Wednesday, March 18, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home HEALTH

Kidney Health : വൃക്കയുടെ പ്രവർത്തനം തകരാറിലാണോ? ഈ ലക്ഷണങ്ങൾ അവഗണിക്കരുത്

by News Desk
December 13, 2021
in HEALTH
0
kidney-health-:-വൃക്കയുടെ-പ്രവർത്തനം-തകരാറിലാണോ?-ഈ-ലക്ഷണങ്ങൾ-അവഗണിക്കരുത്
0
SHARES
20
VIEWS
Share on FacebookShare on TwitterShare on Whatsapp

: വൃക്കകൾ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവങ്ങളിൽ ഒന്നാണ്. ശരീരത്തെ ശുദ്ധീകരിച്ചു കൊണ്ട് വിഷാംശം പുറന്തള്ളുന്നതിൽ ഇതിനു പ്രധാന പങ്കുണ്ട്. വൃക്കയുടെ ആരോഗ്യ കാര്യത്തിൽ വേണ്ടത്ര ശ്രദ്ധ നൽകാത്തത് പലപ്പോഴും ശരീരത്തിൽ സങ്കീർണതകളിലേക്ക് നയിച്ചേക്കാം. ഇന്ന് നാം അടങ്ങുന്ന ജനവിഭാഗം വൃക്കരോഗ ലക്ഷണങ്ങളെ കൂടുതലായി നേരിടേണ്ടി വരുന്നുണ്ട് എന്നറിയുമ്പോൾ ഉറപ്പായും നിങ്ങൾ ആശ്ചര്യപ്പെടും. കണക്കെടുത്താൽ ഇന്ന് മറ്റ് രോഗങ്ങൾ പോലെ തന്നെ ഏറ്റവും കൂടുതൽ നേരിടേണ്ടിവരുന്ന രോഗലക്ഷണങ്ങളുടെ കൂട്ടത്തിൽ ഇതും ഉണ്ടെന്നു പറയാം. പണ്ടൊക്കെ രക്താതിമർദ്ദം, പ്രമേഹം അല്ലെങ്കിൽ വൃക്കരോഗങ്ങളുടെ കുടുംബ ചരിത്രമുള്ളവരിൽ മാത്രമാണ് കൂടുതലായും വൃക്കരോഗങ്ങൾ സാധാരണയായി കണ്ടുവരുന്നത്. എന്നാൽ ഇന്നത്തെ കാര്യം അങ്ങനെയല്ല. ഒരാളുടെ നിത്യജീവിതത്തെ അപകടത്തിലേക്ക് തള്ളിവിടാൻ കഴിയുന്ന വൃക്കരോഗങ്ങൾക്ക് കാരണമായി മാറാൻ പ്രായാധിക്യം, കുറഞ്ഞ ജനന ഭാരം, ദീർഘകാലമായ ചില മരുന്നുകളുടെ ഉപയോഗം, അമിതവണ്ണം എന്നിവ ഉൾപ്പെടാം. ഒരാൾക്ക് വൃക്കസംബന്ധമായ എന്തെങ്കിലും ആരോഗ്യ പ്രശ്‌നമുണ്ടോ എന്ന് എങ്ങനെ തിരിച്ചറിയാവും ? വൃക്കരോഗത്തിന്റെ ഏറ്റവും സാധാരണമായ ഏഴ് അടയാളങ്ങൾ ഇതാ.

ഉറക്ക പ്രശ്നങ്ങൾ
വൃക്ക രോഗം ബാധിച്ചവരിൽ ഉറക്കക്കുറവ് ഒരു സാധാരണ പ്രശ്‌നമാണ്. നിങ്ങളുടെ വൃക്കകൾ ശരിയായി ഫിൽട്ടർ ചെയ്യാതെ വരുമ്പോൾ വിഷവസ്തുക്കൾ മൂത്രത്തിലൂടെ ശരീരത്തിൽ നിന്ന് പുറത്തുപോകുന്നതിനു പകരം രക്തത്തിൽ തങ്ങിനിൽക്കുന്നു, ഇത് ഉറക്കത്തെ മോശപ്പെട്ട രീതിയിൽ ബാദിക്കുന്നതിന് കാരണമാകുന്നു. സാധാരണക്കാരെ അപേക്ഷിച്ച് വിട്ടുമാറാത്ത ബാധിച്ചവരിൽ സ്ലീപ് അപ്നിയ ലക്ഷണങ്ങൾ ബാധിക്കുന്നത് സാധാരണമാണ്.

ചർമ്മ പ്രശ്നങ്ങൾ
നമ്മുടെ ആരോഗ്യവുമായി ബന്ധപ്പെട്ട് വൃക്കകൾ പ്രഥമസ്ഥാനം വഹിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ചർമ്മ പ്രശ്നങ്ങളുണ്ടെങ്കിൽ, ഇത് വൃക്കരോഗത്തിന്റെ സൂചനയാകാനുള്ള സാധ്യതയും വിട്ടുകളയാൻ ആവില്ല. വരണ്ടതും ചൊറിച്ചിൽ ഉള്ളതുമായ ചർമ്മം പോഷകക്കുറവിൻറെയും അസ്ഥികളുടെയും രോഗങ്ങളെ സൂചിപ്പിക്കുന്നതാണ്. ഇത് വൃക്ക രോഗങ്ങളുമായും ബന്ധപ്പെട്ടിരിക്കുന്നു. രക്തത്തിലെ ധാതുക്കളുടെയും പോഷകങ്ങളുടെയും ശരിയായ സന്തുലിതാവസ്ഥ നിലനിർത്താൻ വൃക്കകൾക്ക് കഴിയാതെ വരുമ്പോഴാണ് ഇത്തരത്തിൽ ലക്ഷണങ്ങൾ പ്രകടമാകുന്നത്. ഈ അവസ്ഥ ചർമത്തിൽ വരൾച്ചയും ചൊറിച്ചിലും ഉണ്ടാക്കുന്നു.

വീർത്ത കണ്ണുകൾ
വൃക്കരോഗങ്ങൾ ശരീരത്തിൽ പെരിയോർബിറ്റൽ എഡിമയ്ക്ക് കാരണമാകും. പലപ്പോഴും ഇത് നിങ്ങളുടെ കണ്ണുകൾക്ക് ചുറ്റുമുള്ള ഭാഗത്തെ വീക്കത്തിലേക്ക് നയിച്ചേക്കാം. ഈ വീക്കത്തിന് കാരണം വൃക്കകളുടെ ആരോഗ്യക്കുറവ് മൂലം ശരീരത്തിൽ സംഭവിക്കുന്ന പ്രോട്ടീൻ ചോർച്ചകളാണ്. ലക്ഷണങ്ങൾ തിരിച്ചറിഞ്ഞ് പ്രതിവിധികൾ തേടാൻ ശ്രമിച്ചില്ലെങ്കിൽ അവസ്ഥ വഷളാകാം.

പേശീവലിവ്

വൃക്കരോഗമുള്ളവരിൽ പേശിവലിവ് ലക്ഷണങ്ങൾ സാധാരണമാണ്. ശരീരത്തിലെ ദ്രാവകങ്ങളുടെയും ഇലക്ട്രോലൈറ്റുകളുടെയും അസന്തുലിതാവസ്ഥ മൂലമാണ് പലപ്പോഴും ഇത് ഉണ്ടാകുന്നത്. നാഡീ ക്ഷതം, രക്തപ്രവാഹ പ്രശ്നങ്ങൾ എന്നിവയും ഇതിന് കാരണമാകുന്നു. വൃക്കകളുടെ പ്രവർത്തനം തകരാറിലാകുന്നത് ഇതിന് വഴിയൊരുക്കി കൊടുക്കുന്നു. ശരീരത്തിലെ കാൽസ്യം, ഫോസ്ഫറസ് എന്നിവയുടെ അളവ് കുറയുന്നതും പേശിവലിവ് ക്ഷണിച്ചുവരുത്തുന്നു.

നീരുവീക്കം
നിങ്ങളുടെ കാലുകളിലും കണങ്കാലുകളിലും നീർവീക്കം പ്രത്യക്ഷപ്പെടുന്നത് നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ? ഉണ്ടെങ്കിൽ അത് വൃക്കരോഗത്തിന്റെ ലക്ഷണമാകാം. ശരീരത്തിലെ അധിക ദ്രാവകം നീക്കം ചെയ്യാൻ വൃക്കകൾക്ക് കഴിയാതെ വരുമ്പോൾ, ചില സന്ദർഭങ്ങളിൽ ഇത് കാലുകൾ, കണങ്കാൽ, പാദങ്ങൾ, കൈകൾ എന്നിവയിൽ വീക്കം ഉണ്ടാക്കുന്നു. അതുകൊണ്ടുതന്നെ ഇത് കുറയ്ക്കാൻ സഹായിക്കുന്നതിനായി ഭക്ഷണങ്ങളിലെ ദ്രാവകളിലെ ഉപ്പിൻ്റെ ഉപഭോഗം കുറയ്ക്കാൻ നിർദ്ദേശിക്കുന്നു.

മൂത്രത്തിൽ മാറ്റങ്ങൾ
വൃക്കകളാണ് ശരീരത്തിലെ ദ്രാവകം ഫിൽറ്റർ ചെയ്തു മൂത്രം ഉൽപ്പാദിപ്പിക്കുന്നത്. നിങ്ങളുടെ വൃക്കകൾ ശരിയായ രീതിയിൽ പ്രവർത്തിക്കാതെ വരുമ്പോൾ ഇതുമായി ബന്ധപ്പെട്ട മാറ്റങ്ങൾ പ്രകടമാകാം. ഇടയ്ക്കിടെ മൂത്രമൊഴിക്കാൻ പ്രേരിപ്പിക്കുന്നത് വൃക്കരോഗങ്ങളുടെ സൂചനയായിരിക്കാം. രാത്രിയിൽ കൂടുതൽ മൂത്രമൊഴിക്കുന്ന സാഹചര്യം വൃക്കരോഗത്തിന്റെ ലക്ഷണവുമാകാം. വൃക്കയുടെ ഫിൽട്ടറുകൾ വേണ്ട രീതിയിൽ പ്രവർത്തിക്കാതെ വരുമ്പോഴുണ് ഇത് സംഭവിക്കുന്നത്. ഇത് മൂത്രമൊഴിക്കാനുള്ള ത്വര വർദ്ധിപ്പിക്കും.

വിശപ്പ്

നാഷണൽ സെന്റർ ഫോർ ബയോടെക്നോളജിയുടെ പഠനങ്ങൾ പ്രകാരം, വിട്ടുമാറാത്ത വൃക്കരോഗമുള്ളവരിൽ ഗ്ലോമെറുലാർ ഫിൽട്ടറേഷൻ നിരക്ക് ക്രമാതീതമായി കുറയുന്നത് ഭക്ഷണത്തിന്റെ ഗണ്യമായ കുറവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന് സൂചിപ്പിക്കുന്നു. അതുകൊണ്ടുതന്നെ വിശപ്പില്ലായ്മയും ശരീര ഭാരക്കുറവും വൃക്കരോഗത്തിന്റെ ലക്ഷണമായി കണക്കാക്കാം.

വൃക്കയുടെ ആരോഗ്യം നിലനിർത്താൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കാം:
– ശാരീരികമായി സജീവമായിരിക്കുക, ദിവസവും വ്യായാമം ചെയ്യുക

– യോഗയും ധ്യാനവും പരിശീലിക്കുക

– ധാന്യങ്ങൾ, പുതിയ പഴങ്ങൾ, പച്ചക്കറികൾ, പയർവർഗ്ഗങ്ങൾ, നട്സുകൾ എന്നിവ അടങ്ങിയ സമീകൃതാഹാരം കഴിച്ച് ആരോഗ്യകരമായ ഭാരം നിലനിർത്തുക

എന്താണ് ഒഴിവാക്കേണ്ടത്?
– ജങ്ക് ഫുഡ്, മസാലകൾ, സംസ്കരിച്ച ഭക്ഷണങ്ങൾ എന്നിവ

– വൃക്കകളുടെ ആരോഗ്യത്തിന് വെള്ളം കുടിക്കേണ്ടത് പ്രധാനമാണ്. എന്നാൽ അമിതമായ അളവിൽ വെള്ളം കുടിക്കരുത്, കാരണം ഇത് വൃക്കകളെ സമ്മർദ്ദത്തിലാക്കും

– മദ്യവും പുകവലിയും വേണ്ടെന്ന് വയ്ക്കുക. പുകവലി രക്തക്കുഴലുകളെ നശിപ്പിക്കും, ഇത് വൃക്കകളിലേക്കുള്ള രക്തയോട്ടം കുറയ്ക്കും.

– സപ്ലിമെന്റുകളുടെ ഉപയോഗം നിങ്ങളുടെ വൃക്കകളെ ബാധിക്കുമെന്നതിനാൽ ഡോക്ടറുമായി ആലോചിക്കാതെ ഇത് കഴിക്കരുത്.

Previous Post

ഹിന്ദുക്കൾ ഭരണത്തിൽ വരണമെന്ന പരാമർശം; രാഹുൽ ഗാന്ധിയെ ന്യായീകരിച്ച്‌ വി ഡി സതീശൻ

Next Post

‘സ്ത്രീ-പുരുഷ തുല്യത കുട്ടികളുടെ അച്ചടക്കം ഇല്ലാതാക്കി’; സിബിഎസ്ഇ ചോദ്യപേപ്പർ വിവാദത്തിൽ

Related Posts

കേരളത്തിൻ്റെ ആരോഗ്യമേഖലയെ പറ്റി കൂടുതൽ അറിയുവാനും , സഹകരിക്കാനും ഓസ്‌ട്രേലിയൻ സംഘം കേരളം സന്ദർശിച്ചു.
AUSTRALIA

കേരളത്തിൻ്റെ ആരോഗ്യമേഖലയെ പറ്റി കൂടുതൽ അറിയുവാനും , സഹകരിക്കാനും ഓസ്‌ട്രേലിയൻ സംഘം കേരളം സന്ദർശിച്ചു.

October 14, 2023
542
സവാള-പച്ചയ്ക്ക്-കഴിച്ചാൽ-പലതുണ്ട്-ഗുണങ്ങൾ
HEALTH

സവാള പച്ചയ്ക്ക് കഴിച്ചാൽ പലതുണ്ട് ഗുണങ്ങൾ

September 9, 2023
259
ഇഞ്ചി-ആൾ-ചില്ലറക്കാരനല്ല,-ദിവസവും-ഭക്ഷണത്തിൽ-ഉൾപ്പെടുത്തിയാൽ-പലതുണ്ട്-ഗുണങ്ങൾ
HEALTH

ഇഞ്ചി ആൾ ചില്ലറക്കാരനല്ല, ദിവസവും ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ പലതുണ്ട് ഗുണങ്ങൾ

September 9, 2023
155
വയറും-തടിയും-കുറയ്ക്കാന്‍-ജീരകവെള്ളം-തയ്യാറാക്കേണ്ട-വിധം….
HEALTH

വയറും തടിയും കുറയ്ക്കാന്‍ ജീരകവെള്ളം തയ്യാറാക്കേണ്ട വിധം….

September 8, 2023
180
40-കഴിഞ്ഞ-സ്ത്രീകളും-പുരുഷന്മാരും-ശ്രദ്ധിക്കേണ്ട-ചില-കാര്യങ്ങൾ
HEALTH

40 കഴിഞ്ഞ സ്ത്രീകളും പുരുഷന്മാരും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ

September 7, 2023
81
തടിയും-വയറും-പെട്ടെന്ന്-കുറയാന്‍-വെറുംവയറ്റില്‍-ഈന്തപ്പഴം
HEALTH

തടിയും വയറും പെട്ടെന്ന് കുറയാന്‍ വെറുംവയറ്റില്‍ ഈന്തപ്പഴം

September 7, 2023
14
Next Post
‘സ്ത്രീ-പുരുഷ-തുല്യത-കുട്ടികളുടെ-അച്ചടക്കം-ഇല്ലാതാക്കി’;-സിബിഎസ്ഇ-ചോദ്യപേപ്പർ-വിവാദത്തിൽ

'സ്ത്രീ-പുരുഷ തുല്യത കുട്ടികളുടെ അച്ചടക്കം ഇല്ലാതാക്കി'; സിബിഎസ്ഇ ചോദ്യപേപ്പർ വിവാദത്തിൽ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.