക്കൊണ്ടുള്ള പദ്ധതികളാണ് ഗൂഗിളിനുള്ളതെന്നാണ് വിവരം. ക്രോം ഓഎസ് അടിസ്ഥാനമാക്കിയുള്ള ലാപ്ടോപ്പുകളാണ് ക്രോം ബുക്കുകൾ. വിവിധ കമ്പനികൾ ഇന്ന് ക്രോംബുക്ക് പുറത്തിറക്കുന്നുണ്ട്. 2023 ൽ ഗൂഗിളിന്റെ തന്നെ ടെൻസർ അടിസ്ഥാനമാക്കിയുള്ള ക്രോം ബുക്ക് പുറത്തിറക്കാൻ കമ്പനിയ്‍ക്ക് പദ്ധതിയുണ്ടെന്നും റിപ്പോർട്ടുകൾ സൂചന നൽകുന്നു.
Content Highlights: Android Tabs, Android 12L, Tablets, Google