പുതിയ പ്രീമിയം സ്മാർട്ഫോണുകൾ അവതരിപ്പിച്ച് ചൈനീസ് സ്മാർട്ഫോൺ നിർമാതാക്കളായ ഷാവോമി. ഷാവോമി 11ഐ, ഷാവോമി 11 ഐ ഹൈപ്പർചാർജ് എന്നിവയാണ് അവതരിപ്പിച്ചത്. ഇതിൽ ഷാവോമി 11ഐ ഹൈപ്പർചാർജ് ഫോണിൽ 120 വാട്ട് അതിവേഗ ചാർജിങ് സൗകര്യമുണ്ട്. അതേസമയം ഷാവോമി 11 ഐ ഫോണിൽ 67 വാട്ട് ടർബോ ചാർജ് സൗകര്യവും ലഭിക്കും.
ഷാവോമി 11 ഐ ഹൈപ്പർചാർജ് 5ജിയുടെ 6ജിബി റാം / 128 ജിബി സ്റ്റോറേജ് പതിപ്പിന് 26999 രൂപയാണ് വില. 8 ജിബി റാം, 128 ജിബി പതിപ്പിന് 28999 രൂപയും ആണ് വില.
ഷാവോമി 11ഐ 5ജി ഫോണിന്റെ 6ജിബി റാം/128 ജിബി പതിപ്പിന് 24999 രൂപയും 8 ജിബി റാം പതിപ്പിന് 26999 രൂപയുമാണ് വില.
ജനുവരി 12 മുതൽ എംഐ.കോം, ഫ്ളിപ്കാർട്ട്, തിരഞ്ഞെടുത്ത റീട്ടെയിൽ സ്റ്റോറുകൾ എന്നിവിടങ്ങളിൽ ഫോണുകൾ വിൽപനയ്ക്കെത്തും.
ഷാവോമി 11ഐ ഹൈപ്പർചാർജ് 5ജി
6.67 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് സൂപ്പർ അമോലെഡ് ജിസ്പ്ലേയാണിതിന്. 120 ഹെർട്സ് റിഫ്രഷ് റേറ്റുണ്ട്. മീഡിയാ ടെക് ഡൈമെൻസിറ്റി 920 പ്രൊസസറിൽ എട്ട് ജിബി വരെയുള്ള റാം ശേഷിയുണ്ട്.
ഇതിന്റെ ട്രിപ്പിൾ റിയർ ക്യാമറയിൽ 108 എംപി സാംസങ് എച്ച്എം2 സെൻസറാണ് പ്രധാന ക്യാമറ. 8എംപി അൾട്രാ വൈഡ് ഷൂട്ടറും, രണ്ട് എംപി മാക്രോ ഷൂട്ടറും ഇതിൽ ഉൾപ്പെടുന്നു.
16 എംപി സെൽഫി ക്യാമറയാണിതിന്. 4500 എംഎഎച്ച് ഡ്യുവൽ സെൽ ലിഥിയം അയേൺ ബാറ്ററിയിൽ 120 വാട്ട് അതിവേഗ ചാർജിങ് സൗകര്യം ലഭിക്കും.
ഷാവോമി 11ഐ 5ജി
ഡിസൈനിലും ഹാർഡ് വെയറിലും ഷാവോമി 11ഐ ഹൈപ്പർ ചാർജിന് സമാനമാണ് ഷാവോമി 11ഐ 5ജി. എന്നാൽ ഇതിൽ 5160 എംഎഎച്ച് ബാറ്ററിയും 67 വാട്ട് അതിവേഗ ചാർജിങ് സൗകര്യവുമാണുള്ളത്.
Content Highlights: Xiaomi 11i, 11i HyperCharge with 120W fast charging launched in India