ആവശ്യത്തിന് ഭക്ഷണം, ആരോഗ്യകരമായ ഭക്ഷണം
ആദ്യ കാര്യം, മെറ്റബോളിസം വർദ്ധിപ്പിക്കാൻ ശരിയായി ഭക്ഷണം കഴിക്കുക എന്നതാണ്. ആവശ്യത്തിന് ഭക്ഷണം കഴിക്കാതിരിക്കുകയും ഭക്ഷണം ഒഴിവാക്കുകയും ചെയ്താൽ അത് ശരീരത്തിന്റെ പ്രവർത്തനത്തെ ദോഷകരമായി ബാധിക്കും. അതുകൊണ്ട് ഒരിക്കലും ഭക്ഷണം ഒഴിവാക്കരുത്, ആരോഗ്യകരമായി ഭക്ഷണം കഴിക്കുക.
വ്യായാമം
കൃത്യമായ വ്യായാമം ഇല്ലെങ്കിൽ ആരോഗ്യമുള്ള ശരീരം നേടുക സാധ്യമല്ല. മെറ്റബോളിസം വർദ്ധിപ്പിക്കുന്നതിന്, നിങ്ങൾ ഉയർന്ന തീവ്രതയുള്ള വ്യായാമം നടത്തേണ്ടതുണ്ട്. ഇത് നിങ്ങളുടെ മെറ്റബോളിക് നിരക്ക് വർദ്ധിപ്പിച്ച്, ശരീരത്തിൽ നിന്ന് കൂടുതൽ കൊഴുപ്പ് കത്തിക്കാൻ സഹായിക്കുന്നു.
പ്രോട്ടീൻ സമ്പന്നമാകണം ഭക്ഷണക്രമം
പ്രോട്ടീനുകൾ നമ്മുടെ ശരീരത്തിന്റെ നിർമ്മാണ ഘടകങ്ങളാണ്. നമ്മുടെ മെറ്റബോളിസം കൂട്ടാൻ പ്രോട്ടീൻ അതിന് സഹായിക്കുകയും ചെയ്യുന്നു. 5-10% മാത്രം നൽകുന്ന കാർബോഹൈഡ്രേറ്റുകളെ അപേക്ഷിച്ച് പ്രോട്ടീൻ നിങ്ങളുടെ ഉപാപചയ നിരക്ക് 15-30% വർദ്ധിപ്പിക്കുന്നു.
നല്ല ഉറക്കം
ശരിയായ വിശ്രമം ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തിന് പ്രധാനമാണ്. നിങ്ങൾക്ക് ഉറക്കം നഷ്ടപ്പെടുമ്പോൾ, ശരീരം രണ്ട് ഹോർമോണുകൾ പുറപ്പെടുവിക്കുന്നു, ഒന്ന് നിങ്ങൾക്ക് വിശപ്പുണ്ടാക്കുന്നു, മറ്റൊന്ന് ഒരു വ്യക്തിക്ക് വയർ നിറഞ്ഞത് പോലെ അനുഭവപ്പെടാൻ സഹായിക്കുന്നു. ശരിയായ ഉറക്കം ലഭിക്കുമ്പോൾ ഹോർമോണുകൾ സന്തുലിതമാകും.
നാരുകൾ കൂടുതലുള്ള ആഹാരം
നാരുകളടങ്ങിയ ഭക്ഷണം വയറിന് നല്ലതാണ്. ശരിയായ ദഹനത്തിന് അവ സഹായിക്കുന്നു. ബീൻസ് പോലെ ലയിക്കുന്നതും ലയിക്കാത്തതുമായ നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുക. ബീൻസിലെ നാരുകളും പ്രോട്ടീനും ദഹിക്കുമ്പോൾ, ശരീരത്തിലെ ചില അധിക കലോറികൾ കത്തിക്കാനും ഇത് സഹായിക്കുന്നു.
വിറ്റാമിൻ ഡി, ബി എന്നിവ അടങ്ങിയ ഭക്ഷണങ്ങൾ
പ്രോട്ടീനുകൾ മാത്രമല്ല, വിറ്റാമിനുകളും മെറ്റബോളിസം വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. നിങ്ങളുടെ അടുത്ത ചോദ്യം ഇതായിരിക്കാം, ഏത് വിറ്റാമിനുകളാണ് മെറ്റബോളിസം വർദ്ധിപ്പിക്കുന്നത്? അതിനുള്ള ഉത്തരം, വിറ്റാമിൻ ഡിയും വിറ്റാമിൻ ബിയും ഉപാപചയ നിരക്ക് വർദ്ധിപ്പിക്കാൻ സഹായകമാണ്.