കൊച്ചി: ടെക്നോയുടെ (TECNO) സ്പാർക്ക് സീരീസിന് കീഴിൽ സ്പാർക്ക് 8 പ്രോ സ്മാർട്ഫോൺ പുറത്തിറക്കി. 33 വാട്ട് സൂപ്പർ ഫാസ്റ്റ് ചാർജർ, 48 എം.പി ട്രിപ്പിൾ റിയർ ക്യാമറ, ഹീലിയോ ജി 85 പ്രൊസസർ, 6.8 എഫ്എച്ച്ഡി+ ഡോട്ട് ഇൻ ഡിസ്പ്ലെ, 5000 എംഎഎച്ച് ബാറ്ററി എന്നിവയാണ് ഇതിന്റെ സവിശേഷതകൾ.
സൂപ്പർ നൈറ്റ് മോഡ് ഉള്ള 48 എം.പി ട്രിപ്പിൾ റിയർ ക്യാമറ, ഇന്റലിജന്റ് ഫോക്കസ്, കുറഞ്ഞ വെളിച്ചത്തിൽ പോലും പ്രൊഫഷണൽ ഗ്രേഡ് ഫോട്ടോഗ്രാഫിക്കായി മൾട്ടി-ഫ്രെയിം എക്സ്പോഷർ തുടങ്ങിയ സവിശേഷതകൾ സ്മാർട്ട്ഫോണിൽ അടങ്ങിയിരിക്കുന്നു.
കൂടാതെ, തടസമില്ലാത്ത കാഴ്ചാനുഭവത്തിനായി 6.8 എഫ്എച്ച്ഡി+ ഡിസ്പ്ലേ, നോൺ-സ്റ്റോപ്പ് വിനോദത്തിനായി 5000 എംഎഎച്ച് ബാറ്ററി, 60 മിനിറ്റിനുള്ളിൽ 85% വരെ ചാർജ് ആവുന്ന 33 വാട്ട് സൂപ്പർ-ഫാസ്റ്റ് ചാർജർ എന്നിവയും സ്പാർക്ക് 8 പ്രൊ അവതരിപ്പിക്കുന്നു. ഒപ്പം കരുത്തുറ്റ ഹീലിയോ ജി 85 പ്രോസസറും ഫോണിലുണ്ട്.
സ്പാർക്ക് 7 പ്രൊ വേരിയന്റിന്റെ പിൻഗാമിയായിട്ടാണ് ടെക്നോ സ്പാർക്ക് 8 പ്രൊ അവതരിപ്പിച്ചത്. സൗകര്യങ്ങൾ പരിഷ്കരിച്ചിട്ടുണ്ട്. നാല് നിറങ്ങളിൽ സ്പാർക്ക് 8 പ്രൊ ലഭ്യമാകും.
2022 ജനുവരി 4 മുതൽ ആമസോൺ സ്പെഷ്യൽസിൽ പരിമിത കാലയളവിലേക്ക് മാത്രം പ്രത്യേക ലോഞ്ച് വിലയായ 10,599 രൂപയ്‍ക്ക് വാങ്ങാം
Content Highlights: TECNO announces the all-new SPARK 8 Pro with a game-changing 33W Charger