പിന്തള്ളിയത് 80 രാജ്യങ്ങളിലെ സുന്ദരികളെ
70 മത് എഡിഷൻ പട്ടം നേടിയ 21 – കാരിയായ ഹർനാസ് പിന്തള്ളിയത് 80 രാജ്യങ്ങളിലെ സുന്ദരികളെ. ഈ യാത്രയിൽ ഹർനാസ് തന്റെ ആരോഗ്യം, സൗന്ദര്യം, ഏകാഗ്രത എന്നിവ കാത്തുസൂക്ഷിക്കാൻ എന്തൊക്കെ കാര്യങ്ങളാണ് ചെയ്തത് എന്നറിയാം.
യോഗയും മെഡിറ്റേഷനും
ഹർനാസ് എല്ലാദിവസവും യോഗയും മെഡിറ്റേഷനും പരിശീലിക്കുന്നുണ്ടായിരുന്നു. തന്റെ ചുറ്റിലുമുള്ളവരോട് ആഴത്തിൽ ബന്ധപ്പെടാൻ ഇത് തന്നെ സഹായിക്കുന്നുവെന്ന് ഹർനാസ് പറയുന്നു.
വ്യായാമം മുടക്കില്ല
ദിവസേനയുള്ള വ്യായാമം ദിവസേനയുള്ള വ്യായാമത്തിൽ വെയിറ്റ് മാനേജ്മെൻറ് സ്ട്രെങ്ത് ട്രെയിനിങ് അതുപോലെ ട്രെഡ്മിൽ റണ്ണിങ് എല്ലാം ഉൾപ്പെടുത്തിയിരുന്നു.
നീന്തൽ
നീന്തൽ ഒരുപാട് ഇഷ്ടപ്പെടുന്ന ആളാണ് ഹർനാസ്. ഇത് ശാന്തതയോടും ഉന്മേഷത്തോടെയുമിരിക്കാൻ ഒരുപാട് സഹായിക്കുന്നു.
പ്രിയം കുതിരസവാരി
തൻറെ വിശ്രമ ഇടവേളകളിൽ കുതിരസവാരിയും സൈക്ലിങും ചെയ്യാൻ ഹർനാസ് ഇഷ്ടപ്പെടുന്നു.
വെള്ളം കുടിക്കുന്നതിൽ നോ കോംപ്രമൈസ്
ശരീരത്തിൽ ജലാംശം കാത്തുസൂക്ഷിക്കുന്നതിൽ ഹർനാസ് ഒരു വിട്ടുവീഴ്ചയും വരുത്താറില്ല. എല്ലാ സമയവും ഹൈഡ്രേറ്റഡ് ആയി ഇരിക്കാൻ ഈ വിശ്വസുന്ദരി ശ്രദ്ധിക്കുന്നു. പഞ്ചസാര, റിഫൈൻഡ് ഭക്ഷണ പദാർത്ഥങ്ങൾ എന്നിവയെല്ലാം ഒഴിവാക്കിയ ഒരു ബേസിക് ഡയറ്റ് ഫോളോ ചെയ്തിരുന്നു.
ഇഷ്ടം പഞ്ചാബി ഫുഡ്
പഞ്ചാബി ഭക്ഷണം കഴിക്കാനാണ് ഹർനാസിന് കൂടുതൽ ഇഷ്ടം. വീട്ടിലുണ്ടാക്കിയ വൃത്തിയുള്ളതും ആരോഗ്യ സമ്പുഷ്ടവുമായ ഭക്ഷണം കഴിക്കാൻ ആണ് ഹർനാസിന് കൂടുതൽ പ്രിയം.
പാചകത്തിലും ഒരു കൈ
ഭക്ഷണം കഴിക്കാൻ മാത്രമല്ല ആരോഗ്യ സമ്പുഷ്ടമായ ആഹാരം പാചകം ചെയ്യാനും ഹർനാസ് ഇഷ്ടപ്പെടുന്നു.