കഴിഞ്ഞയാഴ്ചയായിരുന്നു ആലപ്പുഴയിൽ ഇരട്ടക്കൊലപാതകം നടന്നത്. ബിജെപിയുടെയും എസ്ഡിപിഐയുടെയും സംസ്ഥാന നേതാക്കളാണ് കൊലക്കത്തി രാഷ്ട്രീയത്തിന് ഇരയായത്.
Also Read :
“എന്ത് മതമായാലും എന്ത് രാഷ്ട്രീയമായാലും ഓരോ കൊലപാതകവും, ഒരു പ്രദേശത്തിന്‍റെ സമാധാനം തകർക്കുന്നത് ഒരു രാജ്യത്തിന്‍റെ വളർച്ചയെയാണ് ബാധിക്കുന്നത്. വളർന്നു വരുന്ന കുഞ്ഞുങ്ങൾ, അവരുടെ മനോനില, നഷ്ടപ്പെട്ടവരുടെ ആൾക്കാരുടെ കുഞ്ഞുങ്ങൾ മാത്രമല്ല സമൂഹത്തിലെ കുഞ്ഞുങ്ങളുടെ മനസ്സിൽ കളങ്കമായി അവരെ ഒരു മോശപ്പെട്ട സംസ്കാരത്തിലേക്ക് വലിച്ചിഴക്കുന്ന തരത്തിലുള്ളതാണെന്ന് ഇത്തരത്തിലുള്ള കൊലപാതകങ്ങൾ.” സുരേഷ് ഗോപി എംപി പറഞ്ഞതായി മാതൃഭൂമി ന്യൂസ് റിപ്പോർട്ട് ചെയ്തു.
അതേസമയ ബിജെപി നേതാവ് രഞ്ജിത്ത് ശ്രീനിവാസൻ കൊലക്കേസിൽ 12 പ്രതികളും ഒളിവിൽ തന്നെയാണ്. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തവരെ പിടികൂടാൻ ഇതുവരെയും പോലീസിന് കഴിഞ്ഞിട്ടില്ല. പോലീസ് അന്വേഷണം കർണാടകത്തിലേക്ക് കൂടി വ്യാപിപ്പിച്ചിരിക്കുകയാണ്. കൊലക്കേസ് പ്രതികൾക്ക് സംസ്ഥാനത്തിന് പുറത്തുനിന്നുള്ള പോപുലർ ഫ്രണ്ടിന്‍റെ സഹായം ലഭിക്കുന്നുണ്ടെന്ന നിഗമനത്തിലാണ് അന്വേഷണസംഘം.
Also Read :
എസ്ഡിപിഐ നേതാവ് ഷാൻ വധത്തിൽ നേരിട്ട് പങ്കെടുത്ത അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത അഞ്ച് പേരെയാണ് ഇന്നലെ അറസ്റ്റ് ചെയ്തത്. ജിഷ്ണു, വിഷ്ണു, അഭിമന്യു, അതുൽ, സാനന്ദ് എന്നിവരാണ് പിടിയിലായത്. രണ്ടര മാസത്തോളം സമയമെടുത്ത് നടത്തിയ ഗൂഢാലോചനയ്ക്കൊടുവിലാണ് എസ്ഡിപിഐ നേതാവിനെ കൊലപ്പെടുത്തിയതെന്നാണ് റിപ്പോർട്ട്.