മെൽബണിലെ മലയാളീ സംഘടനകളുടെ മാതൃസ്ഥാനം അലങ്കരിക്കുന്ന മലയാളീ അസ്സോസിയേഷൻ ഓഫ് വിക്ടോറിയാ (MAV) യുടെ വാർഷിക പൊതുയോഗവും 2022-2023 വർഷങ്ങളിലേക്കുള്ള ഭാരവാഹികളുടെ തെരഞ്ഞെടുപ്പു പൊതുയോഗവും സംയുക്തമായി 06.02.2022 ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3 മണി മുതൽ ഡാംഡിനോംഗ് യുണൈറ്റിംഗ് പള്ളി ഹാളിൽ വച്ച് പ്രസിഡൻ്റ് തമ്പി ചെമ്മനത്തിൻ്റെ അദ്ധ്യക്ഷതയിൽ കൂടുന്നതായിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
Address: 32 Scott St, Dandenong VIC 3175
സെക്രട്ടറി മദനൻ ചെല്ലപ്പൻ വാർഷിക പ്രവർത്തനറിപ്പോർട്ടും, ട്രഷറാർ ഉദയ് ചന്ദ്രൻ നാളിതുവരെയുള്ള വരവ് ചെലവ് കണക്കുകളും അവതരിപ്പിക്കും.തുടർന്ന് തെരഞ്ഞെടുക്കപ്പെടുന്ന വരണാധികാരിയുടെ നേതൃത്വത്തിൽ 2022-2023 വർഷത്തേക്കുള്ള ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് നടക്കും.പ്രസിഡൻ്റ്, വൈ. പ്രസിഡൻ്റ്, സെക്രട്ടറി, അസി.സെക്രട്ടറി, ട്രഷറാർ എന്നീ സ്ഥാനങ്ങളിലേക്ക് ഓരോരുത്തരേയും 6 കമ്മിറ്റി അംഗങ്ങൾ ഉൾപ്പടെ 11 അംഗ എക്സിക്യൂട്ടീവ് കമ്മറ്റിയുടെ തെരഞ്ഞെടുപ്പാണ് നടക്കുന്നത്.
04.02.2022 വെള്ളിയാഴ്ച രാവിലെ 7 മണി മുതൽ വൈകുന്നേരം 5 മണി വരെ നാമനിർദ്ദേശ പത്രികകൾ, പാനലായി mavelection2022@gmail.com എന്ന ഈമെയിൽ അഡ്രസ്സിലേക്ക് സമർപ്പിക്കാവുന്നതാണ്. പത്രികകൾ പിൻവലിക്കാനുള്ള സമയം 05.02.2022 ശനിയാഴ്ച വൈകുന്നേരം5 മണി വരെയായിരിക്കും.പത്രികകൾ ഒരു കാരണവശാലും നേരിട്ടു് സ്വീകരിക്കുന്നതല്ല.ഒരാൾക്ക് ഒരു പാനലിൽ മാത്രമെ മത്സരിക്കാൻ സാധിക്കുകയുള്ളൂ. ഒന്നിലധികം പാനലുകൾ ഉണ്ടായാൽ ബാലറ്റ് പേപ്പറിൽ കൂടി വോട്ടു് രേഖപ്പെടുത്തി കൂടുതൽ വോട്ട് നേടുന്ന പാനലിനെ വിജയികളായി പ്രഖ്യാപിക്കുന്നതാണ്.
ഗവ. പ്രോട്ടോകോൾ പ്രകാരമുള്ള മാനദണ്ഡങ്ങൾ പൊതുയോഗ ദിവസം ഏവരും പാലിക്കേണ്ടതാണ്. പൊതുയോഗ ദിവസത്തെ കോവിഡ് നിയന്ത്രണങ്ങൾക്കനുസരണമായി തെരഞ്ഞെടുപ്പു് യോഗം മാറ്റി വയ്ക്കേണ്ടി വരുന്ന സാഹചര്യം വന്നു ചേർന്നാൽ അപ്രകാരം ചെയ്യുന്നതിന് നിലവിലെ എക്സിക്യൂട്ടീവ് കമ്മറ്റിക്ക് പൂർണ്ണ അധികാരം ഉണ്ടായിരിക്കുന്നതാണ്. മലയാളീ അസ്സോസിയേഷൻ ഓഫ് വിക്ടോറിയായുടെ സ്ഥാപക അംഗങ്ങളേയും, ആദ്യകാല പ്രവർത്തകരേയും, മറ്റു്എല്ലാ അഭ്യൂദയകാംക്ഷികളേയും, വിക്ടോറിയാ സംസ്ഥാനത്തെ മുഴുവൻ മലയാളീ സുഹൃത്തുക്കളേയും ഈ പൊതുയോഗത്തിലേക്ക്സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾഅറിയിച്ചു.
വിശദ വിവരങ്ങൾക്ക്
തമ്പി ചെമ്മനം (പ്രസിഡൻ്റ്) – – 042 3583 682
മദനൻ ചെല്ലപ്പൻ (സെക്രട്ടറി) — 043 0245 919
ഓസ്‌ട്രേലിയൻ വാർത്തകളും, വിശേഷങ്ങളും തത്സമയം അറിയുവാനായി OZMALAYALAM WhatsApp/Facebook ഗ്രൂപ്പിൽ അംഗമാകാൻ –