കോഴിക്കോട്: മൊബൈൽ ആപ്പുകൾ വഴിയുള്ള പേമെന്റ് സേവനങ്ങൾ നൽകുന്ന യുണിഫൈഡ് പേമെന്റ് ഇന്റർഫയ്സിന്റെ പ്രവർത്തനം ഞായറാഴ്ച വൈകിട്ടോടെ തകരാറിലായായി റിപ്പോർട്ട്. കഴിഞ്ഞ മൂന്ന് മണിക്കൂറുകളായി യുപിഐ ആപ്പുകൾ ഉപയോഗിക്കാൻ സാധിക്കുന്നില്ലെന്നാണ് ഉപഭോക്താക്കൾ പറയുന്നത്.
നിരവധി ഉപഭോക്താക്കളാണ് യുപിഐ സെർവർ പ്രവർത്തിക്കുന്നില്ല എന്ന് ട്വിറ്ററിലൂടെ അറിയിച്ചിരിക്കുന്നത്. ഗൂഗിൾ പേ, പേടിഎം പോലുള്ള ഡിജിറ്റൽ വാലറ്റുകൾ വഴി പണമിടപാട് നടത്താൻ സാധിക്കുന്നില്ലെന്ന് അവർ പറയുന്നു.
upi servers down . Transfer failures.unsuccessful payments. From last 2 hr what you guys are doing . Server down from almost 3 hr
&mdash Sunny nagpal (@iamsunny_nagpal)
അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ യുപിഐ സംവിധാനം നിശ്ചലമാണെന്ന് ഐസിഐസിഐ ബാങ്ക് അറിയിപ്പ് നൽകിയിരുന്നതായി നിതിൻ അഗർവാൾ എന്ന ടെക്ക് റിവ്യൂവറെ ഉദ്ധരിച്ച് മണി കൺട്രോൾ.കോം റിപ്പോർട്ട് പറയുന്നു.
Is it just me or multiple bank servers/UPI are down?
&mdash Nehal Chaliawala (@Nehal_ET)
എന്നാൽ ഇത് സംബന്ധിച്ച് മറ്റ് വിശദീകരണങ്ങൾ വന്നിട്ടില്ല. വൈകീട്ട് 5.40 ഓടെ മാതൃഭൂമി.കോം പരിശോധിച്ചപ്പോൾ ഗൂഗിൾ പേ വഴി പണമയക്കാൻ സാധിച്ചിട്ടുണ്ട്. ഒരു പക്ഷെ ഇതിനകം പ്രശ്നം പരിഹരിക്കപ്പെട്ടിട്ടുണ്ടാവാം.