നിങ്ങളുടെ ദേഷ്യം അക്രമാസക്തമായ രീതിയിൽ പ്രകടിപ്പിക്കുന്നത് പ്രശ്‌നങ്ങൾക്കുള്ള പരിഹാരമല്ല. നിയന്ത്രിക്കാൻ റിലാക്‌സേഷൻ ടെക്‌നിക്കുകൾ, ബിഹേവിയറൽ തെറാപ്പികൾ മുതൽ വ്യായാമങ്ങൾ വരെ, ആവശ്യമെങ്കിൽ മരുന്നുകൾ, കോപം നിയന്ത്രിക്കുന്ന ചികിത്സകൾ തുടങ്ങി പല മാർഗ്ഗങ്ങൾ നിലവിലുണ്ട്.
അമിത കോപം എങ്ങനെ നിയന്ത്രിക്കാം?
ഒന്നാമതായി, നിങ്ങളുടെ സമ്മർദ്ദ നില തിരിച്ചറിയുന്നത് പ്രധാനമാണ്. നിങ്ങളുടെ കോപത്തിന് കാരണമായത് എന്താണെന്ന് അറിയുക. ഇത് നിങ്ങളുടെ ഭൂതകാലവുമായി എന്തെങ്കിലും ബന്ധമുള്ളതാണോ അതോ ഈ അടുത്ത കാലത്തായി സംഭവിച്ച എന്തെങ്കിലും കാരണങ്ങൾ മൂലമാണോ? നിങ്ങൾ അത് കണ്ടെത്തിക്കഴിഞ്ഞാൽ, സ്വയം ശാന്തമാകാനുള്ള ചില മാർഗ്ഗങ്ങൾ സ്വീകരിക്കാം.
– ശാന്തമാക്കാനായി ദീർഘ ശ്വസനം എടുക്കുക. ഇത് കുറച്ചധികം സമയം ചെയ്യുക.
– ഓട്ടം, വേഗത്തിലുള്ള നടത്തം അല്ലെങ്കിൽ മറ്റേതെങ്കിലും വ്യായാമ മുറകൾ നിങ്ങളുടെ ഞരമ്പുകളെ ശാന്തമാക്കാൻ സഹായിക്കും.
– നിങ്ങളുടെ പേശികൾക്ക് വിശ്രമം നൽകുവാനും പിരിമുറുക്കം ഒഴിവാക്കാനും യോഗ ചെയ്യുന്നത് സഹായിക്കും.
– മോശം പരിതസ്ഥിതിയിൽ നിന്ന് സ്വയം അകന്ന് പോസിറ്റീവ് എനർജി ഉപയോഗിച്ച് സ്വയം ഉന്മേഷം വീണ്ടെടുക്കുക.
അമിത ദേഷ്യത്തിൽ ചെയ്തതും പറഞ്ഞതുമായ പല കാര്യങ്ങളും കോപം അടങ്ങുമ്പോൾ, വേണ്ടിയിരുന്നില്ല എന്ന തോന്നൽ പലരിലും ഉണ്ടാക്കാറുണ്ട്. സാഹചര്യങ്ങൾ മനസ്സിലാക്കി മാത്രം പ്രതികരിക്കാൻ ശ്രമിക്കുക. ദേഷ്യം തോന്നുന്ന സമയത്ത് കഴിവതും സംസാരിക്കാതിരിക്കാൻ ശ്രദ്ധിക്കുന്നത് നല്ലതാണ്. ശാന്തമായി ഇരിക്കുന്ന അവസരസത്തിൽ, നിങ്ങളുടെ അമിത കോപം മനസികാരോഗ്യത്തെയും ശാരീരികാരോഗ്യത്തെയും എങ്ങനെ ബാധിക്കുന്നു എന്ന് അവലോകനം ചെയ്യാം.