തിരുവനന്തപുരം > ഹിന്ദുത്വവാദികളെ അധികാരത്തില്‍ നിന്ന് പുറത്താക്കി ഹിന്ദുക്കളെ തിരികെ കൊണ്ടുവരണമെന്ന രാഹുല്‍ ഗാന്ധിയുടെ പ്രസംഗത്തെ ന്യായീകരിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഹിന്ദി അറിയാത്തവരാണ് രാഹുലിനെ വിമർശിക്കുന്നത് എന്നാണ് സതീശന്റെ വാദം. ഉത്തരേന്ത്യയിൽ കോൺഗ്രസ് പയറ്റുന്ന പ്രീണനതന്ത്രം രാഹുൽ വീണ്ടും പുറത്തെടുത്തുവെന്ന വിമർശനങ്ങൾക്കിടെയാണ് സതീശനും പുതിയ വ്യാഖ്യാനവുമായി ഇറങ്ങിയത്. രാഹുൽ പറഞ്ഞത് കോൺഗ്രസ് നിലപാടാണെന്നും, കേരളത്തിലും ഈ നിലപാടായിരിക്കുമെന്നും സതീശൻ പറഞ്ഞു.
“ഈ രാജ്യം ഹിന്ദുക്കളുടേതാണ്, ഹിന്ദുത്വവാദികളുടേതല്ല. ഹിന്ദുത്വവാദികള്‍ 2014 മുതല്‍ അധികാരം കൈയ്യാളുകയാണ്. ഇന്ത്യയില്‍ ഹിന്ദുരാജ് അല്ല, ഹിന്ദുത്വവാദി രാജ് ആണ്. നമുക്ക് ഈ ഹിന്ദുത്വവാദികളെ അധികാരത്തില്‍ നിന്ന് പുറത്താക്കി ഹിന്ദുക്കളെ തിരികെ കൊണ്ടുവരേണ്ടതുണ്ട്’ തുടങ്ങിയ പരാമർശങ്ങൾ രാഹുല്‍ രാജസ്ഥാനില്‍ നടന്ന കോണ്‍ഗ്രസിന്റെ മെഗാറാലിയിൽ പ്രസംഗത്തിൽ നടത്തിയിരുന്നു.