Saturday, March 14, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS INDIA

വിവാഹപ്രായം ഉയർത്തുന്നത്‌ സ്‌ത്രീശാക്‌തീകരണത്തിന്‌ ഫലപ്രദമല്ല: ജനാധിപത്യ മഹിളാ അസോസിയേഷൻ

by News Desk
December 17, 2021
in INDIA
0
വിവാഹപ്രായം-ഉയർത്തുന്നത്‌-സ്‌ത്രീശാക്‌തീകരണത്തിന്‌-ഫലപ്രദമല്ല:-ജനാധിപത്യ-മഹിളാ-അസോസിയേഷൻ
0
SHARES
8
VIEWS
Share on FacebookShare on TwitterShare on Whatsapp

ന്യൂഡൽഹി> പെൺകുട്ടികളുടെ വിവാഹപ്രായം 18 വയസ്സിൽ നിന്ന് 21 ആക്കി ഉയർത്താനുള്ള കേന്ദ്ര കാബിനറ്റ് തീരുമാനത്തോട് ശക്തമായി വിയോജിക്കുന്നതായി അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ (AIDWA) . പെൺകുട്ടികളുടെ വിവാഹപ്രായം 21 ആക്കാനുള്ള ഈ സർക്കാർ നീക്കം പിൻവലിക്കണമെന്നും AIDWA പ്രസിഡണ്ട് മാലിനി ഭട്ടാചാര്യയും ജനറൽ സെക്രട്ടറി മറിയം ധവളയും ലീഗൽ അഡ്വൈസർ അഡ്വ. കീർത്തി സിംഗും പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

ജനങ്ങളുടെ ഏറ്റവും അടിസ്ഥാന ആവശ്യങ്ങളായ പോഷകാഹാരം, വിദ്യാഭ്യാസം, തൊഴിൽ എന്നിവ നിറവേറ്റുന്നതിൽ കേന്ദ്ര സർക്കാർ പരാജയപ്പെട്ട ഇന്നത്തെ സാഹചര്യത്തിൽ സ്ത്രീശാക്തീകരണത്തിനായി നടത്തുന്ന ഈ നീക്കം തീർത്തും ഫലപ്രദമല്ല.

പെൺകുട്ടികളുടെ വിവാഹപ്രായം ഉയർത്തുന്നത് ഇഷ്ടമുള്ള ഇണയെ വിവാഹത്തിനായി തെരഞ്ഞെടുക്കുന്നതിൽ നിന്ന് പെൺകുട്ടികളെ തടയുന്നതിന് കാരണമാകുമെന്നതിനാൽ ഈ നീക്കം യഥാർത്ഥത്തിൽ വിപരീതഫലമുണ്ടാക്കും.

ഇഷ്ടപ്പെട്ട വ്യക്തിയെ വിവാഹം ചെയ്യുക എന്നത് തന്നെ ഒരു പെൺകുട്ടിയെ സംബന്ധിച്ചിടത്തോളം വലിയ വെല്ലുവിളി ആയിരിക്കുന്ന ഈ സമൂഹത്തിൽ ഈ നിയമം പെൺകുട്ടികളുടെ ലൈംഗികതയെ നിയന്ത്രിക്കുന്നതിനുള്ള ഒരു മാർഗമായി പ്രവർത്തിക്കും.

പഠനങ്ങളും നമ്മുടെ പൂർവ അനുഭവങ്ങളും തെളിയിക്കുന്നത് ഉഭയസമ്മതത്തോടെയുള്ള ലൈംഗികബന്ധങ്ങൾ പോലും പലതരത്തിൽ ക്രിമിനൽവൽക്കരിക്കപ്പെടുന്നു എന്നതാണ്. ഇവ പലപ്പോഴും തട്ടിക്കൊണ്ടുപോകൽ, ബലാത്സംഗം, ശൈശവ വിവാഹ നിരോധന നിയമം 2006 പ്രകാരമുള്ള മറ്റ് കുറ്റകൃത്യങ്ങൾ എന്നിവയായി ചിത്രീകരിക്കപ്പെടുകയും തുടർന്ന് ബന്ധങ്ങൾ തകരുകയും ഇതിൽ ഉൾപ്പെട്ടിരിക്കുന്ന ആൺകുട്ടി ശിക്ഷിക്കപ്പെടുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ അത്തരം നടപടി സ്ത്രീകളുടെ സ്വകാര്യതയ്ക്കും സ്വയം നിർണയാവകാശത്തിനുമുള്ള അടിസ്ഥാന ഭരണഘടനാ അവകാശങ്ങളെ ബാധിക്കും.

ലിംഗസമത്വം കൊണ്ടുവരാൻ സ്ത്രീകളുടെ വിവാഹപ്രായം ഉയർത്തണമെന്ന വാദവും തെറ്റാണ്. 18 വയസ്സ് പൂർത്തിയാവുമ്പോൾ എല്ലാ വ്യക്തികൾക്കും വോട്ടവകാശവും കരാറുകളിൽ ഏർപ്പെടാനുള്ള അവകാശവും ലഭിക്കുന്നു. അതിനാൽ ആൺകുട്ടികളുടെ വിവാഹ പ്രായം 18 വയസ്സായി നിജപ്പെടുത്തി കുറയ്ക്കണമെന്ന് AIDWA മുമ്പ് ആവശ്യപ്പെട്ടിരുന്നു. ആൺകുട്ടികളുടെ വിവാഹപ്രായം 18 ആക്കണമെന്ന് 18-ാം നിയമ കമ്മീഷനും ശുപാർശ ചെയ്തിരുന്നു. ഇത് ആൺകുട്ടിയെ വിവിധ ക്രിമിനൽ ശിക്ഷകൾക്ക് വിധേയമാക്കുന്നതിൽ നിന്ന് തടയുന്നതിനു വേണ്ടിയായിരുന്നു.

ഐസിഡിഎസ്, വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം തുടങ്ങിയ പോഷകാഹാര പരിപാടികൾക്ക് മതിയായ വിഭവങ്ങൾ അനുവദിക്കാൻ വിസമ്മതിക്കുന്ന കേന്ദ്രസർക്കാർ നയത്തിൽ നിന്നും ശ്രദ്ധ തിരിച്ചു വിടാനുള്ള തന്ത്രമാണ് വിവാഹപ്രായം വർധിപ്പിക്കാനുള്ള ഈ നീക്കം . മുൻപ് സൂചിപ്പിച്ചതുപോലെ, ജനനം മുതൽ സ്ത്രീകളുടെ പോഷകാഹാര നിലവാരം കുറവാണെങ്കിൽ, 21-ാം വയസ്സിൽ വിവാഹിതരാകുകയും അതിനുശേഷം കുട്ടികൾ ഉണ്ടാകുന്നതും വഴി മാതൃ -ശിശു ആരോഗ്യമോ മരണനിരക്കോ മെച്ചപെടുത്താൻ കഴിയില്ലെന്നും പ്രസ്താവനയിൽ പറഞ്ഞു.

Previous Post

ഫിറ്റ്‌നസ് ട്രാക്കിന് ആരാധകര്‍ ഏറിയ കാലം; 2021-ലെ ജനപ്രിയ സ്മാര്‍ട് വാച്ചുകള്‍

Next Post

കേരളത്തിൽ 3471 പേര്‍ക്ക് കൂടി കൊവിഡ്; ആകെ മരണം 44,189

Related Posts

കർഷകർക്ക്‌-കിട്ടുന്നത്‌-വിപണിവിലയുടെ-മൂന്നിലൊന്ന്‌-മാത്രം-;-റിസർവ്‌-ബാങ്കിന്റെ-പഠന-റിപ്പോർട്ട്‌
INDIA

കർഷകർക്ക്‌ കിട്ടുന്നത്‌ വിപണിവിലയുടെ മൂന്നിലൊന്ന്‌ മാത്രം ; റിസർവ്‌ ബാങ്കിന്റെ പഠന റിപ്പോർട്ട്‌

October 8, 2024
73
മുഹമ്മദ്‌-സുബൈറിനെതിരെ-
യുപി-പൊലീസ്‌-കേസെടുത്തു
INDIA

മുഹമ്മദ്‌ സുബൈറിനെതിരെ 
യുപി പൊലീസ്‌ കേസെടുത്തു

October 8, 2024
85
പിഡിപിയുമായി-സഖ്യത്തിന്‌-തയ്യാറെന്ന്‌-
ഫാറൂഖ്‌-അബ്ദുള്ള
INDIA

പിഡിപിയുമായി സഖ്യത്തിന്‌ തയ്യാറെന്ന്‌ 
ഫാറൂഖ്‌ അബ്ദുള്ള

October 8, 2024
109
ലഡാക്കിന്-പൂർണ-സംസ്ഥാന-പദവി-;-വാങ്‌ചുക്കിന്-സിപിഐ-എം-പിന്തുണ
INDIA

ലഡാക്കിന് പൂർണ സംസ്ഥാന പദവി ; വാങ്‌ചുക്കിന് സിപിഐ എം പിന്തുണ

October 8, 2024
62
ഇടതുപക്ഷ-പാർടികളുടെ-നേതൃത്വത്തിൽ-യുദ്ധവിരുദ്ധദിനം-ആചരിച്ചു
INDIA

ഇടതുപക്ഷ പാർടികളുടെ നേതൃത്വത്തിൽ യുദ്ധവിരുദ്ധദിനം ആചരിച്ചു

October 8, 2024
57
ജനവിധി-ഭയന്ന്‌-ബിജെപി;-ജമ്മു-കശ്മീർ-നിയമസഭലേക്ക്-അംഗങ്ങളെ-നാമനിർദ്ദേശം-ചെയ്യാൻ-ഗവർണർക്ക്‌-അധികാരം-നൽകി-കേന്ദ്രം
INDIA

ജനവിധി ഭയന്ന്‌ ബിജെപി; ജമ്മു കശ്മീർ നിയമസഭലേക്ക് അംഗങ്ങളെ നാമനിർദ്ദേശം ചെയ്യാൻ ഗവർണർക്ക്‌ അധികാരം നൽകി കേന്ദ്രം

October 8, 2024
70
Next Post
കേരളത്തിൽ-3471-പേര്‍ക്ക്-കൂടി-കൊവിഡ്;-ആകെ-മരണം-44,189

കേരളത്തിൽ 3471 പേര്‍ക്ക് കൂടി കൊവിഡ്; ആകെ മരണം 44,189

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.