Saturday, March 14, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home Uncategorized

കണ്ടയുടൻ അപ്രത്യക്ഷമാവും; വാട്സാപ്പിലെ വ്യൂ വൺസ് ഫീച്ചർ എങ്ങനെ ഉപയോഗിക്കാം? വിശദവിവരങ്ങൾ

by News Desk
December 18, 2021
in Uncategorized
0
കണ്ടയുടൻ-അപ്രത്യക്ഷമാവും;-വാട്സാപ്പിലെ-വ്യൂ-വൺസ്-ഫീച്ചർ-എങ്ങനെ-ഉപയോഗിക്കാം?-വിശദവിവരങ്ങൾ
0
SHARES
0
VIEWS
Share on FacebookShare on TwitterShare on Whatsapp

whatsapp

വാട്സാപ്പിൽ അടുത്തിടെ വന്ന സുരക്ഷാ ഫീച്ചറാണ് വ്യൂ വൺസ് (View Once). എങ്ങനെയാണ് ഈ സംവിധാനം ഉപയോഗിക്കുക? ടെലഗ്രാമിൽ നേരത്തെ തന്നെ ലഭ്യമായിട്ടുള്ള ഡിസപ്പിയറിങ് ഫീച്ചറിന് സമാനമാണ് വ്യൂ വൺസ്.

പേര് അർത്ഥമാക്കുന്നത് പോലെ വാട്സാപ്പിൽ അയക്കുന്ന വീഡിയോയും ചിത്രങ്ങളും ലഭിക്കുന്നയാൾക്ക് ഒറ്റത്തവണ മാത്രം കാണാൻ സാധിക്കുന്ന സംവിധാനമാണിത്.

എന്തൊക്കെയാണ് ഇതിന്റെ സവിശേഷതകൾ

  • വ്യൂ വൺസ് വഴി അയക്കുന്ന ചിത്രങ്ങളും വീഡിയോകളും അയക്കുന്നയാളിന്റേയോ സ്വീകർത്താവിന്റെയോ ഫോണിൽ ശേഖരിക്കപ്പെടില്ല.
  • ഇതുവഴി അയക്കുന്ന വീഡിയോ/ ഫോട്ടോ അയക്കുന്നയാളിന്റെ ചാറ്റിലും കാണാൻ സാധിക്കില്ല.
  • വ്യൂ വൺസ് വഴി അയച്ച ചിത്രങ്ങളും വീഡിയോകളും ഫോണിൽ ശേഖരിക്കാനോ മറ്റുള്ളവർക്ക് പങ്കുവെക്കുവാനോ സാധിക്കില്ല.
  • അയച്ച ചിത്രം അല്ലെങ്കിൽ വീഡിയോ സ്വീകർത്താവ് തുറന്നോ എന്ന് മാത്രം നിങ്ങൾക്ക് അറിയാൻ കഴിയും.
  • വ്യൂ വൺസ് വഴി ലഭിക്കുന്ന ചിത്രങ്ങളും വീഡിയോകളും 14 ദിവസത്തിനുള്ളിൽ തുറന്നില്ലെങ്കിൽ പിന്നെ കാണാൻ കഴിയില്ല.
  • ഒറ്റത്തവണ മാത്രം കണ്ടാൽ മതി എന്ന് നിങ്ങൾ ആഗ്രഹിക്കുന്ന ഫയലുകൾ അയക്കുമ്പോൾ ഓരോ തവണയും വ്യൂ വൺസ് ഓപ്ഷൻ തിരഞ്ഞെടുക്കണം.
  • ചാറ്റുകൾ ബാക്ക് അപ്പ് ചെയ്‌യുന്ന സമയത്ത് വ്യൂ വൺസ് ഫയലുകളും ബാക്ക് അപ്പ് ചെയ്‌യപ്പെടും. ഇത് പിന്നീട് റീസ്റ്റോർ ചെയ്‌യാനും സാധിക്കും. എന്നാൽ നേരത്തെ തന്നെ തുറന്ന ഫയലുകൾ ബാക്ക് അപ്പിൽ ഉൾപ്പെടില്ല.

വ്യൂ വൺസ് ഉപയോഗിക്കുന്ന വിധം (How to turn on View Once messages on Whatsapp)

  • ഫോട്ടോ/വീഡിയോ അയക്കുന്നതിന് ഫയൽ അറ്റാച്ച് ബട്ടൻ ക്ലിക്ക് ചെയ്ത് ആവശ്യമുള്ള മീഡിയ തിരഞ്ഞെടുക്കുക.
  • താഴെ ചാറ്റ്ബോക്സിൽ വ്യൂ വൺസ് ബട്ടൻ കാണാം. അത് ആക്റ്റിവേറ്റ് ചെയ്‌യുക.
  • ശേഷം സെന്റ് ബട്ടൻ അമർത്തുക
  • ചിത്രത്തിന്റെ സ്ഥാനത്ത് Photo എന്നും വീഡിയോ ആണ് അയച്ചത് എങ്കിൽ Video എന്നും മാത്രമാണ് നിങ്ങൾക്ക് ചാറ്റിൽ കാണാനാവുക.
  • അപ്പുറത്തുള്ള സ്വീകർത്താവ് ഈ ഫയൽ ഓപ്പൺ ചെയ്താൽ നിങ്ങൾക്ക് ഫയലുകളുടെ സ്ഥാനത്ത് Opened എന്ന് കാണാനാവും.
  • സ്വീകർത്താവ് ഒരിക്കൽ തുറന്ന് ഫയൽ ക്ലോസ് ചെയ്ത ഉടനെ അത് ഫോണിൽ നിന്നും ചാറ്റിൽ നിന്നും അപ്രത്യക്ഷമാവും.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

  • വ്യൂ വൺസ് വഴി ഫയലുകൾ അയക്കുമ്പോഴും വിശ്വാസയോഗ്യരായവർക്ക് മാത്രം അയക്കുക. കാരണം ഒരിക്കൽ തുറന്ന ഫയലുകൾ അത് ക്ലോസ് ചെയ്‌യുന്നത് വരെ സ്ക്രീനിൽ തന്നെ കാണാൻ സാധിക്കും. ഈ ഫയലുകൾ സ്ക്രീൻ ഷോട്ട് എടുക്കാനും മറ്റ് ഫോണുകൾ ഉപയോഗിച്ച് ഫോട്ടോ എടുക്കാനും സാധിക്കും.
  • വ്യൂ വൺസ് വഴി അയച്ചാലും ഈ ഫയലിന്റെ എൻക്രിപ്റ്റഡ് പതിപ്പ് വാട്സാപ്പിന്റെ സെർവറിൽ സൂക്ഷിക്കപ്പെടും.
  • വ്യൂ വൺസ് വഴി അയച്ച ഫയലുകൾ റിപ്പോർട്ട് ചെയ്താൽ അത് വാട്സാപ്പിന്റെ കണ്ടന്റ് മോണിറ്ററിങ് വിഭാഗത്തിലേക്ക് കൈമാറ്റം ചെയ്‌യപ്പെടും.

Content Highlights: how to send view once media files on whatsapp

Previous Post

ലോകത്തിലെ ഏറ്റവും വലിയ പാമ്പുകൾ ഏതൊക്കെ? ഒന്നാമൻ ആനകൊണ്ട തന്നെ

Next Post

ഇയര്‍ ഫോണ്‍ വിപണി കയ്യടക്കാന്‍ വണ്‍പ്ലസ്; പുതിയ വണ്‍പ്ലസ് ബഡ്സ് ഇസെഡ് 2 എത്തി | OnePlus Buds Z2

Related Posts

Uncategorized

ആക്കുളം കായലിന് പുതുജീവന്‍; 96 കോടിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി

July 7, 2022
7
Uncategorized

Shisha Edelstahl: Dein Guide zum Einkauf von Shishab

May 31, 2022
4
Uncategorized

Buying Guide for Patek Philippe Replica Watches

May 5, 2022
4
Uncategorized

ഓങ്‌ സാൻ സൂകിക്ക്‌ 5 വർഷം തടവ്‌

April 28, 2022
4
ഡ്യുവല്‍-ക്യാമറ,-6.51-ഇഞ്ച്-ഡിസ്‌പ്ലേ;-വിവോ-വൈ15എസ്-ഇന്ത്യയില്‍-അവതരിപ്പിച്ചു
Uncategorized

ഡ്യുവല്‍ ക്യാമറ, 6.51 ഇഞ്ച് ഡിസ്‌പ്ലേ; വിവോ വൈ15എസ് ഇന്ത്യയില്‍ അവതരിപ്പിച്ചു

February 19, 2022
16
ഗാലക്‌സി-ടാബ്-എസ്8-പരമ്പര-അടുത്തയാഴ്ച-ഇന്ത്യയിലെത്തിയേക്കും
Uncategorized

ഗാലക്‌സി ടാബ് എസ്8 പരമ്പര അടുത്തയാഴ്ച ഇന്ത്യയിലെത്തിയേക്കും

February 19, 2022
3
Next Post
ഇയര്‍-ഫോണ്‍-വിപണി-കയ്യടക്കാന്‍-വണ്‍പ്ലസ്;-പുതിയ-വണ്‍പ്ലസ്-ബഡ്സ്-ഇസെഡ്-2-എത്തി-|-oneplus-buds-z2

ഇയര്‍ ഫോണ്‍ വിപണി കയ്യടക്കാന്‍ വണ്‍പ്ലസ്; പുതിയ വണ്‍പ്ലസ് ബഡ്സ് ഇസെഡ് 2 എത്തി | OnePlus Buds Z2

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.