Saturday, March 14, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home Uncategorized

ഇയര്‍ ഫോണ്‍ വിപണി കയ്യടക്കാന്‍ വണ്‍പ്ലസ്; പുതിയ വണ്‍പ്ലസ് ബഡ്സ് ഇസെഡ് 2 എത്തി | OnePlus Buds Z2

by News Desk
December 18, 2021
in Uncategorized
0
ഇയര്‍-ഫോണ്‍-വിപണി-കയ്യടക്കാന്‍-വണ്‍പ്ലസ്;-പുതിയ-വണ്‍പ്ലസ്-ബഡ്സ്-ഇസെഡ്-2-എത്തി-|-oneplus-buds-z2
0
SHARES
5
VIEWS
Share on FacebookShare on TwitterShare on Whatsapp

OnePlus Buds Z2

മുൻനിര സ്മാർട്ഫോൺ നിർമാതാക്കളായ വൺപ്ലസ് അവരുടെ ഇയർഫോൺ ശ്രേണിയിലെ ഏറ്റവും പുതിയ വൺപ്ലസ് ബഡ്സ് ഇസെഡ് 2 ട്രൂ വയർലെസ്സ് ഇയർ ബഡ്സ് ( TWS ) ആഗോള വിപണിയിൽ അവതരിപ്പിച്ചു.

മുൻതലമുറ മോഡലായ വൺപ്ലസ് ബഡ്സ് ഇസെഡിന്റെ നവീകരിച്ച പതിപ്പാണിത്. മുൻഗാമിയായ ബഡ്സ് ഇസെഡിൽ പത്ത് മിനിറ്റ് ചാർജ് ചെയ്താൽ മൂന്ന് മണിക്കൂർ വരെയാണ് സംഗീതം ആസ്വദിക്കാൻ കഴിഞ്ഞിരുന്നു. 10എംഎം ഡൈനാമിക് ഡ്രൈവറുകളായിരുന്നു ഇതിലുണ്ടായിരുന്നത്. കൂടാതെ, ഫുൾ ചാർജ് ചെയ്താൽ 20 മണിക്കൂർ വരെ ബാറ്ററി ക്ഷമത ലഭിക്കുകയും ചെയ്തിരുന്നു. 2020 ഒക്‍ടോബറിൽ ആണ് വൺപ്ലസ് ബഡ്സ് ഇസെഡ് വെള്ള / ഗ്രേ നിറങ്ങളിൽ വിപണിയിലെത്തിയത്. അതോടൊപ്പം ലോകപ്രശസ്ത കലാ കാരൻ സ്റ്റീവ് ഹാരിങ്ടണുമായി ചേർന്ന് ഒരു ലിമിറ്റഡ് എഡിഷൻ ബഡ്സും കമ്പനി പുറത്തിറക്കിയിരുന്നു. 2,990 രൂപയായിരുന്നു വൺപ്ലസ് ബഡ്സിന്റെ വില.

മുൻ മോഡലുമായി താരതമ്യപ്പെടുത്തി നോക്കിയാൽ 11എംഎം-ന്റെ പുതിയ കരുത്തുറ്റ ഡൈനാമിക് ഡ്രൈവറുകൾ, ആക്റ്റീവ് നോയ്സ് ക്യാൻസലേഷൻ (ANC) സംവിധാനം, ഉയർന്ന ബാറ്ററി ക്ഷമത എന്നിവയാണ് വൺപ്ലസ് ബഡ്സ് ഇസെഡ് 2-ലെ എടുത്തുപറയേണ്ട സവിശേഷതകൾ. കൂടാതെ ഗെയിം കളിക്കുന്നവർക്കായി ലോ ലേറ്റെൻസി സംവിധാനം അവതരിപ്പിച്ചിരിക്കുന്നു. ഇതോടെ ചില സമയങ്ങളിൽ വീഡിയോകൾ കാണുമ്പോഴോ ഗെയിം കളിക്കുമ്പോഴോ ഓഡിയോ-വീഡിയോ തമ്മിൽ യോജിച്ചു പ്രവർത്തിക്കാതെ വരുന്ന പ്രശ്നങ്ങൾ ഇല്ലാതാക്കാൻ ഇത് സഹായിക്കുന്നു. ഇതേ വിഭാഗത്തിൽ വിപണിയിലെ മുൻനിരക്കാരായ നതിങ് ഇയർ 1( Nothing Ear 1 ), സാംസങ് ഗാലക്സി ബഡ്സ് ലൈവ് ( Samsung Galaxy Buds Live ) എന്നിവരാവും വൺപ്ലസ് ബഡ്സ് ഇസെഡ് 2-ന്റെ പ്രധാന എതിരാളികൾ.

വൺപ്ലസ് ബഡ്സ് ഇസെഡ് 2 സവിശേഷതകൾ ( OnePlus Buds Z2 Specifications )

വൺപ്ലസ് ബഡ്സ് ഇസെഡ് 2-ൽ 11എംഎം ഡൈനാമിക് ഡ്രൈവറുകളാണുള്ളത്. ഇത് നിലവിലുള്ള വൺപ്ലസ് ബഡ്സ് ഇസെഡിൽ ലഭ്യമായ 10എംഎം ഡ്രൈവറുകളേക്കാൾ അൽപ്പം വലുപ്പമേറിയവയാണ്. കഴിഞ്ഞ വർഷത്തെ മോഡലുമായി താരതമ്യം ചെയ്‌യുമ്പോൾ ഇയർബഡുകൾക്ക് ആക്റ്റീവ് നോയ്സ് ക്യാൻസലേഷൻ (ANC) സംവിധാനവും ഉൾപ്പെടുത്തിയിരിക്കുന്നത് ഒരു പ്രധാന മാറ്റം തന്നെയാണ്. ബഡ്സ് ഇസെഡ് 2-ന് 40dB വരെയുള്ള നോയ്സ് ക്യാൻസലേഷൻ നൽകാൻ കഴിയുമെന്നാണ് വൺപ്ലസ് അവകാശപ്പെടുന്നത്. സംഗീതം കേൾക്കുമ്പോഴോ കോളുകൾക്കിടയിലോ ഉപയോക്താക്കൾക്ക് പരിസര ശബ്ദങ്ങൾ കേൾക്കാൻ അനുവദിക്കുന്നതിന് ട്രാൻസ്പരൻസി മോഡ് എന്ന ഫീച്ചറും ഇതോടൊപ്പം അവതരിപ്പിച്ചിട്ടുണ്ട്.

ബഡ്സ് ഇസെഡിനേക്കാൾ 15 ശതമാനത്തോളം ഭാരവും ഇയർ പോഡുകളുടെ തണ്ടിന്റെ നീളത്തിലും കുറവ് വരുത്തിയാണ് ബഡ്സ് ഇസഡ് 2 രൂപകൽപ്പന ചെയ്തിരിക്കുന്നത്. ബഡ്സ് ഇസഡ് 2 ന്റെ ഇയർബഡുകൾക്ക് IP55-റേറ്റഡ് പ്രതലമാണ് നൽകിയിരിക്കുന്നത്. IPX4-റേറ്റുചെയ്തിരിക്കുന്ന ചാർജിംഗ് കേസ് വാട്ടർ റെസിസ്റ്റൻസ് ഉറപ്പാക്കുന്നു.

ഓരോ വൺപ്ലസ് ബഡ്സ് ഇസെഡ് 2 ഇയർബഡിലും മൂന്ന് മൈക്രോ-ഇലക്‍ട്രോ മെക്കാനിക്കൽ സിസ്റ്റം (MEMS) മൈക്രോഫോണുകൾ ഉണ്ട്, അത് ഫീഡ്ബാക്ക്, ഫീഡ്ഫോർവേഡ്, ബീംഫോർമിംഗ് മൈക്രോഫോണുകളായി പ്രവർത്തിക്കുന്നു. മെച്ചപ്പെട്ട സംഗീത അനുഭവത്തിനായി ഡോൾബി അറ്റ്മോസ് സംവിധാനവും ഉൾപ്പെടുത്തിയിരിക്കുന്നു.

പ്രോ ഗെയിമിംഗ് മോഡ് ഉപയോഗിക്കുമ്പോൾ 94 എംഎസ് വരെ ലേറ്റൻസി നിരക്ക് നൽകുന്ന ബ്ലൂടൂത്ത് v5.2 കണക്റ്റിവിറ്റിയോടെയാണ് വൺപ്ലസ് ബഡ്സ് ഇസെഡ് 2 വിപണിയിലെത്തുന്നത്. സിനിമാറ്റിക് മൂവി, ഇമ്മേഴ്സീവ് മ്യൂസിക്, മൊബൈൽ ഗെയിമിംഗ് എന്നീ മോഡുകൾ ഉപയോക്താവ് പ്ലേ ചെയ്‌യുന്ന കണ്ടന്റിനെ അടിസ്ഥാനമാക്കി ഇയർബഡുകളിൽ സ്വയമേ ശബ്ദ ക്രമീകരണങ്ങൾ നടത്താൻ സജ്ജീകരിച്ചിരിക്കുന്നു.

ബഡുകളോടൊപ്പം വരുന്ന ചാർജിംഗ് കെയ്സ് ഉപയോഗിച്ച് ഒറ്റ ചാർജിൽ 38 മണിക്കൂർ സമയം സംഗീതം ആസ്വദിക്കാൻ ഉപയോക്താവിന് സാധിക്കുമെന്ന് വൺപ്ലസ് അവകാശപ്പെടുന്നു. അതോടൊപ്പം, ഫാസ്റ്റ് ചാർജിംഗ് ഉപയോഗിച്ച് വെറും 10 മിനിറ്റ് ചാർജ് ചെയ്താൽ അഞ്ച് മണിക്കൂർ വരെ ബഡ്സ് ഇസെഡ് 2 ഉപയോഗിക്കാൻ കഴിയും.

ബഡ്സ് ഇസെഡ് 2-ന്റെ ഓരോ ഇയർബഡും 40mAh ബാറ്ററിയോടെയാണ് എത്തുന്നത്. കൂടാതെ ആക്റ്റീവ് നോയ്സ് ക്യാൻസലേഷൻ സംവിധാനം ഉപയോഗിച്ചാൽ അഞ്ച് മണിക്കൂർ വരെയും അല്ലെങ്കിൽ ഏഴ് മണിക്കൂർ വരെയും ബഡുകൾ ഉപയോഗിക്കാനാകും. ചാർജിംഗ് കെയ്സിന് 520mAh ബാറ്ററിയാണ് നൽകിയിരിക്കുന്നത്. കൂടാതെ ചാർജ് ചെയ്‌യുന്നതിനായി യുഎസ്ബി ടൈപ്പ്-സി പോർട്ടും നൽകിയിരിക്കുന്നു.

ബഡ്സ് ഇസെഡ് 2-ൽ ക്രമീകരണങ്ങൾ നടത്താനും അതിലെ ആക്റ്റീവ് നോയ്സ് ക്യാൻസലേഷൻ പോലെയുള്ള സംവിധാനങ്ങൾ ഉപയോഗിക്കാനും പ്രവർത്തനക്ഷമമാക്കുന്നതിനും വൺപ്ലസ് ഫോൺ ഉപയോക്താക്കളല്ലാത്തവർക്ക് HeyMelody എന്ന ആപ്പ് ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാൻ സാധിക്കും. സ്മാർട്ട്ഫോൺ ഉപയോഗിച്ച് അവരുടെ ഇയർബഡുകൾ എവിടെയാണുള്ളതെന്ന് കണ്ടെത്താനുള്ള ഫൈൻഡ് മൈ ബഡ്സ് ഫീച്ചറും ആപ്പ് നൽകുന്നു.

വൺപ്ലസ് ബഡ്സ് ഇസെഡ് 2-ന്റെ വിലയും ലഭ്യതയും ( OnePlus Buds Z2 price and Availability )

വൺപ്ലസ് ബഡ്സ് ഇസെഡ് 2-ന്റെവില 99 ഡോളർ (ഏകദേശം 7,600-8600 രൂപ) ആണ്. പേൾ വൈറ്റ്, ഒബ്സിഡിയൻ ബ്ലാക്ക് ഷേഡുകളിലാണ് ഇയർബഡുകൾ വരുന്നത്. വൺപ്ലസ് ബഡ്സ് ഇസെഡ് 2-ന്റെ പേൾ വൈറ്റ് കളർ യുഎസിൽ ലഭ്യമാണ്, അതേസമയം, ഒബ്സിഡിയൻ ബ്ലാക്ക് ഓപ്ഷൻ 2022 ന്റെ തുടക്കത്തിൽ വിൽപ്പനയ്‍ക്കെത്തുമെന്നാണ് കമ്പനി പറയുന്നത്. യൂറോപ്പിലും യുകെയിലും ഇയർബഡുകളുടെ വിൽപ്പന ഡിസംബർ 20-ഓടെ ആരംഭിക്കും.

വൺപ്ലസ് ബഡ്സ് ഇസെഡ് 2-ന്റെ ഇന്ത്യൻ വിപണിയിലെ ലോഞ്ച് സംബന്ധിച്ച വിശദാംശങ്ങൾ കമ്പനി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ഒട്ടും വൈകാതെ തന്നെ വൺപ്ലസ് ബഡ്സ് ഇസെഡ് 2 ഇന്ത്യയിൽ എത്തുമെന്നാണ് പ്രതീക്ഷ.

Content Highlights: OnePlus Buds Z2 With ANC Support and up to 38 hours of battery Launched Globally

Previous Post

കണ്ടയുടൻ അപ്രത്യക്ഷമാവും; വാട്സാപ്പിലെ വ്യൂ വൺസ് ഫീച്ചർ എങ്ങനെ ഉപയോഗിക്കാം? വിശദവിവരങ്ങൾ

Next Post

മണ്ഡലപൂജ ഡിസംബര്‍ 26ന്; തങ്കഅങ്കി ഘോഷയാത്ര 22ന് പുറപ്പെടും

Related Posts

Uncategorized

ആക്കുളം കായലിന് പുതുജീവന്‍; 96 കോടിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി

July 7, 2022
7
Uncategorized

Shisha Edelstahl: Dein Guide zum Einkauf von Shishab

May 31, 2022
4
Uncategorized

Buying Guide for Patek Philippe Replica Watches

May 5, 2022
4
Uncategorized

ഓങ്‌ സാൻ സൂകിക്ക്‌ 5 വർഷം തടവ്‌

April 28, 2022
4
ഡ്യുവല്‍-ക്യാമറ,-6.51-ഇഞ്ച്-ഡിസ്‌പ്ലേ;-വിവോ-വൈ15എസ്-ഇന്ത്യയില്‍-അവതരിപ്പിച്ചു
Uncategorized

ഡ്യുവല്‍ ക്യാമറ, 6.51 ഇഞ്ച് ഡിസ്‌പ്ലേ; വിവോ വൈ15എസ് ഇന്ത്യയില്‍ അവതരിപ്പിച്ചു

February 19, 2022
16
ഗാലക്‌സി-ടാബ്-എസ്8-പരമ്പര-അടുത്തയാഴ്ച-ഇന്ത്യയിലെത്തിയേക്കും
Uncategorized

ഗാലക്‌സി ടാബ് എസ്8 പരമ്പര അടുത്തയാഴ്ച ഇന്ത്യയിലെത്തിയേക്കും

February 19, 2022
3
Next Post
മണ്ഡലപൂജ-ഡിസംബര്‍-26ന്;-തങ്കഅങ്കി-ഘോഷയാത്ര-22ന്-പുറപ്പെടും

മണ്ഡലപൂജ ഡിസംബര്‍ 26ന്; തങ്കഅങ്കി ഘോഷയാത്ര 22ന് പുറപ്പെടും

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.