ഒരാളുടെ ശരീരഭാരം നിയന്ത്രിക്കാനുള്ള ഏറ്റവും നല്ല മാർഗം ആരോഗ്യകരവും സമീകൃതവുമായ കഴിക്കുക എന്നതാണ്.
ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന ഭക്ഷണശീലം
ശരീരഭാരം കുറയ്ക്കുക എന്നത് ശരീരസൗന്ദര്യം നിർണ്ണയിക്കുന്നതിന്റെ ഭാഗമായി കാണാതെ ആരോഗ്യത്തോടെ തുടരാനായി ഭാരം നിയന്ത്രിക്കുക എന്ന രീതിയിലേക്ക് എത്തേണ്ടതുണ്ട്. ശരീരത്തിൽ അടിഞ്ഞ് കൂടുന്ന വിഷവസ്തുക്കൾ നീക്കം ചെയ്യുക, ഭാരം കുറയ്ക്കുക, കൊളസ്‌ട്രോൾ ഇല്ലാതാക്കുക എന്നിവയൊക്കെ ഇന്നത്തെ കാലഘട്ടത്തിൽ ആരോഗ്യകരമായ ശരീരം നിലനിർത്തുന്നതിൽ വളരെ പ്രധാനപ്പെട്ട ഘടകങ്ങളായി മാറിയിരിക്കുന്നു. ഈ കാലത്ത് ആരോഗ്യത്തോടെ തുടരുക എന്നത് പലർക്കും വെല്ലുവിളി നിറഞ്ഞ കാര്യമാണ്, കാരണം അനാരോഗ്യകരമായ പല ശീലങ്ങളും ഇന്ന് വർദ്ധിച്ചുവരികയാണ്. ഒപ്പം, ജീവിതശൈലിയിലെ അനാരോഗ്യകരമായ മാറ്റങ്ങളും. അതുകൊണ്ട് തന്നെ പല കാര്യങ്ങളും ഒഴിവാക്കാൻ ബുദ്ധിമുട്ടായി മാറുന്നു.
ഉദാഹരണത്തിന്, പതിവായ ചില ഭക്ഷണശീലങ്ങൾ അനാരോഗ്യകരമാണെന്ന് അറിയാമെങ്കിൽ പോലും പലർക്കും ചില ഭക്ഷണങ്ങൾ പൂർണ്ണമായും ഒഴിവാക്കാൻ കഴിയാറില്ല. ഇത്തരം സാഹചര്യങ്ങളിൽ 80-20 എന്ന ഒരു സമീപനം സ്വീകരിക്കാം. അതായത് ഇവിടെ നിങ്ങൾക്ക് ഇഷ്ടപ്പെട്ട ഭക്ഷണം പൂർണ്ണമായും ഉപേക്ഷിക്കുകയും വേണ്ട, എന്നാൽ ആരോഗ്യകരമായ ഭക്ഷണങ്ങൾ ഉൾപ്പെടുത്തുകയും ചെയ്യാം. 80% സമയവും പുതിയ പഴങ്ങൾ, പച്ചക്കറികൾ, വീട്ടിൽ പാകം ചെയ്ത ഭക്ഷണം എന്നിവ അടങ്ങിയ ആരോഗ്യകരമായ ഭക്ഷണക്രമം കർശനമായി പിന്തുടരുക. ഒഴിവാക്കാനാവാത്ത സാഹചര്യങ്ങളിൽ കഴിക്കേണ്ടി വരുന്ന, അത്ര ആരോഗ്യകരമല്ലാത്ത ഫാസ്റ്റ് ഫുഡ്, ഹോട്ടൽ ഭക്ഷണങ്ങൾ 20%-ൽ ഉൾപ്പെടുത്തി നിങ്ങൾക്ക് ആസ്വദിക്കാം. എന്നാൽ ഇരുപത് ശതമാനത്തിൽ വരുന്ന
ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ
എന്നാൽ ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുമ്പോൾ ചില ഭക്ഷണങ്ങൾ പൂർണ്ണമായും ഒഴിവാക്കേണ്ടതുണ്ട്.
സോഡിയം, ശുദ്ധീകരിച്ച മൈദ, ചീസ്, വെണ്ണ, അധിക ഉപ്പ്, ഗ്യാസ് നിറച്ച പാനീയങ്ങൾ, അമിതമായ പാൽ, പാൽ ഉൽപ്പന്നങ്ങൾ എന്നിവ അടങ്ങിയ സംസ്കരിച്ച ഭക്ഷണങ്ങൾ ഒഴിവാക്കണം. ശരീരഭാരം കുറയ്ക്കാൻ മാത്രമല്ല, ആരോഗ്യകരമായ ഒരു ജീവിതശൈലി നെയ്തെടുക്കുന്നതിനുള്ള ഒരു മാനസികാവസ്ഥയെ പൊരുത്തപ്പെടുത്താനും അതുവഴി എല്ലാ ജീവിതശൈലി ക്രമക്കേടുകളിൽ നിന്നും നിങ്ങൾ സ്വതന്ത്രരാകുന്നതിനും ഈ സമീപനം സഹായിക്കും. പോഷകാഹാരം, ഉറക്കം, സമ്മർദ്ദ നിയന്ത്രണം, വ്യായാമം എന്നീ കാര്യങ്ങൾ ശ്രദ്ധിച്ചാൽ നല്ല ആരോഗ്യം താനേ വന്നുചേരും. ചില ഭക്ഷണങ്ങൾ വെട്ടിക്കുറച്ചുകൊണ്ട് മാത്രം നിങ്ങൾക്ക് ശരീരഭാരം കുറയ്ക്കാനോ നിങ്ങളുടെ ആരോഗ്യ ലക്ഷ്യത്തിലെത്താനോ കഴിയില്ല, ഫലങ്ങൾ ലഭിക്കുന്നതിന് നിങ്ങൾ ആരോഗ്യകരമായ ഒരു ജീവിതശൈലി കൂടി ശരിയായ വിധത്തിൽ പിന്തുടരേണ്ടത് അത്യാവശ്യമാണ്. ആരോഗ്യകരമായ ജീവിതത്തിന് ഈ നാല് പ്രധാന തൂണുകളും ഇടയ്ക്കിടെ നിയന്ത്രിക്കാൻ ശ്രമിക്കേണ്ടത് വളരെ അത്യാവശ്യമാണ്.
ഉപഭോഗം പരിമിതപ്പെടുത്തേണ്ട ചില ഭക്ഷണങ്ങൾ ഇതാ:
• വറുത്ത ചിപ്‌സ്/ ഭക്ഷണങ്ങൾ
• പഞ്ചസാര അടങ്ങിയ മധുരമുള്ള പാനീയങ്ങൾ
• ബ്രെഡ് / നാൻ / പരോട്ട – തുടങ്ങിയ ശുദ്ധീകരിച്ച മാവ് (മൈദ) കൊണ്ട് തയ്യാറാക്കിയ വിഭവങ്ങൾ
• മിഠായികളും പേസ്ട്രികളും
• പാക്ക് ചെയ്ത/ ടിന്നിലടച്ച ജ്യൂസുകൾ
• കുക്കികളും കേക്കുകളും
• കാപ്പി
• മദ്യം
• കൃത്രിമ മധുരം ചേർത്ത ഭക്ഷണങ്ങൾ
• പിസ്സയും ബർഗറുകളും