വിതുര: വിതുര ചെറ്റച്ചൽ ഇടമുക്കിൽ കോൺക്രീറ്റ് മിക്സിങ് മെഷീനുമായി പോയ ജീപ്പ് അപകടത്തിൽപ്പെട്ട് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. പലോട് പച്ചയിൽ പുത്തൻ വീട് ആലുംമൂട് സ്വദേശി കുമാരപിള്ള (57) ആണ് മരിച്ചത്.
അപകടത്തിൽപ്പെട്ട സ്കൂട്ടർ
കോൺക്രീറ്റ് ജോലിക്ക് ഉപയോഗിക്കുന്ന മിക്സിങ് മെഷീനുമായി വന്ന ജീപ്പ് വിതുര ചെറ്റച്ചാൽ ഇടമുക്ക് ഭാഗത്തുവെച്ച് മറിയുകയായിരുന്നു. ജീപ്പിൽനിന്ന് താഴേക്കുവീണ മിക്സിങ് മെഷീന്റെ ഭാഗം സ്കൂട്ടർ യാത്രികനായ കുമാരപിള്ളയുടെ നെറ്റിയിൽ അടിക്കുകയായിരുന്നു. തലക്ക് ഗുരുതരമായി പരിക്കേറ്റ കുമാരപിള്ള സംഭവസ്ഥലത്തു വെച്ചുതന്നെ മരിച്ചു.
ജീപ്പ് അമിത വേഗത്തിലായിരുന്നെന്ന് ദൃക്സാക്ഷികൾ പറയുന്നു. ജീപ്പിന്റെ പിൻസീറ്റിലിരുന്ന രതീഷ് എന്ന ആളുടെ കാലുകൾക്ക് പരിക്കേറ്റിട്ടുണ്ട്.
കുമാരപിള്ളയുടെ മൃതദേഹം ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മെഡിക്കൽ കോളേജ് ഹോസ്പിറ്റലിലേക്ക് മാറ്റി.















