Saturday, March 14, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home Uncategorized

ഫിറ്റ്‌നസ് ട്രാക്കിന് ആരാധകര്‍ ഏറിയ കാലം; 2021-ലെ ജനപ്രിയ സ്മാര്‍ട് വാച്ചുകള്‍

by News Desk
December 17, 2021
in Uncategorized
0
ഫിറ്റ്‌നസ്-ട്രാക്കിന്-ആരാധകര്‍-ഏറിയ-കാലം;-2021-ലെ-ജനപ്രിയ-സ്മാര്‍ട്-വാച്ചുകള്‍
0
SHARES
13
VIEWS
Share on FacebookShare on TwitterShare on Whatsapp

Mi Watch Revolve Active

സാങ്കേതികരംഗത്തിന് പ്രതീക്ഷയും പ്രതിസന്ധിയും ഒരു പോലെ നൽകിയ വർഷമായിരുന്നു 2021. കോവിഡ് 19 എന്ന മഹാമാരിയിലൂടെ ലോകം അടച്ചിടലിലേക്ക് നീങ്ങിയത് ആഗോള വിപണിയെ വലിയ തോതിൽ തന്നെ ബാധിച്ചു. എന്നാൽ, അടച്ചിടൽ മൂലം സ്മാർട്ട് ഉപാധികൾക്കുള്ള ആവശ്യം കൂടിയത് വിപണിക്ക് ഉണർവേകി. ഫിറ്റ്നസ് ബാൻഡുകൾക്ക് 2021-ൽ ജനപ്രീതി കൂടി എന്നാണ് കണക്കുകൾ തെളിയിക്കുന്നത്. മഹാമാരിയുടെ കടന്നുവരവ് രക്തത്തിലെ ഓക്സിജൻ മോണിറ്ററിങ്ങോട് (SpO2 മോണിറ്ററിങ്) കൂടിയ ഫിറ്റ്നസ് ബാന്റുകളുടെ ആവിശ്യകത കൂട്ടുകയും ചെയ്തു. 2021 വർഷാവസാനത്തിലേക്ക് എത്തിനിൽക്കുമ്പോൾ പോയ വർഷത്തെ സ്മാർട്ട് വാച്ച് &amp സ്മാർട്ട് ബാൻഡുകളിലേക്ക് ഒരു തിരിഞ്ഞുനോട്ടം.

ഒട്ടനവധി കമ്പനികൾ സ്മാർട്ട് വാച്ച് &amp സ്മാർട്ട് ബാൻഡ് വിപണിയെ ലക്ഷ്യം വച്ചിറങ്ങിയ ഒരു വർഷം തന്നെ ആയിരുന്നു 2021. ടെക് ഭീമന്മാരായ ആപ്പിൾ മുതൽ മോട്ടോ വാച്ച് വരെ നീളുന്ന ഒരു വലിയ നിര തന്നെ ഉണ്ട്.

മികച്ച സ്മാർട്ട് വാച്ച് എന്ന വിഭാഗത്തിലേക്ക് രണ്ട് പ്രമുഖ കമ്പനികളുടെ സ്മാർട്ട് വാച്ചുകളാണ് തിരഞ്ഞെടുത്തിരിക്കുന്നത്. ആപ്പിൾ വാച്ച് സീരീസ് 7-ഉം സാംസങ് ഗാലക്സി വാച്ച് 4-ഉം 2021 ൽ വാങ്ങാൻ സാധിക്കുന്ന ഏറ്റവും മികച്ച സ്മാർട്ട് വാച്ചുകൾ എന്ന് നിസംശയം പറയാം. ഇതിലേത് തിരഞ്ഞെടുക്കണമെന്നത് വാങ്ങാൻ ഉദ്ദേശിക്കുന്ന ഉപയോകതാവിന്റെ സ്മാർട്ട്ഫോണിന്റെ ഓപ്പറേറ്റിങ് സിസ്റ്റത്തെ ആശ്രയിച്ചിരിക്കുന്നു. ആപ്പിൾ വാച്ച് ഐഒഎസ്ഉ-മായും ഗാലക്സി വാച്ച് 4 ആൻഡ്രോയിഡ് ഓപ്പറേറ്റിംഗ് സിസ്റ്റവുമായും മാത്രമേ പ്രവർത്തിക്കുകയുള്ളൂ.

Apple Watch S4ആപ്പിൾ വാച്ച് സീരീസ് 7 ( Apple Watch Series 7 )

കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ആപ്പിൾ വാച്ച് സീരീസ് 6 ന്റെ നവീകരിച്ച പതിപ്പാണ് ആപ്പിൾ വാച്ച് 7. മുൻ തലമുറ മോഡലിനേക്കാൾ വലിപ്പവും, വലിയ ഡിസ്പ്ലേയുമാണ് 7-ന് ഉള്ളത്. ആപ്പിൾ എസ് 7 സിപ് പ്രോസസ്സറാണ് സീരീസ് 7-ന് കരുത്തേകുന്നത്. ഫാസ്റ്റ് ചാർജിങ് സപ്പോർട്ടോടെയാണ് വാച്ച് വിപണിയിലെത്തിയത്. എന്നാൽ ഫാസ്റ്റ് ചാർജിങ് ഇന്ത്യയിൽ സപ്പോർട്ട് ആവില്ല എന്നത് ഉപയോക്താക്കളിൽ നിരാശ ഉണർത്തുന്നു. ഇഷ്ടാനുസരണം പല കളറുകളിലുള്ള കേസുകൾ സ്ട്രാപ്പുകൾ ഒക്കെ തിരഞ്ഞെടുക്കുന്നതുപോലെ ജിപിഎസ് മാത്രമായുള്ള മോഡലും സെല്ലുലാർ കണക്ഷനുഉള്ള മോഡലും തിരഞ്ഞെടുക്കാനുള്ള സൗകര്യം ഉപയോക്താവിനുണ്ട്. 41,900 രൂപയാണ് ഇന്ത്യയിൽ വാച്ചിന്റെ പ്രാരംഭ വില. സ്ലീപ് ട്രാക്കിംഗ് സംവിധാനം, സ്റ്റെപ് കൗണ്ട്, ദൂരം, ഹൃദയമിടിപ്പ് മോണിറ്ററിങ് പോലെയുള്ള സവിശേഷതകൾ വാച്ചിൽ നൽകിയിരിക്കുന്നു. വാച്ചുപയോഗിച് SpO2 ട്രാക്ക് ചെയ്‌യാനും ഇസിജി റെക്കോർഡ് ചെയ്‌യാനും സാധിക്കും.

samsung galaxy watch 4സാംസങ് ഗാലക്സി വാച്ച് 4 ( Samsung Galaxy Watch 4 )

Wear OS പുനരുജ്ജീവിപ്പിക്കാൻ സാംസംങ്ങും ഗൂഗിളും ഗാലക്സി വാച്ച് 4 സീരീസിൽ ഒരുമിച്ച് പ്രവർത്തിച്ചത് ഫലം കണ്ടു എന്ന് തന്നെ പറയാം. സമാനമായ രണ്ട് മോഡലുകളാണ് പുറത്തിറക്കിയത്, ഗാലക്സി വാച്ച് 4, ഗാലക്സി വാച്ച് 4 ക്ലാസിക്. എക്സിനോസ് W920 പ്രോസസ്സറാണ് ഇരു വാച്ചുകളെയുംകരുത്തേകുന്നത്. ഗാലക്സി വാച്ച് 4 അലുമിനിയം കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്, എന്നാൽ ഗാലക്സി വാച്ച് 4 ക്ലാസിക് സ്റ്റെയിൻലെസ് സ്റ്റീൽ ഉപയോഗിച്ചാണ് നിർമിച്ചിരിക്കുന്നത്. 23,999 രൂപ മുതലാണ് സാംസങ് ഗാലക്സി വാച്ച് 4-ന്റെ വില ആരംഭിക്കുന്നത്. സ്റ്റെപ്പ് ട്രാക്കിംഗ്,ദൂരം,സ്ലീപ് ട്രാക്കിംഗ്, രക്തത്തിലെ ഓക്സിജന്റെ അളവ് നിരീക്ഷിക്കുക പോലെയുള്ള സവിശേശതകൾ വാച്ചിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ആഗോള വിപണിയിൽ അവതരിപ്പിച്ച ഗാലക്സി വാച്ച് 4-ൽ ഇസിജി റെക്കോർഡ് ചെയ്‌യാനുള്ള സംവിധാനം ഉണ്ടെങ്കിലും ഇന്ത്യയിൽ ഈ ഫീച്ചർ ഉപയോഗിക്കാൻ സാധിക്കുകയില്ല. ഗാലക്സി വാച്ച് 4 ഏത് ആൻഡ്രോയിഡ് സ്മാർട്ട്ഫോണുമായും എളുപ്പത്തിൽ ജോടിയാക്കി ഉപയോഗിക്കാൻ സാധിക്കും, എന്നാൽ സാംസങ് സ്മാർട്ട്ഫോൺ ഉപയോക്താവിന് കൂടുതൽ മെച്ചമാർന്ന അനുഭവം വാച്ച് നൽകുന്നു.

Xiaomi Mi Watch Revolve Activeഷവോമി മി വാച്ച് റിവോൾവ് ആക്റ്റീവ് ( Xiaomi Mi Watch Revolve Active )

1.39 ഇഞ്ചിന്റെ വലിപ്പമുള്ള അമോലെഡ് ഡിസ്പ്ലേയുമായാണ് എംഐ വാച്ച് റിവോൾവ് ആക്‍ടീവിന് ഉള്ളത്, കൂടാതെ ഫൈബർ-റീ ഇൻഫോഴ്സ്ഡ് പോളിമൈഡ് കെയ്സുമുണ്ട്. 35 ഗ്രാം ആണ് ഈ വാച്ചിന്റെ ഭാരം. മി വാച്ച് റിവോൾവ് ആക്റ്റീവിൽ ഷവോമി സ്റ്റെപ്പ് ട്രാക്കിംഗ്, ദൂരം, ഹൃദയമിടിപ്പ്, സ്ലീപ് ട്രാക്കിംഗ്, SpO2 ട്രാക്കിംഗ് പോലെയുള്ള സവിശേഷതകൾ ഉൾപ്പെടുത്തിയിരിക്കുന്നു. 9,999 രൂപയാണ് വാച്ചിന്റെ വില. കൂടാതെ അലക്സ വോയ്സ് അസിസ്റ്റന്റ് ഫീച്ചറും വാച്ചിൽ ഉൾപ്പെടുത്തിയിരിക്കുന്നു.

Realme Watch 2proറിയൽമി വാച്ച് 2 പ്രോ ( Realme Watch 2 Pro )

1.75 ഇഞ്ച് വലിപ്പമുള്ള ഡിസ്പ്ലേ, ജിപിഎസ്, രക്തത്തിലെ ഓക്സിജന്റെ അളവ് നിരീക്ഷിക്കുക (SpO2) പോലെയുള്ള സവിശേഷതകളുമായാണ് റിയൽമി വാച്ച് 2 പ്രോ വിപണിയിലെത്തിയത്. ഐ ഫോണുകളുമായും ആൻഡ്രോയിഡ് ഫോണുകളുമായും അനായാസം കണക്‍ട് ചെയ്ത് പ്രവർത്തിക്കാൻ സാധിക്കുമെന്നതാണ് ഇതിന്റെ ഏറ്റവും എടുത്തു പറയേണ്ട പ്രത്യേകത. 4,999 രൂപയാണ് വാച്ചിന് ഇന്ത്യയിൽ ഈടാക്കുന്ന വില.
ദൂരം കൃത്യമായി മോണിറ്റർ ചെയ്‌യാൻ റിയൽമി വാച്ച് 2 പ്രോക്ക് സാധിക്കുന്നു. ജിപിഎസ് സൗകര്യം ഉൾപ്പെടുത്തിയിരിക്കുന്നത് പുറം സ്ഥലങ്ങളിൽ വ്യായാമം ചെയ്‌യുന്നത്തിന് കൂടുതൽ സൗകര്യപ്രദമാകുന്നു. വാച്ച് മികവുറ്റ ബാറ്ററി ക്ഷമത നൽകുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

Mi Band 6ഷവോമി മി സ്മാർട്ട് ബാൻഡ് 6 ( Xiaomi Mi Smart Band 6 )

ഷവോമിയുടെ സ്മാർട്ട് ഫിറ്റ്നസ് ബാൻഡ് ശ്രേണിയിലെ ഏറ്റവും പുതിയ മോഡലാണ് മി സ്മാർട്ട് ബാൻഡ് 6. ബഡ്ജറ്റ്-ഫ്രണ്ട്ലി എന്ന നിലയിൽ ഒന്നിലധികം കായിക പ്രവൃത്തികൾ ട്രാക്ക് ചെയ്‌യുന്നതിന് ബാൻഡ് 6 സഹായിക്കുന്നു. കൂടാതെ SpO2 ലെവലുകൾ ട്രാക്ക് ചെയ്‌യാനും ബാൻഡിന് സാധിക്കും. ഒരു സ്മാർട്ട് വാച്ച് ആവശ്യമില്ല, മറിച്ച് ഫിറ്റ്നസ് ട്രാക്ക് ചെയ്‌യാനുള്ളതും എളുപ്പത്തിൽ ധരിക്കാവുന്നതും കൊണ്ട് നടക്കാവുന്നതുമായ ഒരു ഉപാധി എന്ന നിലയിൽ ഉപയോക്താക്കളെ ആകർഷിക്കാൻ മി ബാൻഡിന് കഴിയുന്നു. ഇന്ത്യയിൽ മി സ്മാർട്ട് ബാൻഡ് 6 ന്റെ വില 3,499 രൂപയാണ്. മി സ്മാർട്ട് ബാൻഡ് 6 ചെറുതും ഭാരം കുറഞ്ഞതുമാണ്. ഉറക്കം കൃത്യമായി ട്രാക്ക് ചെയ്‌യാനും ഇത് സഹായിക്കും. Mi Smart Band 6-ൽ സ്റ്റെപ് കൗണ്ട്, ദൂരം, ഹാർട്ട് റേറ്റ് മോണിറ്ററിങ് പോലെയുള്ള ഫീച്ചറുകളും ബാൻഡിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ഷവോമി മാഗ്നറ്റിക് ചാർജർ അവതരിപ്പിച്ചതോടെ ബാൻഡ് ചാർജ് ചെയ്‌യുന്നത് എളുപ്പമായി.

Content Highlights: Best Smartwatches and Fitness bands of 2021

Previous Post

എൽജെഡിയിൽ കൂട്ടരാജി: ഷെയ്ക് പി ഹാരിസ് ഉൾപ്പെടെയുള്ളവർ എങ്ങോട്ട്? പ്രതികരിക്കാതെ നേതൃത്വം

Next Post

വിവാഹപ്രായം ഉയർത്തുന്നത്‌ സ്‌ത്രീശാക്‌തീകരണത്തിന്‌ ഫലപ്രദമല്ല: ജനാധിപത്യ മഹിളാ അസോസിയേഷൻ

Related Posts

Uncategorized

ആക്കുളം കായലിന് പുതുജീവന്‍; 96 കോടിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി

July 7, 2022
7
Uncategorized

Shisha Edelstahl: Dein Guide zum Einkauf von Shishab

May 31, 2022
4
Uncategorized

Buying Guide for Patek Philippe Replica Watches

May 5, 2022
4
Uncategorized

ഓങ്‌ സാൻ സൂകിക്ക്‌ 5 വർഷം തടവ്‌

April 28, 2022
4
ഡ്യുവല്‍-ക്യാമറ,-6.51-ഇഞ്ച്-ഡിസ്‌പ്ലേ;-വിവോ-വൈ15എസ്-ഇന്ത്യയില്‍-അവതരിപ്പിച്ചു
Uncategorized

ഡ്യുവല്‍ ക്യാമറ, 6.51 ഇഞ്ച് ഡിസ്‌പ്ലേ; വിവോ വൈ15എസ് ഇന്ത്യയില്‍ അവതരിപ്പിച്ചു

February 19, 2022
16
ഗാലക്‌സി-ടാബ്-എസ്8-പരമ്പര-അടുത്തയാഴ്ച-ഇന്ത്യയിലെത്തിയേക്കും
Uncategorized

ഗാലക്‌സി ടാബ് എസ്8 പരമ്പര അടുത്തയാഴ്ച ഇന്ത്യയിലെത്തിയേക്കും

February 19, 2022
3
Next Post
വിവാഹപ്രായം-ഉയർത്തുന്നത്‌-സ്‌ത്രീശാക്‌തീകരണത്തിന്‌-ഫലപ്രദമല്ല:-ജനാധിപത്യ-മഹിളാ-അസോസിയേഷൻ

വിവാഹപ്രായം ഉയർത്തുന്നത്‌ സ്‌ത്രീശാക്‌തീകരണത്തിന്‌ ഫലപ്രദമല്ല: ജനാധിപത്യ മഹിളാ അസോസിയേഷൻ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.