Thursday, March 19, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home HEALTH

Weight Loss Diet : ഭാരം നിയന്ത്രിക്കാൻ പാൽ – പഴം ഡയറ്റ്, ഇതാ ഇങ്ങനെ

by News Desk
December 15, 2021
in HEALTH
0
weight-loss-diet-:-ഭാരം-നിയന്ത്രിക്കാൻ-പാൽ-–-പഴം-ഡയറ്റ്,-ഇതാ-ഇങ്ങനെ
0
SHARES
4
VIEWS
Share on FacebookShare on TwitterShare on Whatsapp

Banana And : എന്ത് ചെയ്തിട്ടാണെങ്കിലും പല വഴികൾ തേടുന്നവരാണ് പല ആളുകളും. വണ്ണം കുറയ്ക്കാൻ പട്ടിണി കിടക്കുന്നവർ വരെ നമുക്കിടയിലുണ്ട്. ആഹാരക്രമത്തിൽ നിയന്ത്രണങ്ങൾ കൊണ്ടുവന്നും വ്യായാമം പതിവാക്കിയുമെല്ലാം ഭാരം ക്രമപ്പെടുത്താൻ ശ്രമിക്കുമ്പോൾ ഇത്തരം കാര്യങ്ങൾ ആരോഗ്യകരമായിരിക്കേണ്ടതും പ്രധാനമാണ്. ഭാരം കുറയ്ക്കാൻ സഹായിക്കുന്ന പല തരം ഡയറ്റ് പ്ലാനുകൾ നിലവിലുണ്ട്. ഒരു ഡയറ്റ് തിരഞ്ഞെടുക്കുമ്പോൾ അത് ഒരു വിദഗ്ധ അഭിപ്രായം തേടിയ ശേഷം മാത്രം പിന്തുടരുക. കാരണം, ഓരോരുത്തരുടെയും ആരോഗ്യവും ശരീരപ്രകൃതിയുമെല്ലാം വ്യത്യസ്ത രീതിയിലാണ്. ഒരു വ്യക്തിക്ക് ഗുണം ലഭിച്ച ഏതെങ്കിലുമൊരു ഭക്ഷണ ശീലം ഒരു പക്ഷെ നിങ്ങൾക്ക് യോജിക്കണമെന്നില്ല. അതിനാൽ വിദഗ്ധ നിർദ്ദേശത്തോടെ മാത്രം ഇത്തരം കാര്യങ്ങൾ പിന്തുടരുക!

ചേർന്ന ഡയറ്റ്
കൃത്യമായി പിന്തുടർന്നാൽ ഭാരം നിയന്ത്രിക്കാൻ സഹായിക്കുന്ന ഏറ്റവും മികച്ച ഡയറ്റുകളിൽ ഒന്നാണിത്. എന്നാൽ ഈ രീതി ആരംഭിക്കുന്നതിന് മുമ്പ് അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്.

അടിസ്ഥാനപരമായി, ഈ ഭക്ഷണക്രമം പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ പഴം മാത്രം കഴിക്കുന്നതും പാൽ കുടിക്കുന്നതുമായ ഡയറ്റ് ആണ്. ഈ പ്രത്യേക ഭക്ഷണക്രമത്തിന് പിന്നിലെ പ്രധാന ആശയം സാധാരണയേക്കാൾ കുറഞ്ഞ കലോറി ഉപഭോഗം, ആരോഗ്യം ത്യജിക്കാതെ നേടുക എന്നതായിരുന്നു. ഇത് ഇനിപ്പറയുന്ന പ്രകാരം ചെയ്യുന്ന ഒരു ലളിതമായ ഡയറ്റ് പ്ലാനാണ്:

പ്രഭാതഭക്ഷണം: രണ്ട് വാഴപ്പഴവും ഒരു കപ്പ് (250 മില്ലി) ചെറുചൂടുള്ള കൊഴുപ്പ് നീക്കം ചെയ്ത പാലും

ഇടയ്ക്ക്: 3 ഗ്ലാസ് വെള്ളം കുടിക്കുക

ഉച്ചഭക്ഷണം: രണ്ട് വാഴപ്പഴം, ഒരു കപ്പ് (250 മില്ലി) ചെറുചൂടുള്ള പാൽ

അത്താഴം: രണ്ട് വാഴപ്പഴം+ ഒരു കപ്പ് (250 മില്ലി) ചെറുചൂടുള്ള പാൽ

ശ്രദ്ധിക്കുക : നിങ്ങൾക്ക് ഒന്നുകിൽ പാലും പഴവും ഉപയോഗിച്ച് ഷേക്ക് തയ്യാറാക്കാം അല്ലെങ്കിൽ അവ പ്രത്യേകം പ്രത്യേകം കഴിക്കാം.

പാൽ – പഴം ഡയറ്റ് ഭാരം കുറയ്ക്കാൻ എങ്ങനെ സഹായിക്കുന്നു?
ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന രണ്ട് ഭക്ഷണങ്ങളാണ് പാലും പഴവും. ഈ ഭക്ഷണക്രമം കർശനമായി പിന്തുടരുന്ന ഏതൊരാളും ഒരു ദിവസം 1000 കലോറിയിൽ താഴെ മാത്രമേ കഴിക്കൂ, ഇത് ക്രമേണ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു. ഒരു ഇടത്തരം വാഴപ്പഴത്തിൽ പരമാവധി 100 കലോറിയും ഒരു കപ്പ് പാട നീക്കിയ പാലിൽ (250 മില്ലി) 80 കലോറിയും ഉണ്ട്. അതിനാൽ, 6 വാഴപ്പഴം ഒരു ദിവസം 600 കലോറിക്ക് തുല്യമാണ്, 3 കപ്പ് കൊഴുപ്പ് നീക്കം ചെയ്ത പാൽ ഒരു ദിവസം 240 കലോറിക്ക് തുല്യമാണ്. മൊത്തത്തിൽ, നിങ്ങൾ 900 കലോറിയിൽ കൂടുതൽ കഴിക്കുന്നില്ല എന്ന് ഇത് ഉറപ്പാക്കുന്നു.

പാൽ – പഴം ഡയറ്റിന്റെ ആരോഗ്യ ഗുണങ്ങൾ
ഈ ഡയറ്റ് പ്ലാൻ നൽകുന്ന നിരവധി ഗുണങ്ങളുണ്ട്. അവ എന്തൊക്കെയെന്ന് നമുക്ക് ഒന്ന് നോക്കാം!

വാഴപ്പഴത്തിന്റെ ഗുണങ്ങൾ:
* ദീർഘനേരത്തേക്ക് നിങ്ങളുടെ വയർ നിറഞ്ഞിരിക്കുന്നതായി തോന്നാൻ വാഴപ്പഴം സഹായിക്കുന്നു, ആരോഗ്യത്തിന് പ്രശ്‌നം സൃഷ്ടിക്കുന്ന ഒന്നും കഴിക്കാൻ ഇതിനാൽ നിങ്ങൾക്ക് തോന്നില്ല.

* ഇതിൽ നാരുകൾ അടങ്ങിയിട്ടുണ്ട്, ഇത് സുഗമമായ ദഹനത്തിന് സഹായിക്കുകയും ശരീരത്തിൽ നിന്ന് വിഷവസ്തുക്കളെ പുറന്തള്ളാൻ സഹായിക്കുകയും ചെയ്യുന്നു.

* വിറ്റാമിനുകളുടെയും ധാതുക്കളുടെയും സമ്പന്നമായ ഉറവിടമാണ് വാഴപ്പഴം, പ്രധാനമായും പൊട്ടാസ്യം ഇവയിൽ അടങ്ങിയിരിക്കുന്നു. ഒരു ഇടത്തരം വാഴപ്പഴം ഏകദേശം 422 മില്ലിഗ്രാം പൊട്ടാസ്യം നൽകുന്നു.

പാട നീക്കിയ പാലിന്റെ ഗുണങ്ങൾ:
* പാട നീക്കിയ പാലിന്റെ പ്രഥമവും പ്രധാനവുമായ ഗുണം അത് കൊഴുപ്പ് രഹിതമാണ് എന്നതാണ്. കൂടാതെ, ഇത് കാൽസ്യം, പ്രോട്ടീൻ എന്നിവയുടെ സമ്പന്നമായ ഉറവിടമാണ്. വാസ്തവത്തിൽ, കൊഴുപ്പ് നീക്കം ചെയ്ത പാൽ എല്ലാവരുടെയും ദൈനംദിന ഭക്ഷണക്രമത്തിന്റെ ഭാഗമായിരിക്കണം.

* കൊഴുപ്പ് നീക്കിയ പാലിൽ അടങ്ങിയിരിക്കുന്ന പ്രോട്ടീനുകൾ ശക്തവും നന്നായി വികസിപ്പിച്ചതുമായ ശരീര പേശികൾ ഉണ്ടാവാൻ സഹായിക്കുന്നു.

* കാൽസ്യത്തിന്റെ സമ്പന്നമായ ഉറവിടമായതിനാൽ, കൊഴുപ്പ് നീക്കം ചെയ്ത പാൽ കുടിക്കുന്നത് ശരീരത്തിന്റെ ശരിയായ വളർച്ചയ്ക്കും എല്ലുകളുടെ കരുത്തിനും സഹായിക്കും. കൂടാതെ, ഹോർമോണുകളുടെ ശരിയായ പ്രവർത്തനത്തിനും ഇത് ഗുണകരമായി പ്രവർത്തിക്കുന്നു.

പാൽ – പഴം ഡയറ്റിൽ ഉൾപ്പെടുത്താവുന്നവ
ഓട്‌സ് അല്ലെങ്കിൽ ഗോതമ്പ് ധാന്യങ്ങൾ പോലുള്ള ധാന്യങ്ങൾ നിങ്ങളുടെ ഭക്ഷണക്രമത്തിൽ ചേർത്തുകൊണ്ട് നിങ്ങൾക്ക് ഈ ഭക്ഷണക്രമം മാറ്റാം, ഇത് ഒരു നേരത്തെ വാഴപ്പഴം- പാൽ ഭക്ഷണത്തിന് പകരം നിങ്ങൾക്ക് കഴിക്കാവുന്നതാണ്. അതല്ലെങ്കിൽ, കുറച്ച് ബെറി പഴങ്ങളും കുറച്ച് ഡ്രൈ ഫ്രൂട്ടുകളും പഴം, പാൽ എന്നിവയുമായി ചേർത്ത് നിങ്ങൾക്ക് ആരോഗ്യകരമായ സ്മൂത്തി തയ്യാറാക്കി കുടിക്കാം.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ഈ ഭക്ഷണക്രമം കുറഞ്ഞ കലോറി ഉള്ള ഭക്ഷണക്രമമായതിനാൽ, നിങ്ങൾ ഒരുപാട് കാര്യങ്ങൾ മനസ്സിൽ സൂക്ഷിക്കേണ്ടതുണ്ട്. നിങ്ങൾ ഇത് ആരംഭിക്കുന്നതിന് മുമ്പ് മനസ്സിൽ സൂക്ഷിക്കേണ്ട ചില പ്രധാന കാര്യങ്ങൾ ഇതാണ്:

* നിങ്ങളുടെ കലോറി ഉപഭോഗം നിങ്ങൾ സാധാരണ ചെയ്യുന്നതിനേക്കാൾ കുറവായതിനാൽ, നിങ്ങൾക്ക് മനോനിലയിൽ മാറ്റങ്ങളും ബലഹീനതയും അനുഭവപ്പെടാം, ഇത് സാധാരണമാണ്. ക്ഷീണം തോന്നുന്നെങ്കിൽ ലഘുഭക്ഷണമായി വെജിറ്റബിൾ സൂപ്പ് പോലുള്ളവ ഉൾപ്പെടുത്താം.

* ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യം, സ്ത്രീകൾ അവരുടെ ആർത്തവമുള്ള സമയത്ത് ഈ ഭക്ഷണക്രമം പിന്തുടരരുത് എന്നതാണ്. അല്ലെങ്കിൽ, നിങ്ങളുടെ ആർത്തവസമയത്ത് ഇത് തുടരാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, വിറ്റാമിൻ, മിനറൽ സപ്ലിമെന്റുകൾ കഴിക്കാൻ മറക്കരുത്, അവയും ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രം.

* പാലും പഴവും ചേർന്ന ഭക്ഷണക്രമം നാല് ദിവസത്തിൽ കൂടുതൽ ചെയ്യരുത്. നിങ്ങൾക്ക് കൂടുതൽ ശരീരഭാരം കുറയ്ക്കാൻ ആഗ്രഹമുണ്ടെങ്കിൽ, ഒരാഴ്ചത്തെ ഇടവേളയ്ക്ക് ശേഷം നിങ്ങൾക്ക് ഈ ഡയറ്റ് വീണ്ടും ചെയ്യാം.

ഈ ഡയറ്റ് ചെയ്യുമ്പോൾ നിങ്ങൾ സ്വയം സമ്മർദ്ദം ചെലുത്തുന്നില്ലെന്ന് ഉറപ്പാക്കുക. ഈ ഉപ്പ് രഹിത ഭക്ഷണ പദ്ധതി എല്ലാവർക്കും പ്രവർത്തിക്കുന്നത് ഒരുപോലെയാകില്ല. അതിനാൽ ഈ ഡയറ്റ് ഒരു വിദഗ്ധ നിർദ്ദേശത്തിന്റെ പിന്തുണയോടെ മാത്രം ചെയ്യുക!

Previous Post

ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിങ്ങും വിടവാങ്ങി; മരണം സ്ഥിരീകരിച്ച് വ്യോമസേന

Next Post

Toothache : പല്ലുവേദനയിൽ നിന്ന് ആശ്വാസം കിട്ടാൻ പരിഹാരം വീട്ടിൽ തന്നെയുണ്ട്!

Related Posts

കേരളത്തിൻ്റെ ആരോഗ്യമേഖലയെ പറ്റി കൂടുതൽ അറിയുവാനും , സഹകരിക്കാനും ഓസ്‌ട്രേലിയൻ സംഘം കേരളം സന്ദർശിച്ചു.
AUSTRALIA

കേരളത്തിൻ്റെ ആരോഗ്യമേഖലയെ പറ്റി കൂടുതൽ അറിയുവാനും , സഹകരിക്കാനും ഓസ്‌ട്രേലിയൻ സംഘം കേരളം സന്ദർശിച്ചു.

October 14, 2023
542
സവാള-പച്ചയ്ക്ക്-കഴിച്ചാൽ-പലതുണ്ട്-ഗുണങ്ങൾ
HEALTH

സവാള പച്ചയ്ക്ക് കഴിച്ചാൽ പലതുണ്ട് ഗുണങ്ങൾ

September 9, 2023
259
ഇഞ്ചി-ആൾ-ചില്ലറക്കാരനല്ല,-ദിവസവും-ഭക്ഷണത്തിൽ-ഉൾപ്പെടുത്തിയാൽ-പലതുണ്ട്-ഗുണങ്ങൾ
HEALTH

ഇഞ്ചി ആൾ ചില്ലറക്കാരനല്ല, ദിവസവും ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ പലതുണ്ട് ഗുണങ്ങൾ

September 9, 2023
155
വയറും-തടിയും-കുറയ്ക്കാന്‍-ജീരകവെള്ളം-തയ്യാറാക്കേണ്ട-വിധം….
HEALTH

വയറും തടിയും കുറയ്ക്കാന്‍ ജീരകവെള്ളം തയ്യാറാക്കേണ്ട വിധം….

September 8, 2023
180
40-കഴിഞ്ഞ-സ്ത്രീകളും-പുരുഷന്മാരും-ശ്രദ്ധിക്കേണ്ട-ചില-കാര്യങ്ങൾ
HEALTH

40 കഴിഞ്ഞ സ്ത്രീകളും പുരുഷന്മാരും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ

September 7, 2023
81
തടിയും-വയറും-പെട്ടെന്ന്-കുറയാന്‍-വെറുംവയറ്റില്‍-ഈന്തപ്പഴം
HEALTH

തടിയും വയറും പെട്ടെന്ന് കുറയാന്‍ വെറുംവയറ്റില്‍ ഈന്തപ്പഴം

September 7, 2023
14
Next Post
toothache-:-പല്ലുവേദനയിൽ-നിന്ന്-ആശ്വാസം-കിട്ടാൻ-പരിഹാരം-വീട്ടിൽ-തന്നെയുണ്ട്!

Toothache : പല്ലുവേദനയിൽ നിന്ന് ആശ്വാസം കിട്ടാൻ പരിഹാരം വീട്ടിൽ തന്നെയുണ്ട്!

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.