കറുവപ്പട്ട – തേൻ പാനീയം
ഈ രണ്ട് അത്ഭുതകരമായ ചേരുവകൾ ശരീരത്തിന് എന്തൊക്കെ ഗുണങ്ങളാണ് നൽകുന്നതെന്ന് പലർക്കും അറിയില്ല. കറുവപ്പട്ട ആന്റി വൈറൽ, ആൻറി ബാക്ടീരിയൽ, ആന്റിഫംഗൽ തുടങ്ങിയ ഗുണങ്ങൾ നൽകുന്നുവെങ്കിൽ, തേൻ ആന്റിഓക്‌സിഡന്റുകളുടെ ശക്തികേന്ദ്രമാണ്. കറുവപ്പട്ട, തേൻ എന്നിവ ചേർത്ത ഇളംചൂടോടെ നിങ്ങൾക്ക് കുടിക്കാം. ഈ പാനീയം ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നു, ചർമ്മത്തിലെ അണുബാധകളെ ചികിത്സിക്കുന്നു, ശരീരഭാരം കുറയ്ക്കുന്നതിനൊപ്പം വീക്കവും കുറയ്ക്കുന്നു.
നാരങ്ങ – ഇഞ്ചി വെള്ളം
നാരങ്ങയുടെയും ഇഞ്ചിയുടെയും ഗുണങ്ങൾ പറയാതെ വയ്യ. ഈ പ്രിയങ്കരങ്ങളായ ചേരുവകൾ എല്ലാ ഇന്ത്യൻ അടുക്കളയിലും എപ്പോഴും സുലഭമായി കണ്ടെത്താൻ കഴിയും. നാരങ്ങ -ഇഞ്ചി ഡിറ്റോക്സ് പാനീയം തയ്യാറാക്കാൻ, ഒരു ഗ്ലാസ് ചെറുചൂടുള്ള വെള്ളത്തിൽ അര കഷ്ണം നാരങ്ങയുടെ നീരും 2 കഷ്ണം ഇഞ്ചി ചതച്ചതും ചേർക്കേണ്ടതുണ്ട്. ഈ വെള്ളം സാധാരണ അളവിൽ പതിവായി കുടിക്കുന്നത് ശരീരത്തിൽ നിന്ന് വിഷവസ്തുക്കളെ ഫലപ്രദമായി പുറന്തള്ളുമെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. ഗവേഷണ പഠനങ്ങൾ അനുസരിച്ച്, ഇഞ്ചി വിശപ്പ് കുറയ്ക്കുന്നു, നാരങ്ങ വിറ്റാമിൻ സിയുടെയും ആന്റിഓക്‌സിഡന്റുകളുടെയും സമ്പന്നമായ ഉറവിടമാണ്. ഈ പാനീയം വലിയ അളവിൽ ശരീരത്തിന്റെ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു.
വെള്ളരിക്ക – പുതിന വെള്ളം
പോഷക ഗുണം മാത്രമല്ല, അതിശയകരമായ രുചിയും ഉള്ള മറ്റൊരു അത്ഭുത പാനീയമാണ് ഇത്. ജലസമൃദ്ധമായ വെള്ളരിക്ക അഥവാ കുക്കുമ്പറും പോഷക സമ്പുഷ്ടമായ പുതിനയും ഒരുമിച്ചു ചേർത്താൽ ഒരിക്കലും തെറ്റില്ല. ഈ പാനീയം തയ്യാറാക്കാൻ, ഒരു കുപ്പി വെള്ളത്തിൽ കുറച്ച് കഷ്ണം കുക്കുമ്പറും ചെറുതായി അരിഞ്ഞ പുതിനയിലയും ചേർക്കാം. ഈ ഡിടോക്സ് വെള്ളം ദിവസവും കുടിക്കാവുന്നതാണ്. റിപ്പോർട്ടുകൾ പ്രകാരം, വെള്ളരിക്ക പുതിന വെള്ളം ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു എന്നത് കൂടാതെ, രക്തസമ്മർദ്ദം കുറയ്ക്കുക, ക്യാൻസർ തടയുക തുടങ്ങിയ എണ്ണമറ്റ ആനുകൂല്യങ്ങളും നൽകുന്നു. ആന്റിഓക്‌സിഡന്റുകളുടെ സമ്പന്നമായ ഉറവിടം കൂടിയാണ് ഇവ.