Friday, March 13, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home Uncategorized

15 ദിവസം നീണ്ടുനില്‍ക്കുന്ന ബാറ്ററി; നോയ്സ് കളര്‍ഫിറ്റ് കാലിബര്‍ സ്മാര്‍ട്ട് വാച്ച് വിപണിയില്‍

by News Desk
January 1, 2022
in Uncategorized
0
15-ദിവസം-നീണ്ടുനില്‍ക്കുന്ന-ബാറ്ററി;-നോയ്സ്-കളര്‍ഫിറ്റ്-കാലിബര്‍-സ്മാര്‍ട്ട്-വാച്ച്-വിപണിയില്‍
0
SHARES
2
VIEWS
Share on FacebookShare on TwitterShare on Whatsapp

Noice Colorfit Caliber

ഇന്ത്യൻ സ്മാർട്ട് വാച്ച് നിർമ്മാതാക്കളായ നോയ്സ് ഏറ്റവും പുതിയ സ്മാർട്ട് വാച്ച് വിപണിയിലെത്തിച്ചു. നോയ്സ് കളർഫിറ്റ് കാലിബർ എന്ന് പേരിട്ടിരിക്കുന്ന വാച് കമ്പനിയുടെ തന്നെ ഏറ്റവും വില കുറഞ്ഞ സ്മാർട്ട് വാച്ചാണ്. 15 ദിവസം നീണ്ടുനിൽക്കുന്ന ബാറ്ററി ക്ഷമത, ശരീര ഊഷ്മാവ് അളക്കാനുള്ള സംവിധാനം, രക്തത്തിലെ ഓക്സിജൻ അളവ് പരിശോധിക്കാൻ സാധിക്കുന്ന SpO2 സംവിധാനം, ഹാർട്ട്റേറ്റ് മോണിറ്റർ എന്നിവയാണ് വാച്ചിന്റെ എടുത്തു പറയത്തക്ക സവിശേഷതകൾ.

നോയ്സ് കളർഫിറ്റ് കാലിബർ സവിശേഷതകൾ

240×280 പിക്സൽ സാന്ദ്രതയോട് കൂടിയ 1.69-ഇഞ്ച് ടിഎഫ്ടി ഡിസ്പ്ലേയാണ് നോയ്സ് കളർഫിറ്റ് കാലിബറിന് നൽകിയിട്ടുള്ളത്. കൂടാതെ ത്രീ-ആക്സിസ് ആക്സിലറോമീറ്റർ സെൻസറിന്റെ സഹായത്തോടെ പ്രവർത്തിക്കുന്ന SpO2 സംവിധാനവും 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹൃദയമിടിപ്പ് നിരീക്ഷണ സംവിധാനവും ഉൾപ്പെടുത്തിയിരിക്കുന്നു.

സമ്മർദ്ദം, ആർത്തവ നിരീക്ഷണം, ഉറക്കം, ശരീര ഊഷ്മാവ് നിരീക്ഷണം മുതലായ ഫീച്ചറുകളും വാച്ചിൽ ലഭ്യമാണ്. 60 സ്പോർട്സ് മോഡുകളും 150ൽ പരം വാച്ച് ഫേസുകളും ഉപയോഗിക്കാനുള്ള സൗകര്യവും വാച്ചിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ഡസ്റ്റ്, വാട്ടർ റെസിസ്റ്റൻസ് ഉറപ്പാക്കുന്ന IP68 റേറ്റിങ്ങാണ് വാച്ചിന്റെ നിർമ്മാണത്തിന് നൽകിയിരിക്കുന്നത്.

കൈയിന്റെ വലിപ്പത്തിനനുസരിച്ച് ക്രമീകരിക്കാവുന്ന സിലിക്കൺ സ്ട്രാപ്പാണ് വാച്ചിലുള്ളത്. മറ്റ് സ്മാർട്ട് വാച്ചുകൾ പോലെ തന്നെ ആൻഡ്രോയിഡ് ഫോണുകളുമായോ, ഐ ഫോണുകളുമായോ കണക്‍ട് ചെയ്താൽ നോട്ടിഫിക്കേഷനുകൾ വാച്ചിൽ ലഭിക്കും. ബ്ലൂടൂത്ത് സപ്പോർട്ടോട് കൂടി വരുന്ന വാച്ചിന് ഒരു മാഗ്നെറ്റിക് ചാർജറാണ് നൽകിയിരിക്കുന്നത്.

നോയ്സ് കളർഫിറ്റ് കാലിബറിന്റെ വില

3,999 രൂപയാണ് നോയ്സ് കളർഫിറ്റ് കാലിബറിന് ഇന്ത്യയിൽ നിശ്ചയിച്ചിരിക്കുന്ന വില. എന്നാൽ ആദ്യ വിൽപ്പന പ്രമാണിച്ച് 1,999 രൂപ നിരക്കിൽ ഫ്ലിപ്പ്കാർട്ടിൽ വാച്ച് ലഭ്യമാകും. ജനുവരി 6,2022 നാണ് വാച്ചിന്റെ ആദ്യ വിൽപ്പന. കറുപ്പ്, നീല, ചുവപ്പ്, വെള്ള നിറങ്ങളിൽ വാച്ച് ലഭ്യമാണ്.

Content Highlights : Noise ColorFit Caliber Smartwatch Launched With 15-Day Battery Life and Body Temperature Monitoring

Previous Post

മദ്യം ഒഴുക്കി കളഞ്ഞ സംഭവം; മന്ത്രി സ്റ്റീവനെ നേരിൽ കാണും

Next Post

കാലടി സർവ്വകലാശാല ഡി ലിറ്റ്‌ പ്രഖ്യാപിച്ചത്‌ ഒക്‌ടോബറിൽ ; ലിസ്‌റ്റ്‌ തപ്പി ചെന്നിത്തലയുടെ വാർത്താസമ്മേളനം ഇന്നലെ

Related Posts

Uncategorized

ആക്കുളം കായലിന് പുതുജീവന്‍; 96 കോടിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി

July 7, 2022
7
Uncategorized

Shisha Edelstahl: Dein Guide zum Einkauf von Shishab

May 31, 2022
4
Uncategorized

Buying Guide for Patek Philippe Replica Watches

May 5, 2022
4
Uncategorized

ഓങ്‌ സാൻ സൂകിക്ക്‌ 5 വർഷം തടവ്‌

April 28, 2022
4
ഡ്യുവല്‍-ക്യാമറ,-6.51-ഇഞ്ച്-ഡിസ്‌പ്ലേ;-വിവോ-വൈ15എസ്-ഇന്ത്യയില്‍-അവതരിപ്പിച്ചു
Uncategorized

ഡ്യുവല്‍ ക്യാമറ, 6.51 ഇഞ്ച് ഡിസ്‌പ്ലേ; വിവോ വൈ15എസ് ഇന്ത്യയില്‍ അവതരിപ്പിച്ചു

February 19, 2022
16
ഗാലക്‌സി-ടാബ്-എസ്8-പരമ്പര-അടുത്തയാഴ്ച-ഇന്ത്യയിലെത്തിയേക്കും
Uncategorized

ഗാലക്‌സി ടാബ് എസ്8 പരമ്പര അടുത്തയാഴ്ച ഇന്ത്യയിലെത്തിയേക്കും

February 19, 2022
3
Next Post
കാലടി-സർവ്വകലാശാല-ഡി-ലിറ്റ്‌-പ്രഖ്യാപിച്ചത്‌-ഒക്‌ടോബറിൽ-;-ലിസ്‌റ്റ്‌-തപ്പി-ചെന്നിത്തലയുടെ-വാർത്താസമ്മേളനം-ഇന്നലെ

കാലടി സർവ്വകലാശാല ഡി ലിറ്റ്‌ പ്രഖ്യാപിച്ചത്‌ ഒക്‌ടോബറിൽ ; ലിസ്‌റ്റ്‌ തപ്പി ചെന്നിത്തലയുടെ വാർത്താസമ്മേളനം ഇന്നലെ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.