സംസ്ഥാനത്ത് കഴിഞ്ഞ നാലു ദിവസവും പ്രതിദിന കൊവിഡ് 19 കേസുകളുടെ എണ്ണം 50,000ത്തിനു മുകളിലാണ്. പരിശോധന നടത്തുന്നവരിൽ രണ്ടിലൊരാള്‍ കൊവിഡ് 19 പോസിറ്റീവാകുന്ന സാഹചര്യമാണ് കേരളത്തിലുള്ളത്. 49.89 ശതമാനമാണ് ടിപിആര്‍. അതേസമയം, വരുന്ന മൂന്നാഴ്ചയ്ക്കുള്ളിൽ രോഗികളുടെ എണ്ണത്തിൽ വലിയ കുറവുണ്ടാകുമെന്നാണ് ആരോഗ്യവകുപ്പ് വിലയിരുത്തൽ. തിരുവനന്തപുരം ജില്ലയിൽ ഏര്‍പ്പെടുത്തിയ കടുത്ത നിയന്ത്രണങ്ങള്‍ ഫലം ചെയ്തെന്നാണ് ആരോഗ്യവകുപ്പിൻ്റെ വിലയിരുത്തൽ. തിരുവനന്തപുരം അടക്കം അഞ്ച് ജില്ലകളിലാണ് നിലവിൽ കടുത്ത നിയന്ത്രണങ്ങളുള്ളത്.
Also Read:
ഇന്നലെ മാത്രം സംസ്ഥാനത്ത് 51,570 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കേരളത്തിൽ നിലവിൽ 3,54,595 പേരാണ് ചികിത്സയിലുള്ളത്. 32,701 പേര്‍ കൊവിഡ് മുക്തരായി. ഇതുവരെ 53,666 മരണങ്ങളാണ് സംസ്ഥാനത്ത് സ്ഥിരീകരിച്ചിട്ടുള്ളത്. സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിക്കുന്ന ഭൂരിഭാഗം പേരിലും ഒമിക്രോൺ വകഭേദമാണ് കണ്ടെത്തുന്നത്.
Also Read:
വരുന്ന മൂന്നാഴ്ചയ്ക്കുള്ളിൽ സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ നല്ല രീതിയിൽ കുറയുമെന്ന് ഇന്നലെ ആരോഗ്യമന്ത്രി വ്യക്തമാക്കിയിരുന്നു. ഒമിക്രോണിനെ നിസ്സാരമായി കാണരുതെന്നും ജാഗ്രത തുടരണമെന്നുമണ് ആരോഗ്യമന്ത്രി അറിയിച്ചത്. സംസ്ഥാനത്ത് കൊവിഡിൻ്റെ അതിതീവ്ര വ്യാപനമാണ് നടക്കുന്നതെങ്കിലും രോഗതീവ്രത കുറവാണെന്ന് മന്ത്രി പറഞ്ഞു. മരണനിരക്ക് കുറഞ്ഞു നിൽക്കുന്നതും ആശ്വാസമാണ്. രോഗവ്യാപന നിരക്ക് കുറഞ്ഞു വരുന്നു എന്നത് ആശ്വാസമാണെന്നും മന്ത്രി ഇന്നലെ മാധ്യമങ്ങളോടു പറഞ്ഞു. കൊവിഡ് വ്യാപന നിരക്ക് മുൻപ് 200 കടന്നു മുന്നോട്ടു പോയിരുന്നെങ്കിലും ഇപ്പോൾ ഇത് 58 ആയി താഴ്ന്നിട്ടുണ്ട്. ഈ കുറവ് വരുംദിവസങ്ങളിലും ആവര്‍ത്തിക്കും എന്നാണ് ആരോഗ്യവകുപ്പ് പ്രതീക്ഷിക്കുന്നത്.