Friday, March 13, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home HEALTH

ഈ പ്രശ്നങ്ങളുണ്ടെങ്കിൽ ഗൈനക്കോളജിസ്റ്റിനോട്‌ പറയണം ഉടൻ തന്നെ

by News Desk
January 8, 2022
in HEALTH
0
ഈ-പ്രശ്നങ്ങളുണ്ടെങ്കിൽ-ഗൈനക്കോളജിസ്റ്റിനോട്‌-പറയണം-ഉടൻ-തന്നെ
0
SHARES
8
VIEWS
Share on FacebookShare on TwitterShare on Whatsapp

സ്ത്രീകളുടെ ആരോഗ്യത്തിൽ ഒരു ഗൈനക്കോളജിസ്റ്റിനുള്ള പങ്ക് ചെറുതല്ല. അതുകൊണ്ട് തന്നെ സ്ത്രീകളുടെ ശാരീരികാവസ്ഥയിൽ എന്തെങ്കിലും തരത്തിലുള്ള അനാരോഗ്യാവസ്ഥകളുടെ ലക്ഷണങ്ങൾ കണ്ടാൽ അതിന് പരിപരിഹാരം നല്കാൻ ഒരു ഗൈനക്കോളജിസ്റ്റിന് സാധിക്കും. പലപ്പോഴും സ്വയം ആശങ്ക തോന്നിയാലും ആരോടും പങ്കുവെക്കാതെ പോകുന്ന ചില ചെറിയ കാര്യങ്ങളാണ് പിന്നീട് വലിയ ആരോഗ്യ പ്രശ്നങ്ങളിലേക്ക് നയിക്കുന്നത്. എന്നാൽ കൃത്യ സമയത്ത് ഒരു ഗൈനക്കോളജിജിസ്റ്റിനെ സമീപിച്ച് പരിഹാരം കാണാൻ ശ്രമിക്കുന്നതാണ് ഏറ്റവും മികച്ച വഴി. നിങ്ങളുടെ ശരീരത്തിൽ അസാധാരണമെന്ന് തോന്നുന്ന ഏതെങ്കിലും തരത്തിലുള്ള പ്രശ്നങ്ങൾ കണ്ടാൽ നിർബന്ധമായും ഒരു വിദഗ്ധ ഗൈനക്കോളജിസ്റ്റിനോട് പറയാൻ ശ്രദ്ധിക്കുക. മിക്കവരിലും കണ്ടു വരുന്ന ചില ആരോഗ്യപ്രശ്നങ്ങളാണ് ഇവ. ഇതിൽ ഏതെങ്കിലും നിങ്ങൾ അനുഭവിക്കുന്നുവെങ്കിൽ പരിഹാരം കാണാൻ ഇനിയും വൈകരുത്.

യോനിയിലെ ദുർഗന്ധം
വജൈനയിൽ ചെറിയ തോതിലുള്ള അസാധാരണ ഗന്ധങ്ങൾ അനുഭവപ്പെട്ടേക്കാം. എന്നാൽ അസഹനീയമായ വിധത്തിലുള്ള ഗന്ധം പുറപ്പെടുവിക്കുകയാണെങ്കിൽ തീർച്ചയായും അത് അണുബാധയുടെ ഭാഗമായേക്കാം. വജൈനൽ വാഷുകൾ കൊണ്ട് ഇത് ഒരു പരിധി വരെ കുറയ്ക്കാൻ കഴിയും, എന്നാൽ തുടർച്ചയായ പ്രശ്നം ഒരു പക്ഷെ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് വഴിവെച്ചേക്കാം.

യോനിയിൽ ചൊറിച്ചിൽ
യോനീമുഖത്ത് അസഹനീയമായ ചൊറിച്ചിലും ഇതിനെത്തുടർന്ന് വേദനയും അനുഭവപ്പെടുന്ന അവസ്ഥയാണിത്. ഏതെങ്കിലും തരത്തിലുള്ള അണുബാധകൾ, ആർത്തവ വിരാമം, ലൈംഗിക രോഗങ്ങൾ എന്നിവയാകാം ഇത്തരം അസ്വസ്ഥതകൾക്ക് പിന്നിൽ. എന്നാൽ, ചില സാഹചര്യങ്ങളിൽ വജൈനയിലെ ക്യാൻസർ ബാധ മൂലവും ഇത് അനുഭവപ്പെടാറുണ്ട്. അതുകൊണ്ട് തന്നെ ഇച്ചിംഗ് കൂടുതലായി അനുഭവപ്പെടുകയാണെങ്കിൽ എത്രയും വേഗം ഡോക്ടറെ സമീപിച്ച് കാരണം കണ്ടെത്തി ചികിത്സ തേടേണ്ടത് അനിവാര്യമാണ്.

വജൈനൽ ഡിസ്ചാർജ്
ഒവുലേഷൻ സമയത്ത് വജൈനൽ ഡിസ്ചാർജ് ഉണ്ടാകുന്നത് സ്വാഭാവികമാണ്. ഇത് അമിതമായ രീതിയിൽ ഉണ്ടാകുകയോ ഇതിനെത്തുടർന്ന് ചൊറിച്ചിൽ, വേദന, ചുവപ്പ് നിറം തുടങ്ങിയവ കണ്ടാൽ ശ്രദ്ധിക്കണം. അതുപോലെ തന്നെ വജൈനൽ ഭാഗങ്ങളിൽ വീക്കം അല്ലെങ്കിൽ ദുർഗന്ധം എന്നിവയും ഉണ്ടാകാം. ഇങ്ങനെ കണ്ടാൽ അത് ക്യാൻസർ ലക്ഷണമാകാനുള്ള സാധ്യത തള്ളിക്കളയരുത്.

വജൈനയിൽ വീക്കമോ മുഴകളോ ശ്രദ്ധയിൽ പെട്ടാൽ
തുടർച്ചയായി നിൽക്കുക, അമിതമായ സമ്മർദ്ദം അനുഭവിക്കുക, മുറിവ് സംഭവിക്കുക എന്നിവയുണ്ടായാൽ ഒരുപക്ഷെ വജൈനയിൽ വീക്കം അനുഭവപ്പെട്ടേക്കാം. യീസ്റ്റ് ഇൻഫെക്ഷൻ, അലർജി, സിസ്റ്റ്, ലൈംഗിക ബന്ധത്തിലൂടെ പകരുന്ന രോഗങ്ങൾ എന്നിവയുടെ ഭാഗമായും ഇങ്ങനെ ഉണ്ടായേക്കാം. അതിനാൽ വിശദ പരിശോധന അത്യാവശ്യമാണ്.

സെക്സ് വേദനയുണ്ടാക്കുന്നെങ്കിൽ
ലൈംഗിക ബന്ധത്തിനിടെ വേദന അനുഭവപ്പെടുകയെന്നത് സാധാരണമാണ്. എന്നാൽ ഇത് പരിഹരിക്കാനായി ല്യൂബ്രിക്കന്റ് ഉപയോഗിക്കുകയോ പൊസിഷൻ മാറ്റുകയോ ചെയ്യാം, അല്ലെങ്കിൽ സമയമെടുത്ത് ഫോർപ്ലേ ചെയ്യുന്നതും ഗുണം ചെയ്യും. എന്നാൽ ഇത്തരം മാർഗങ്ങൾ ഒന്നും ഫലം നല്കുന്നില്ലയെങ്കിൽ അണുബാധയോ ചർമ സംബന്ധമായ പ്രശ്നങ്ങളോ ആകാം കാരണം. കൃത്യമായ ചികിത്സ കൊണ്ട് ഇത് മാറ്റിയെടുക്കാമെന്നതിനാൽ എത്രയും വേഗം ഡോക്ടറെ സമീപിക്കാൻ ശ്രമിക്കണം.

സെക്സിന് ശേഷം രക്തപ്രവാഹം ഉണ്ടാക്കുന്നത്
ചില സമയങ്ങളിൽ സെക്സിന് ശേഷം ചിലർക്ക് യോനിയിൽ നിന്ന് രക്തം പൊടിയാറുണ്ട്. എന്നാൽ ഇത് തുടർച്ചയായി സംഭവിക്കുകയാണെങ്കിൽ തീർച്ചയായും ഒരു ഗൈനക്കോളജിസ്റ്റിനെ സമീപിക്കണം. അണുബാധ അല്ലെങ്കിൽ ക്യാൻസർ പ്രാരംഭ ഘട്ടമായും ഇതിനെ കണക്കാക്കണം. നേരത്തെ തിരിച്ചറിഞ്ഞില്ലെങ്കിൽ ഇത് ഗുരുതരമായി മാറിയേക്കാം.

പിരീഡ് സമയത്ത് വേദനയും അസ്വസ്ഥതയും ഉണ്ടാകുന്നത്
ആർത്തവ ദിനത്തിൽ വേദനയും അസ്വസ്ഥതകളും ഉണ്ടാകുന്നത് സ്വാഭാവികം. എന്നാൽ അത് നിത്യജീവിതത്തെ ബാധിക്കുന്ന തരത്തിലേക്ക് മാറിയാൽ തീർച്ചയായും ശ്രദ്ധിക്കണം. ഫൈബ്രോയ്ഡ്, എൻഡോമൈറ്റോസിസ് എന്നിവയുടെ ഭാഗമായാവാം അമിത വേദനയും അസ്വസ്ഥതകളും ഉണ്ടാകുന്നത്.

ക്രമമല്ലാത്ത ആർത്തവം
സമ്മർദ്ദം, ഹോർമോൺ അസന്തുലിതാവസ്ഥ, ഡയറ്റിലെ വ്യത്യാസം, അണുബാധ തുടങ്ങിയ പല പ്രശ്നങ്ങൾ കാരണം ആർത്തവം ക്രമം തെറ്റി സംഭവിക്കാറുണ്ട്. ഏതെങ്കിലും ഒരു പ്രശ്നം കാരണം എപ്പോഴെങ്കിലും ഒരിക്കൽ ഇത്തരത്തിൽ ക്രമം തെറ്റി ആർത്തവം സംഭവിക്കുന്നത് സാധാരണമാണ്, എന്നാൽ ഇത് തുടർച്ചയായി സംഭവിക്കുകയാണെങ്കിൽ തീർച്ചയായും ഒരു ഗൈനക്കോളജിസ്റ്റിനെ സമീപിച്ച് പരിഹാരം കണ്ടെത്തണം.

യൂറിനറി ലീക്കേജ്
സാധാരണ ആർത്തവ വിരാമത്തിന് ശേഷമോ പ്രസവത്തിന് ശേഷമോ ആണ് ഇങ്ങനെ കണ്ടുവരാറുള്ളത്. വജൈനയുടെ പേശികൾ അയഞ്ഞു പോകുന്നതാണ് ഇതിനു പിന്നിലെ കാരണം. കൃത്യ സമയത്ത് ചികിത്സ തേടിയാൽ ഈ പ്രശ്നം പരിഹരിക്കാൻ സാധിക്കും.

ആർത്തവ വിരാമത്തിന് ശേഷമുള്ള രക്തസ്രാവം
ചിലരിൽ ആർത്തവ വിരാമം സംഭവിച്ച ശേഷവും ചില സന്ദർഭങ്ങളിൽ രക്തസ്രാവം സംഭവിക്കാറുണ്ട്, ഇത് തുടർച്ചയായി അനുഭവപ്പെടുന്നില്ല എങ്കിൽ പോലും ഡോക്ടറുടെ നിർദേശം സ്വീകരിക്കണം.

സ്തനങ്ങളിൽ അസാധാരണമായി എന്തെങ്കിലും കണ്ടാൽ
സ്തനങ്ങളിൽ മുഴകൾ രൂപപ്പെടുക, നിപ്പിളുകളിലൂടെ ദ്രാവകം ഒഴുകുക, സ്തന ചർമത്തിൽ പ്രകടമായ വ്യത്യാസം സംഭവിക്കുക എന്നീ ലക്ഷണങ്ങൾ അനുഭവപ്പെടുകയാണെങ്കിൽ അവഗണിക്കരുത്. ഇത്തരം ലക്ഷണങ്ങൾ പലപ്പോഴും ക്യാൻസർ സാധ്യതയിലേക്ക് വിരൽ ചൂണ്ടുന്നതിനാൽ ഗൈനക്കോളജിസ്റ്റിനെ കണ്ട് തുറന്നു സംസാരിക്കുക.

സെക്സിനോട് താല്പര്യമില്ലായ്മ
ഏതെങ്കിലും മരുന്നുകൾ കഴിക്കുന്നതിൻറെ ഭാഗമായോ ഇതുവരെ തിരിച്ചറിയാത്ത ഏതെങ്കിലും രോഗാവസ്ഥകളുടെ ഭാഗമായോ സെക്സിനോട് താല്പര്യം കുറയാം. അതുകൊണ്ട് തന്നെ ലൈംഗികതയോട് വലിയ തോതിൽ താല്പര്യം കുറയുകയാണെങ്കിൽ അത് പരിഹരിക്കാനുള്ള മാർഗങ്ങൾ നിർദേശിക്കാൻ നിങ്ങളുടെ ഗൈനക്കോളജിസ്റ്റിനോട്‌ ആവശ്യപ്പെടാം.

പ്രഗ്നൻസി പ്ലാൻ
നിലവിൽ ഗർഭധാരണത്തെക്കുറിച്ച് ചിന്തിക്കുന്നില്ലെങ്കിലും ഗർഭധാരണം ഉടൻ ആഗ്രഹിക്കുന്നുവെങ്കിലും നിങ്ങളുടെ ഗർഭാശയത്തിന്റെ ആരോഗ്യം ഗർഭധാരണത്തിനുള്ള ശരിയായ സമയം എന്നിവയെക്കുറിച്ച് ഗൈനക്കോളജിസ്റ്റിനോട്‌ ചോദിക്കാവുന്നതാണ്. ഗർഭാശയവുമായി ബന്ധപ്പെട്ട എന്തെങ്കിലും പ്രശ്നങ്ങൾ അനുഭവിക്കുന്നുവെങ്കിൽ അത് പരിഹരിച്ചുകൊണ്ട് ഗർഭധാരണം ഏറ്റവും മികച്ചതാക്കാൻ ഇത് സഹായിക്കും.

Previous Post

ഒമിക്രോൺ: ലോക്‌ഡൗണിനെ കുറിച്ച്‌ നിലവിൽ ആലോചനയില്ല; ജാഗ്രത വേണം‐ വീണാ ജോർജ്‌

Next Post

രണ്ട് വൃക്കകളും തകരാറില്‍; ജീനയുടെ ജീവന്‍ രക്ഷിക്കാനുള്ള ശ്രമത്തില്‍ സുഹൃത്തുക്കളും അധ്യാപകരും

Related Posts

കേരളത്തിൻ്റെ ആരോഗ്യമേഖലയെ പറ്റി കൂടുതൽ അറിയുവാനും , സഹകരിക്കാനും ഓസ്‌ട്രേലിയൻ സംഘം കേരളം സന്ദർശിച്ചു.
AUSTRALIA

കേരളത്തിൻ്റെ ആരോഗ്യമേഖലയെ പറ്റി കൂടുതൽ അറിയുവാനും , സഹകരിക്കാനും ഓസ്‌ട്രേലിയൻ സംഘം കേരളം സന്ദർശിച്ചു.

October 14, 2023
542
സവാള-പച്ചയ്ക്ക്-കഴിച്ചാൽ-പലതുണ്ട്-ഗുണങ്ങൾ
HEALTH

സവാള പച്ചയ്ക്ക് കഴിച്ചാൽ പലതുണ്ട് ഗുണങ്ങൾ

September 9, 2023
259
ഇഞ്ചി-ആൾ-ചില്ലറക്കാരനല്ല,-ദിവസവും-ഭക്ഷണത്തിൽ-ഉൾപ്പെടുത്തിയാൽ-പലതുണ്ട്-ഗുണങ്ങൾ
HEALTH

ഇഞ്ചി ആൾ ചില്ലറക്കാരനല്ല, ദിവസവും ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ പലതുണ്ട് ഗുണങ്ങൾ

September 9, 2023
155
വയറും-തടിയും-കുറയ്ക്കാന്‍-ജീരകവെള്ളം-തയ്യാറാക്കേണ്ട-വിധം….
HEALTH

വയറും തടിയും കുറയ്ക്കാന്‍ ജീരകവെള്ളം തയ്യാറാക്കേണ്ട വിധം….

September 8, 2023
180
40-കഴിഞ്ഞ-സ്ത്രീകളും-പുരുഷന്മാരും-ശ്രദ്ധിക്കേണ്ട-ചില-കാര്യങ്ങൾ
HEALTH

40 കഴിഞ്ഞ സ്ത്രീകളും പുരുഷന്മാരും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ

September 7, 2023
81
തടിയും-വയറും-പെട്ടെന്ന്-കുറയാന്‍-വെറുംവയറ്റില്‍-ഈന്തപ്പഴം
HEALTH

തടിയും വയറും പെട്ടെന്ന് കുറയാന്‍ വെറുംവയറ്റില്‍ ഈന്തപ്പഴം

September 7, 2023
14
Next Post
രണ്ട്-വൃക്കകളും-തകരാറില്‍;-ജീനയുടെ-ജീവന്‍-രക്ഷിക്കാനുള്ള-ശ്രമത്തില്‍-സുഹൃത്തുക്കളും-അധ്യാപകരും

രണ്ട് വൃക്കകളും തകരാറില്‍; ജീനയുടെ ജീവന്‍ രക്ഷിക്കാനുള്ള ശ്രമത്തില്‍ സുഹൃത്തുക്കളും അധ്യാപകരും

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.