ഡിസംബർ 25 ന് വിക്ഷേപിച്ച ജെയിംസ് വെബ് സ്പേസ് ടെലിസ്കോപ്പ് ചന്ദ്രനെ മറികടന്ന് ലക്ഷ്യ സ്ഥാനമായ സെക്കൻഡ് ലാഗ്റേഞ്ച് പോയിന്റിലേക്ക് നീങ്ങുന്നു. ഭൂമിയിൽനിന്ന് ഏകദേശം 10 ലക്ഷം മൈൽ അകലെയാണ് ഈ ദൂരദർശിനിയുടെ സ്ഥാനം.
ഡിസംബർ 28-ന് ഇന്ത്യൻ സമയം ഏകദേശം രാവിലെ 11.51-നാണ് സൺഷീൽഡ് പാനൽ വിന്യസിക്കുന്നത് ആരംഭിച്ചത്. ഡിസംബർ 29-ന് ഏകദേശം ഇന്ത്യൻ സമയം 5.57 ആയപ്പോഴേക്കും ഇത് പൂർത്തിയാക്കി. അഞ്ച് പാളികളായി ക്രമീകരിച്ചിട്ടുള്ള സൺ ഷീൽഡുകളാണ് ജെയിംസ് വെബ് ദൂർശിനിയുടേത്.
ഇതിനൊപ്പം താപനില നിരീക്ഷിക്കൽ, പ്രധാന ഭാഗങ്ങളെ ചൂടാക്കി നിർത്താനുള്ള ഹീറ്ററുകൾ ഓൺ ചെയ്യൽ, ഇലക്ട്രോണിക് സോഫ്റ്റ് വെയർ ഉപകരണങ്ങൾ തയ്യാറാക്കൽ തുടങ്ങിയ ജോലികൾ ചെയ്യാനുണ്ട്.
ജെയിംസ് വെബ് ടെലസ്കോപ്പ് വിന്യസിക്കുന്നതിന്റെ സുപ്രധാനമായ ഘട്ടമാണ് സോളാർ പാനലുകൾ വിന്യസിക്കൽ. ഇത് ജനുവരി രണ്ട് വരെ നീണ്ടുൽക്കും.
ജനുവരി ഒന്നിന് കാപ്ടൺ എന്ന വസ്തുകൊണ്ട് നിർമിച്ച സൺഷീൽഡുകൾ നിവർത്തുന്ന ജോലി ആരംഭിക്കും. ദൂരദർശിനിയുടെ താപനില ക്രമീകരിച്ച് -223 ഡിഗ്രി സെൽഷ്യസിന് താഴെ നിലനിലനിർത്തുന്നതിന് സൺഷീൽഡ് സഹായിക്കും.
Content Highlights: James Webb Space Telescope passed Moon, deploys sunshield pallet