ഓസ്ട്രേലിയയിലുടനീളം വൈറസ് അതിവേഗം പടരുന്നുവെന്നാണ് കൊവിഡ് കണക്കുകൾ സൂചിപ്പിക്കുന്നത്.
വിമാന ജീവനക്കാർ ഐസോലേഷനിലായതിനെ തുടർന്ന് മെൽബൺ, സിഡ്നി വിമാനത്താവളത്തിൽ നിന്ന് പുറപ്പെടേണ്ടിയിരുന്ന നിരവധി ആഭ്യന്തര സർവ്വീസുകൾ റദ്ദ് ചെയ്തതായി അധികൃതർ അറിയിച്ചു.
വിമാന ജീവനക്കാർ ഐസോലേഷനിലായതിനെ തുടർന്ന് മെൽബൺ, സിഡ്നി വിമാനത്താവളത്തിൽ നിന്ന് പുറപ്പെടേണ്ടിയിരുന്ന നിരവധി ആഭ്യന്തര സർവ്വീസുകൾ റദ്ദ് ചെയ്തു.
സിഡ്നിയിൽ മാത്രം വിവിധ എയർലൈനുകളിലായി കുറഞ്ഞത് 80 ആഭ്യന്തര വിമാനങ്ങൾ റദ്ദാക്കിയതായി സിഡ്‌നി എയർപോർട്ട് വക്താവ് അറിയിച്ചു.
മുൻനിര ജീവനക്കാരിൽ പലരും ഐസോലേഷനിലാണെന്നും ഇത് ചില വിമാന സർവീസുകളെ തടസ്സപ്പെടുത്തിയിട്ടുണ്ടെന്നും ക്വാണ്ടാസും ജെറ്റ്‌സ്റ്റാറും സ്ഥിരീകരിച്ചു.
ക്രിസ്ത്മസ് തലേന്ന് അപ്രതീക്ഷിതമായുണ്ടായ യാത്രാ പ്രതിസന്ധി നൂറുകണക്കിനാളുകളെ ബാധിച്ചു. പകരം സംവിധാനങ്ങൾ ഏർപ്പെടുത്തുമെന്നും യാത്രക്കാരെ മറ്റു വിമാനങ്ങളിൽ ഉൾക്കൊള്ളിക്കാൻ ശ്രമിക്കുകയാണെന്നും വിവിധ എയർലൈനുകൾ അറിയിച്ചു.
തിരക്ക് വർദ്ദിച്ചതിനെ തുടർന്ന് മെൽബൺ വിമാനത്താവളത്തിലെ പണമടച്ചുള്ള അതിവേഗ കോവിഡ് പിസിആർ പരിശോധനാ സൗകര്യം അന്താരാഷ്ട്ര യാത്രക്കാർക്ക് മാത്രമായി പരിമിതപ്പെടുത്തി.
പരിശോധനക്കെത്തുന്നവർ വിമാനം പുറപ്പെടുന്നതിന് 4 മണിക്കൂർ മുമ്പെങ്കിലും എത്തിച്ചേരണമെന്നും അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്.
കടപ്പാട്: SBS മലയാളം
ഓസ്‌ട്രേലിയൻ വാർത്തകളും, വിശേഷങ്ങളും തത്സമയം അറിയുവാനായി OZMALAYALAM WhatsApp/Facebook ഗ്രൂപ്പിൽ അംഗമാകാൻ — Follow this link to join Oz Malayalam WhatsApp group: https://chat.whatsapp.com/