ഇന്ന് (വ്യാഴാഴ്ച്ച) പുലർച്ചെയുണ്ടായ ശക്തമായ ഇടിമിന്നലിനെയും, കനത്ത മഴയെയും തുടർന്ന് മെൽബണിൽ ഇന്ന് രാവിലെ ആയിരക്കണക്കിന് താമസക്കാർക്ക് വൈദ്യുതി മുടങ്ങിയിരിക്കുകയാണ്.
വടക്കൻ, പടിഞ്ഞാറൻ മെൽബൺ, തെക്കൻ മാസിഡോൺ റേഞ്ചുകൾ എന്നിവിടങ്ങളിൽ “ജീവന് അപകടകരമായ ഇടിമിന്നലും, വെള്ളപ്പൊക്കത്തിന് കാരണമായേക്കാവുന്ന കനത്ത മഴയും ഉണ്ടായേക്കുമെന്നതുൾപ്പെടെ നിരവധി കാലാവസ്ഥാ മുന്നറിയിപ്പുകൾ- ബ്യൂറോ ഓഫ് മെറ്റീരിയോളജി (BoM)- മുന്നറിയിപ്പായി നൽകിയിട്ടുണ്ട്.
വിക്ടോറിയയുടെ വടക്ക്-പടിഞ്ഞാറൻ ഭാഗങ്ങളിൽ നിന്ന് വീശിയടിച്ച കൊടുങ്കാറ്റിനെ തുടർന്ന് 4000-ത്തോളം വീടുകൾ ഇരുട്ടിലാണ്, ഇത് കൈനറ്റൺ പോലുള്ള പ്രദേശങ്ങളിൽ പെട്ടെന്നുള്ള വെള്ളപ്പൊക്കത്തിന് കാരണമായി.
രാവിലെ 10 മണിക്ക് മുമ്പായി മെൽബണിലുടനീളം ശക്തമായ കൊടുങ്കാറ്റുകൾക്ക് അൽപ്പം ശമനം ഉണ്ടായെങ്കിലും ദിവസം മുഴുവൻ കനത്ത മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് ബോഎം ഉപദേശിച്ചു, ഇത് മോണിംഗ്ടൺ പെനിൻസുല ഉൾപ്പെടെ മെൽബണിന്റെ കിഴക്ക് ഉടനീളം വെള്ളപ്പൊക്കത്തിന് ഇടയാക്കും. പടിഞ്ഞാറൻ തുറമുഖം, ഫിലിപ്പ് ദ്വീപ് എന്നിവയുൾപ്പെടെ വിക്ടോറിയയുടെ കിഴക്ക് ഭാഗങ്ങളിലും ശക്തമായ കൊടുങ്കാറ്റ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
⚠️ The warning for the VERY DANGEROUS THUNDERSTORMS with INTENSE RAINFALL that may lead to life-threatening FLASH FLOODING over northern and western #Melbourne and southern #MacedonRanges has been updated. #Vicweather
Details: https://t.co/sGP4Wthoqu pic.twitter.com/AuWTolqC6a— Bureau of Meteorology, Victoria (@BOM_Vic) January 26, 2022
പെർത്ത് 39 ഡിഗ്രി സെൽഷ്യസ് താപനിലയിൽ തുടരുന്ന താപ തരംഗത്തിലൂടെ വീർപ്പുമുട്ടുന്നു. അഡ്‌ലെയ്ഡിൽ കൊടുങ്കാറ്റിന് സാധ്യതയുണ്ട്, താപനില 31 ഡിഗ്രി സെൽഷ്യസായി ഉയരും.