ബാറ്റിൽ ഗ്രൗണ്ട്സ് മൊബൈൽ ഇന്ത്യയും സ്പൈഡർമാൻ: നോ വേ ഹോമും തമ്മിൽ സഹകരിക്കുന്നു. എന്ന് മുതലാണ് ഇത് ആരംഭിക്കുന്നത് എന്നോ ഈ സഹകരണത്തിന്റെ ഭാഗമായി എന്തെല്ലാം റിവാർഡുകളാണ് ലഭിക്കുകയെന്നോ ക്രാഫ്റ്റൺ വ്യക്തമാക്കിയില്ല. ഡിസംബർ 16 നാണ് സ്പൈഡർമാൻ: നോ വേ ഹോം തീയറ്ററുകളിലെത്തിയത്. ഇതിന് മുമ്പ് റയോട്ട് ഗെയിംസിന്റെ ആർക്കേയ്ൻ സീരീസുമായാണ് ബാറ്റിൽ ഗ്രൗണ്ട് മൊബൈൽ ഇന്ത്യ സഹകരിച്ചിരുന്നത്.
സ്പൈഡർമാനുമായുള്ള സഹകരണം സംബന്ധിച്ച് ഇൻസ്റ്റാഗ്രാമിൽ ടീസർ ചിത്രങ്ങൾ ക്രാഫ്റ്റൺ പങ്കുവെച്ചിട്ടുണ്ട്. സഹകരണത്തിന്റെ ഭാഗമായി പ്രത്യേക സ്പൈഡർമാൻ സോൺ ഉണ്ടാവും. കളിക്കാർക്ക് സ്പൈഡർമാൻ കോസ്റ്റിയൂം കിട്ടിയേക്കുമെന്നും സിനിമയുമായി ബന്ധപ്പെട്ട സ്കിനുകൾ ഉണ്ടായേക്കുമെന്നും കരുതുന്നു. ഇതിനായി പ്രത്യേകംഗെയിം മോഡും അവതരിപ്പിച്ചേക്കും. കളിക്കാർക്ക് സ്പൈഡർമാനെ പോലെ പറക്കാനുള്ള ശേഷിയും പ്രതീക്ഷിക്കാം.
ബാറ്റിൽ ഗ്രൗണ്ട്സ് മൊബൈൽ ഇന്ത്യയും ലീഗ് ഓഫ് ലജന്റ്സ് അഥവാ ആർകേയ്നുമായി സഹകരിച്ചപ്പോൾ. ഇറാംഗൽ, ലിവിക്, സാൻഹോക് എന്നിവിടങ്ങളിൽ ഒരു മിറർവേൾഡ് കൊണ്ടുവന്നു. ഇതുവഴി കളിക്കാർക്ക് ലീഗ് ഓഫ് ലജന്റ്സിലെ നാല് കഥാപാത്രങ്ങളിലൊന്നായി ഗെയിം കളിക്കാനാവും.
അതേസമയം ലിവർപൂൾ എഫ്സിയുമായും ക്രാഫ്റ്റൺ സഹകരണം പ്രഖ്യാപിച്ചിട്ടുണ്ട്. ഇതുവഴി യു വിൽ നെവർ വാക്ക് എലോൺ ഇവന്റിൽ പങ്കെടുക്കാൻ കളിക്കാർക്ക് സാധിക്കും. ഇതിൽ ലിവർ പൂൾബ്രാൻഡ് ചെയ്ത പാരച്യൂട്ട്, ബാക്ക് പാക്ക്, ജേഴ്സി എന്നിവ ലഭിക്കും.
Content Highlights: Battlegrounds Mobile India Teases Partnership With Spider-Man: No Way Home