പാചക എണ്ണ തിരഞ്ഞെടുക്കുമ്പോൾ
ശരിയായ പാചക എണ്ണ തിരഞ്ഞെടുക്കുന്നത് വളരെ പ്രധാനമാണ്, കാരണം ഇത് നിങ്ങളുടെ ആരോഗ്യത്തിലും ശരീര ഭാര നിയന്ത്രണത്തിലും വലിയ സ്വാധീനം ചെലുത്തുന്നു. അടിസ്ഥാനപരമായി പാചക എണ്ണകൾ നമ്മുടെ ശരീരത്തിന് ഊർജം ഉത്പാദിപ്പിക്കാൻ ആവശ്യമായ മാക്രോ ന്യൂട്രിയന്റുകളിലൊന്നാണ്.
നിങ്ങളുടെ പാചക എണ്ണ ആരോഗ്യകരമാണെന്ന് നിങ്ങൾക്ക് എങ്ങനെ അറിയാം?
പാചക എണ്ണയുടെ ഗുണം സ്മോക്ക് പോയിന്റ് അല്ലെങ്കിൽ ആ എണ്ണയുടെ താപനിലയെ ആശ്രയിച്ചിരിക്കുന്നു. ഏറ്റവും ഉയർന്ന സ്മോക്ക് പോയിന്റ് ഏറ്റവും ആരോഗ്യകരമാണെന്ന് അർത്ഥമാക്കുന്നു.
പാചകത്തിന് തിരഞ്ഞെടുക്കാവുന്ന മികച്ച എണ്ണകൾ ഇവയാണ്
1. സൂര്യകാന്തി എണ്ണ
ഒലിക് ആസിഡ് കൂടുതലുള്ള സൂര്യകാന്തി എണ്ണയിലാണ് ഏറ്റവും ഉയർന്ന സ്മോക്ക് പോയിന്റ് ഉള്ളത്. ഈ എണ്ണകൾ ഭക്ഷണം ആഴത്തിൽ വറുക്കാൻ നല്ലതാണെന്ന് കണക്കാക്കപ്പെടുന്നു. എന്നിരുന്നാലും, ഏതെങ്കിലും തരത്തിലുള്ള വെജിറ്റബിൾ ഓയിൽ ആവർത്തിച്ച് ചൂടാക്കുന്നത് കൂടുതൽ ട്രാൻസ് ഫാറ്റ് ഉണ്ടാക്കുന്നതിലൂടെ അതിന്റെ ഗുണനിലവാരം നശിപ്പിക്കുന്നു. സൂര്യകാന്തി എണ്ണ ഏതുതരം വിഭവത്തിലും ഉപയോഗിക്കാം.
വാസ്തവത്തിൽ, അമേരിക്കൻ ഡയറ്ററ്റിക്സ് അസോസിയേഷന്റെ ജേണലിൽ പ്രസിദ്ധീകരിച്ച ഒരു പഠനം കാണിക്കുന്നത് പൂരിത കൊഴുപ്പ് കൂടുതലുള്ള എണ്ണയെക്കാൾ സൂര്യകാന്തി എണ്ണ തിരഞ്ഞെടുക്കുന്നത് എൽഡിഎൽ കൊളസ്ട്രോളിന്റെയും ട്രൈഗ്ലിസറൈഡിന്റെയും അളവ് കുറയ്ക്കും എന്നാണ്.
2. അവോക്കാഡോ എണ്ണ
അവോക്കാഡോയിൽ നിന്ന് ലഭിക്കുന്ന ഈ എണ്ണയ്ക്ക് ഏകദേശം 271 ഡിഗ്രി സെൽഷ്യസ് സ്മോക്ക് പോയിന്റ് ഉണ്ട്, ഇത് ഉയർന്ന ചൂടുള്ള പാചകത്തിന് അനുയോജ്യമാണ്. ഒമേഗ -9 ഫാറ്റി ആസിഡുകളും ആന്റിഓക്‌സിഡന്റുകൾ നിറഞ്ഞ ഈ എണ്ണ ഭക്ഷണം വറുക്കുന്നതിനും വഴറ്റുന്നത്തിനും അനുയോജ്യമാക്കുന്നു. വാസ്തവത്തിൽ, നിങ്ങൾ അവോക്കാഡോ എണ്ണ അസംസ്കൃതമായി ഉപയോഗിച്ചാൽ അതിന്റെ മിക്ക ഗുണങ്ങളും നിങ്ങൾക്ക് ലഭിക്കും.
3. കടുകെണ്ണ
കടുകെണ്ണയ്‌ക്ക് സത്യത്തിൽ പ്രത്യേകിച്ച് ഒരു ആമുഖം ആവശ്യമില്ല. നിങ്ങൾക്ക് സ്വാദിഷ്ടമായ പലഹാരങ്ങൾ ഉണ്ടാക്കണമോ അല്ലെങ്കിൽ നിങ്ങളുടെ ശരീരം മസാജ് ചെയ്യുകയോ വേണമെങ്കിൽ, എല്ലാത്തിനും ഈ എണ്ണ ഉപയോഗപ്രദമാണ്.
കടുകെണ്ണയ്ക്ക് പാചകപരവും ചികിത്സാപരവുമായ ഉപയോഗങ്ങളുണ്ട്. ഇതിൽ ഒമേഗ -3, ഒമേഗ -6 ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുണ്ട്, കൂടാതെ പൂരിത കൊഴുപ്പുകളുടെ ഉള്ളടക്കം കുറവാണ്. കടുകെണ്ണ ഭക്ഷണത്തിന്റെ രുചിയും സ്വാദും വർദ്ധിപ്പിക്കുക മാത്രമല്ല ചർമ്മം, സന്ധികൾ, പേശികൾ, ഹൃദയം എന്നിവയുമായി ബന്ധപ്പെട്ട പല രോഗങ്ങൾക്കും പരിഹാരം കാണുകയും ചെയ്യുന്നു. അതിനാൽ, പാചകത്തിന് ഇത് മികച്ചതാണ്.
4. ഒലിവ് എണ്ണ
പാചകം ചെയ്യാനും കഴിക്കാനും കഴിയുന്ന ഏറ്റവും വൈവിധ്യമാർന്നതും ആരോഗ്യകരവുമായ എണ്ണകളിൽ ഒന്നാണ് ഒലിവ് എണ്ണ, അതും എക്സ്ട്രാ വിർജിൻ ഒലിവ് ഓയിൽ ആണെങ്കിൽ കൂടുതൽ നല്ലതാണ്. ബേക്കിംഗിനും സാലഡ് ഡ്രെസ്സിംഗിനും ഉപയോഗിക്കാൻ ഏറ്റവും മികച്ച എണ്ണയാണ് ഒലീവ് ഓയിൽ. എക്സ്ട്രാ വെർജിൻ ഒലിവ് ഓയിൽ, പ്രത്യേകിച്ച് ഫിനോളിക് സംയുക്തങ്ങൾ അടങ്ങിയതും ആന്റിഓക്‌സിഡന്റ് ഗുണങ്ങളാൽ സമ്പന്നവുമാണ്. എക്സ്ട്രാ വെർജിൻ ഒലിവ് ഓയിലിൽ വലിയ അളവിൽ മോണോസാച്ചുറേറ്റഡ് കൊഴുപ്പുകളും കുറച്ച് പോളിഅൺസാച്ചുറേറ്റഡ് ഫാറ്റി ആസിഡുകളും അടങ്ങിയിരിക്കുന്നു; പല പഠനങ്ങളും ഇത് കഴിക്കുന്നത് മെച്ചപ്പെട്ട ഹൃദയാരോഗ്യവുമായി ബന്ധപ്പെടുത്തിയിട്ടുണ്ട്.
5. എള്ളെണ്ണ
അറിയപ്പെടുന്ന സസ്യ എണ്ണകളിൽ ഒന്നായ എള്ളെണ്ണ പാചക ആവശ്യങ്ങൾക്കായി കാലങ്ങളായി ഉപയോഗിച്ച് വരുന്ന ഒന്നാണ്. നിങ്ങളുടെ ഭക്ഷണത്തിൽ എള്ളെണ്ണ ചേർക്കുന്നതിന് ധാരാളം കാരണങ്ങളുണ്ട്. ഒന്നാമതായി, എള്ളെണ്ണ മോണോ, പോളിഅൺസാച്ചുറേറ്റഡ് കൊഴുപ്പുകളുടെ മികച്ച ഉറവിടമായി അറിയപ്പെടുന്നു, ഇത് നിങ്ങളുടെ ഹൃദ്രോഗ സാധ്യത കുറയ്ക്കുകയും നിങ്ങളുടെ രക്തസമ്മർദ്ദം കുറയ്ക്കുകയും ചെയ്യുന്നു. വിറ്റാമിനുകളുടെയും ധാതുക്കളുടെയും മികച്ച ഉറവിടം കൂടിയാണ് എള്ള്. അതിനാൽ ഇത് പാചകത്തിന് നല്ലതാണ്.
6. കനോല എണ്ണ
വളരെ ആരോഗ്യകരമായ മറ്റൊരു എണ്ണയാണ് പൂരിത കൊഴുപ്പ് കുറഞ്ഞ കനോല എണ്ണ. ഒമേഗ -3 ഫാറ്റി ആസിഡുകൾ പോലുള്ള മികച്ച ഗുണങ്ങൾ ഉള്ളതിനാൽ, ഇത് നിങ്ങളുടെ ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്നു. കൂടാതെ, ഇത് വിറ്റാമിൻ ഇ, കെ എന്നിവയുടെ നല്ല ഉറവിടമാണ്.
7. ഫ്ളാക്സ് സീഡ് ഓയിൽ
ഫ്ളാക്സ് സീഡ് ഓയിൽ ഇപ്പോഴും അടുക്കളയിൽ ഉപയോഗിക്കുന്ന ഏറ്റവും സാധാരണമായ എണ്ണകളിൽ ഒന്നായിരിക്കും. അതിൽ പൊട്ടാസ്യം, ഒമേഗ -6, ഒമേഗ -3 ഫാറ്റി ആസിഡുകൾ തുടങ്ങിയ പോഷകങ്ങൾ നിറഞ്ഞിരിക്കുന്നു, ഇതിൽ രണ്ടാമത്തേത് ഹൃദയാരോഗ്യം മെച്ചപ്പെടുത്തുകയും വീക്കം കുറയ്ക്കുകയും ചിലതരം ക്യാൻസറുകളുടെ സാധ്യത കുറയ്ക്കുകയും ചെയ്യുമെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഫ്ളാക്സ് സീഡ് ഓയിലിന്റെ മറ്റ് തെളിയിക്കപ്പെട്ട ഗുണങ്ങളിൽ കൊളസ്ട്രോൾ കുറയ്ക്കുക, ദഹനത്തിന്റെ ആരോഗ്യം വർദ്ധിപ്പിക്കുക, മുഖക്കുരു കുറയ്ക്കുക, മുഖക്കുരു ഉണ്ടാവുനത്തിന്റെ തീവ്രത കുറയ്ക്കുക എന്നിവ ഉൾപ്പെടുന്നു.
ഫ്ളാക്സ് സീഡ് ഓയിൽ ഉയർന്ന ചൂടുള്ള പാചകത്തിനും വറുക്കുന്നതിനുമുള്ളതല്ലെന്ന് പ്രത്യേകം ഓർമ്മിക്കുക.
ഏറ്റവും മോശം പാചക എണ്ണകൾ ഏതാണ്?
ഹൈഡ്രജനേറ്റഡ് ഓയിലുകളാണ് ഏറ്റവും മോശം പാചക എണ്ണകൾ, അതുപോലെ വെണ്ണ പോലുള്ള കൊഴുപ്പായ മാർഗരിനും ആരോഗ്യത്തിന് മോശമാണ്. പാം ഓയിൽ, ആവണക്കെണ്ണ എന്നിവയും പാചകത്തിനുള്ള നല്ല എണ്ണകളായി കണക്കാക്കില്ല, കാരണം അവയുടെ ഘടനയിൽ കൂടുതൽ പൂരിത കൊഴുപ്പുകൾ അടങ്ങിയിട്ടുണ്ട്, അതിനാൽ അവ കഴിക്കുന്ന ആളുകൾക്ക് ഹൃദ്രോഗ സാധ്യത കൂടുതലാണ്.
അതുപോലെ, ആവണക്കെണ്ണ അമിതമായി കഴിക്കുന്നത് ഓക്കാനം, തലകറക്കം, ഗർഭധാരണവുമായി ബന്ധപ്പെട്ട സങ്കീർണതകൾ എന്നിവയ്ക്ക് കാരണമാകും.